
നീഷ്ഫല ലോക കേരള സഭ ആര്‍ക്ക് വേണ്ടി? പൗര പ്രമുഖര്‍ക്ക് വേണ്ടി സര്‍ക്കാര്‍ ' പ്രമുഖര്‍ നടത്തുന്ന പി ആര്‍ മാമാങ്കം കൊണ്ടു ആര്‍ക്കാണ് പ്രയോജനം?
കേരളത്തിലെ പൊതുവെയുള്ള സാമ്പത്തിക അവസ്ഥ പരിതാപാകരമാണ്. പൊതുകടം മാത്രം ഏതാണ്ട് 3.7 ലക്ഷം കോടി. കടമെടുത്താണ് ശമ്പളവും പെന്‍ഷനും പലിശയും കൊടുക്കുന്നത്. കടം എടുത്താണ് മന്ത്രിമാരുടെ സന്നാഹങ്ങള്‍ എല്ലാം. ശമ്പളം കൊടുക്കാന്‍ പോലും പണമില്ലാത്ത അവസ്ഥ. പൊതു മേഖല സ്ഥപനങ്ങള്‍ എല്ലാം വന്‍ നഷ്ടത്തില്‍. അവയുടെ കടം കൂടി കൂടി വരുന്നു. പ്രളയ ശേഷം ഞാന്‍ ഉള്‍പ്പെടെയുള്ളൂ പ്രവാസികള്‍ കൊടുത്ത അയ്യായിരം കോടി എങ്ങനെ ചിലവഴിച്ചു? പ്രളയ ശേഷം റീ ബില്‍ഡ് കേരളം എന്ന ഓമനപ്പേരില്‍ 31000 കോടി പറഞ്ഞതില്‍ എത്ര ചിലവാക്കി? കെ എസ് ആര്‍ ടി സി കടം കെടി മുടിഞ്ഞും അനുദിനം നഷ്ടത്തില്‍. ഓരോ മാസം ശമ്പളം കൊടുക്കാന്‍ പോലും സാധിക്കുന്നില്ല.
ലോക കേരള സഭ കൊണ്ടു എന്ത് പുതിയ ഇന്‍വെസ്റ്റ്‌മെന്റാണ് കേരളത്തില്‍ വന്നത്? എത്ര വിദേശ ഇന്‍വെസ്റ്റ്‌മെന്റ് കേരളത്തില്‍ വന്നു? ഏതെങ്കിലും സാധാരണ പ്രവാസികള്‍ക്ക് അതു കൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ടായോ? ഗള്‍ഫില്‍ ജോലി നഷ്ട്ടപെട്ടു ഏതാണ്ട് ആറു ലക്ഷം പേരുണ്ട്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തൊഴില്‍ ഇല്ലായ്മയുള്ളൂ സംസ്ഥാനങ്ങളിലാണ് കേരളം.
കേരളത്തില്‍ ജീവിക്കുന്ന കുടുംബങ്ങളില്‍ ഏതാണ്ട് 75% കുടുംബങ്ങള്‍ കോവിഡ് സാമ്പത്തിക ഭാരത്തില്‍ കിട്ടാവുന്ന മൈക്രോ ഫിനാന്‍സില്‍ നിന്നും സഹകരണ ബാങ്കില്‍ നിന്നും ബ്ലേഡ് കമ്പിനിയില്‍ കടമെടുത്തു നട്ടം തിരിയുകയാണ്. കേരളത്തില്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കൊണ്ടു ആത്മഹത്യകള്‍ പെരുകുന്നു.
രണ്ടാം ലോക കേരള സഭ നടത്തിയ വര്‍ഷത്തില്‍ മാത്രം 8500 പേരാണ് കേരളത്തില്‍ ആത്മ ഹത്യ ചെയ്തത്. കേരളം കോവിഡ് പ്രതോരോധത്തില്‍ ലോക മാതൃക എന്ന് കാരണഭൂതനും സംഘവും അന്താരാഷ്ട്ര പി ആര്‍ ക്യാമ്പയിന്‍ നടത്തി. പക്ഷെ കേരളത്തില്‍ ഇത് വരെ കോവിഡ് മൂലം മരിച്ചവര്‍ 68, 197 പേര്‍. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് ബാധിച്ച സംസ്ഥാനങ്ങളില്‍ ഒന്നായി കേരളംമാറി കേരളത്തില്‍ കോവിഡില്‍ മരിച്ച പതിനായിരങ്ങളോടോ, സാമ്പത്തിക പ്രതിസന്ധിയില്‍ ആത്മ ഹത്യ ചെയ്ത പ്രവാസികള്‍ ഉള്‍പ്പെടെയുള്ള ആയിരകണക്കിന് ആളുകളോടോ അല്പം എങ്കിലും ബഹുമാനം ഉണ്ടെങ്കില്‍ സര്‍ക്കാര്‍ കടം വാങ്ങി നിഷ്ഫല ഏര്‍പ്പാടുകള്‍ക്ക് ധൂര്‍ത്തടിക്കില്ല. ഇനിയും കേരളം ഒരു മഴക്കേടുതിയിലോട്ട് വീണ്ടും പോകുന്ന അവസ്ഥ. എല്ലാം സാധനങ്ങളുടെയും വില മേലോട്ട്. സാമ്പത്തിക വളര്‍ച്ച മാന്ദ്യത്തില്‍. സാധാരണക്കാര്‍ നട്ടം തിരിയുന്നു.
ആ അവസ്ഥയിലാണ് എന്‍ ആര്‍ ഐ പൗര പ്രമുഖര്‍ക്ക് വേണ്ടി വീണ്ടും ഒരു പി ആര്‍ മാമാങ്കം. വിദേശത്ത് ഉള്ള ഭരണ പാര്‍ട്ടി ഉത്സാഹ കമ്മറ്റിക്കാരും അവരുടെ സ്തുതിപാഠക നെറ്റ് വര്‍ക്ക് എല്ലാം കൂടി മൂന്നു ദിവസം കടം എടുത്തു പൈസയില്‍ ഫൈവ് സ്റ്റാര്‍ സംവിധാനമൊക്കെ ഉപയോഗിച്ചു മുഖ്യമന്ത്രിയുടെ പി ആര്‍ മാമാങ്കത്തിന്റ ഭാഗമായാല്‍ സാധാരണകാരായ പ്രവാസികള്‍ക്ക് എന്ത് പ്രയോജനം?
കഴിഞ്ഞ രണ്ട് ലോക കേരള സഭയില്‍ എടുത്തു എത്ര തീരുമാനം നടപ്പാക്കി? മുഖ്യമന്ത്രി പ്രവാസികളുടു പറഞ്ഞ ഏതെങ്കിലും വാഗ്ദാനം നടപ്പാക്കിയോ? കോവിഡ് സമയത്തു പ്രവാസികളെ രണ്ടാം തരം പൗരന്‍മാരായി കണ്ടത് പലരും മറന്നുകാണും. ഇറ്റലിയില്‍ നിന്ന് വന്ന ഒരു കുടുംബത്തിനു കോവിഡ് വന്നപ്പോള്‍ അവരോട് എങ്ങനെയാണ് പെരുമാറിയത്? കടത്തില്‍ മുങ്ങി നില്‍ക്കുന്ന സര്‍ക്കാര്‍ വീണ്ടും ' പൗര പ്രമുഖര്‍ക്ക് ' വേണ്ടി ലോക കേരള സഭ എന്ന പേരില്‍ കോടികള്‍ പൊട്ടിക്കുന്നത് അശ്ലീലമാണ്. ധൂര്‍ത്തുകള്‍ നടത്തി നിഷ്ഫല പി ആര്‍ മാമാങ്കം കൊണ്ടു കേരളത്തിലും വിദേശത്ത്മുള്ള സാധാരണക്കാര്‍ക്കും ദുരിതമനുഭവിക്കുന്നവര്‍ക്കും എന്ത് പ്രയോജനം.?
ഇങ്ങനെയുള്ളൂ നിഷ്ഫല ധൂര്‍ത്തു മാമാങ്കങ്ങളും സംരഭങ്ങളും അടിസ്ഥാന ജനായത്ത ബോധമുള്ള സര്‍ക്കാര്‍ ഒഴിവാക്കും. ഒഴിവാക്കണം. അടിസ്ഥാന ജനായത്ത ബോധമുള്ളവര്‍ കടം വാങ്ങി ധൂര്‍ത്തു അടിക്കുന്ന ഇത്‌പോലുള്ള നിഷ്ഫല ഏര്‍പ്പാടുകളെ ബഹിഷ്‌കരിക്കണം.
ജെ എസ് അടൂര്‍