Image

ആയിരം പേര്‍ പങ്കെടുക്കുന്ന മെഗാ മാര്‍ഗ്ഗംകളി കെ.സി.സി.എന്‍.എ. കണ്‍വന്‍ഷനിൽ

 സൈമണ്‍ മുട്ടത്തിൽ   Published on 07 June, 2022
ആയിരം പേര്‍ പങ്കെടുക്കുന്ന മെഗാ മാര്‍ഗ്ഗംകളി കെ.സി.സി.എന്‍.എ. കണ്‍വന്‍ഷനിൽ

ചിക്കാഗോ: വടക്കേ അമേരിക്കയിലെ ക്‌നാനായ സമൂഹത്തിന്റെ ചരിത്രത്തി  ഇദംപ്രഥമമായി ആയിരം ക്‌നാനായ മക്കളെ പങ്കെടുപ്പിച്ചുകൊണ്ട് മെഗാമാര്‍ഗ്ഗംകളി നടത്തപ്പെടുന്നു. ക്‌നാനായ സമുദായത്തിന്റെ തനത് കലാരൂപമായ മാര്‍ഗ്ഗംകളി ജൂലൈ 21 മുതൽ   24 വരെ ഇന്‍ഡ്യാനപോളിസി ക്‌നായിതോമാ നഗറിൽ  വെച്ച് നടക്കുന്ന കെ.സി.സി.എന്‍.എ. കണ്‍വന്‍ഷനോടനുബന്ധിച്ചാണ് നടത്തപ്പെടുന്നത്.

വടക്കേ അമേരിക്കയിലെ ക്‌നാനായ മക്കളുടെ മാമാങ്കമായ ക്‌നാനായ കണ്‍വന്‍ഷനോടനുബന്ധിച്ച് ആയിരത്തിലധികം ക്‌നാനായ സമുദായാംഗങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് മെഗാ മാര്‍ഗ്ഗംകളി നടത്തുവാന്‍ സാധിക്കുന്നത് വളരെ അഭിമാനമായി കാണുന്നുവെന്ന് കെ.സി.സി.എന്‍.എ. പ്രസിഡന്റ് സിറിയക് കൂവക്കാട്ടി  അറിയിച്ചു.

കെ.സി.സി.എന്‍.എ. കണ്‍വന്‍ഷനിൽ   പങ്കെടുക്കുന്ന 14 വയസ്സിന് മുകളി  പ്രായമുള്ള സ്ത്രീ-പുരുഷന്മാരെ പങ്കെടുപ്പിച്ചുകൊണ്ട് ജൂലൈ 24-ാം തീയതി ഞായറാഴ്ചയാണ് മെഗാമാര്‍ഗ്ഗംകളി സംഘടിപ്പിക്കുന്നതെന്നും, മെഗാമാര്‍ഗ്ഗംകളിയി  പങ്കെടുക്കുവാന്‍ എല്ലാവരും അതാത് യൂണിറ്റുകളിലെ മാര്‍ഗ്ഗംകളി കോര്‍ഡിനേറ്റര്‍മാരുമായോ കെ.സി.സി.എന്‍.എ. ഭാരവാഹികളുമായോ ബന്ധപ്പെടണമെന്ന് മെഗാമാര്‍ഗ്ഗംകളിയുടെ കോര്‍ഡിനേറ്ററായി തെരഞ്ഞെടുക്കപ്പെട്ട ജോസ്മി ഇടുക്കുതറ അറിയിച്ചു.  

ക്‌നാനായ സമുദായത്തിന്റെ തനതുകലാരൂപമായ മാര്‍ഗ്ഗംകളി ക്‌നാനായക്കാരുടെ പരമ്പരാഗത വേഷങ്ങള്‍ അണിഞ്ഞാണ് നടത്തപ്പെടുന്നത്. പ്രമുഖ ഡാന്‍സ്മാഷായ തോമസ് ഒറ്റക്കുന്നേ  മാഷിന്റെ മേ നോട്ടത്തിൽ   വടക്കേ അമേരിക്കയിലെ എല്ലാ ക്‌നാനായ യൂണിറ്റുകളി നിന്നുമുള്ളവരെ പങ്കെടുപ്പിച്ചുകൊണ്ട് നടക്കുന്ന ഈ മെഗാമാര്‍ഗ്ഗംകളി വരുംതലമുറയെ ക്‌നാനായ സമുദായത്തിന്റെ പാരമ്പര്യങ്ങളെ ഓര്‍മ്മപ്പെടുത്തുന്ന ഒരു വിസ്മയകാഴ്ചയായിരിക്കുമെന്ന് കെ.സി.സി.എന്‍.എ. എക്‌സിക്യൂട്ടീവിനുവേണ്ടി പ്രസിഡന്റ് സിറിയക് കൂവക്കാട്ടി  അറിയിച്ചു.

മെഗാമാര്‍ഗ്ഗംകളിയി   പങ്കുചേരുന്നതിനും കൂടുത  വിവരങ്ങള്‍ക്കും മെഗാമാര്‍ഗ്ഗംകളി ചെയറായ ജോസ്മി ഇടുക്കുതറയി  (630 244 9835), കോ-ചെയേഴ്‌സായ ഏമി പെരുമണശ്ശേരി (516 633 3993) ഡെന്നി തുരുത്തുവേലി  (847 721 7908), തോമസ് തോട്ടം (516 724 4634), സീന മണിമല (914 552 7622), ഗ്ലിസ്റ്റണ്‍ ചോരത്ത് (210 772 8854), കവിത മുകളേ  (952 486 3622), പ്രീന വിശാഖംതറ (845 537 9810), ഷിബി പാറശ്ശേരി  (510 566 9027), ലിനു പടിക്കപ്പറമ്പി  (219 614 5767), മണിക്കുട്ടി പാലനി ക്കുംമുറിയി  (650 576 3910), റോബി തെക്കേ  (713 292 3461), ഷീന കിഴക്കേപ്പുറത്ത് (647 853 6985), ശീതള്‍ കിഴക്കേടശ്ശേരിയി  (215 917 9074) എന്നിവരുമായി ബന്ധപ്പെടണമെന്ന് കെ.സി.സി.എന്‍.എ. ലെയ്‌സണ്‍ ഡോ. ദിവ്യ വള്ളിപ്പടവി  അറിയിച്ചു.

 സൈമണ്‍ മുട്ടത്തിൽ  

Join WhatsApp News
തൊമ്മൻ 2022-06-07 15:24:00
ഇത്രയും മാർഗ്ഗവാസികളോ ? കൂടുതൽ സുന്ദരികളായിക്കൊള്ളട്ടെ ആയിരം എന്നുള്ളത് ആയിരത്തി അഞ്ഞൂറ് ആയാലും കുഴപ്പമില്ല .
Blessings ! 2022-06-08 01:04:38
The Knanaya community seeing need to have certain cultural traditions as the reason and means to maintain the separate identity of the community - the members of the Older SyroMalabar community seeing same with mercy .. glad that same has allowed the Margam Kali dance format to flourish and is being given wide enough attention since the dance seems a blessing in many ways - the vigorous movements without the seductiveness that seems to set it apart from others ; the aspect of honoring the Patron Apostle St.Thomas , another good ..it may be better though to see the dance as a gift of culture from the older Christian families that were already in the land as an admixture of Jewish converts and natives , some of their desecendants could have reverted to the local faiths later on .. .. thus good for all to embrace the dance format if capable of having the aspect of reverence for the themes and concepts in the dance .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക