Lawson Travels

മൂന്നാം ലോക കേരള സഭക്കു മുമ്പില്‍ അസുലഭ നേട്ടങ്ങള്‍, മൂര്‍ച്ചയേറിയ മുള്ളുകള്‍: (കുര്യന്‍ പാമ്പാട)

കുര്യന്‍ പാമ്പാടി Published on 11 June, 2022
മൂന്നാം ലോക കേരള സഭക്കു മുമ്പില്‍ അസുലഭ നേട്ടങ്ങള്‍, മൂര്‍ച്ചയേറിയ മുള്ളുകള്‍: (കുര്യന്‍ പാമ്പാട)

ആഗോള മലയാളികളെ ഒരു കുടക്കീഴില്‍ അണി നിരത്താന്‍ പെരുമ്പറകൊട്ടി തുടങ്ങിയ ലോക കേരള സഭയുടെ മൂന്നാം സമ്മേളനം  16, 17 തീയതികളില്‍ തിരുവനന്തപുരത്തു അരങ്ങേറുകയാണ്. പ്രവാസികളെ പ്രതിനിധീകരിച്ച് മൂന്നിലൊന്നു പുതുമുഖങ്ങള്‍  ഒത്തുകൂടും എന്നതാണ്  ഒരു സവിഷേത.

പ്രവാസികളെ ജന്മനാടുമായി കൂട്ടിയിണക്കാന്‍ മറ്റൊരു സംസ്ഥാനത്തും ഇങ്ങിനെയൊരു സഭക്കു രൂപം  കൊടുത്തിട്ടില്ല. തന്മൂലം ലോക കേരളസഭയെപ്പറ്റി പഠിക്കാന്‍ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങള്‍ മാത്രമല്ല വിദേശ രാജ്യങ്ങള്‍ കൂടി അതീവ താല്പര്യം പ്രകടിപ്പിച്ചട്ടുണ്ട്.

വിദേശ മലയാളി വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ രൂപീകരിച്ച നോണ്‍  റസിഡന്റ് കേരളൈറ്റ്സ്  അഫയേഴ്‌സ് (നോര്‍ക്ക) വകുപ്പാണ് ലോക കേരള സഭയുടെ ചുക്കാന്‍ പിടിക്കുന്നത്. 2018ലും 2020ലും നടന്ന ഒന്നും രണ്ടും സഭകളുടെ ചുമതല വഹിച്ച മുന്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ നോര്‍ക്കയുടെ  സാരഥ്യം വഹിക്കുന്നു എന്നതും ശ്രദ്ധേയം.

(രണ്ടാം സഭയിലെ  യുഎസ് പ്രതിനിധികൾ വർക്കി എബ്രഹാമും ഡോ. ആനി ജോൺ ലിബുവും  മുഖ്യമന്ത്രിക്കൊപ്പം)

(2020 ജനുവരി ഒന്നിന് ഉദ്‌ഘാടനം)

(പ്രതിനിധികളുമായി സംവദനം)

അസുലഭമായ നേട്ടങ്ങളോടൊപ്പം തുടക്കം മുതല്‍ ജ്വലിച്ചു നില്‍ക്കുന്ന വിവാദങ്ങള്‍ മറക്കാനായിട്ടില്ല. സെക്രട്ടറിയേറ്റ് വളപ്പിലുള്ള ചരിത്രപ്രധാനമായ പഴയ നിയമസഭാ  മന്ദിരമാണ് പുതിയ സഭക്ക് വേണ്ടി  അണിയിചൊരുക്കിയത്. പണിതും അഴിച്ചു പണിതും  ചെലവഴിച്ച കോടികള്‍ വലിയ ധൂര്‍ത്ത് ആയി എന്നായിരുന്നു ആക്ഷേപം.

(പ്രവാസികളുടെ മുൻ നിര)

(ഉദ്‌ഘാടനവേദിയിലെ നൃത്തം)

(നർത്തകിയും പ്രതിനിധിയുമായ ആശ ശരത്)

സഭാഗംങ്ങള്‍ ആയി ഗവര്‍മെന്റ് നോമിനേറ്റ് ചെയ്യുന്നവരുടെ യാത്രക്കും താമസത്തിനും ഭക്ഷണത്തിനും മറ്റുമായി കോടികളാണ് ചെലവഴിക്കേണ്ടി വന്നത്.  കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ പോലും പാങ്ങില്ലാത്ത സര്‍ക്കാര്‍,  ജീവനക്കാര്‍ക്ക് വേതനം നല്‍കാന്‍ കോടികള്‍ കടമെടുക്കുന്ന അവസരത്തില്‍ മറ്റൊരു കെട്ടുകാഴ്ച നടത്തുന്നതിന്റെ സാംഗത്യം ചോദ്യം ചെയ്യപ്പെടുന്നു. സില്‍വര്‍ ലൈന്‍ ചെലവിനെച്ചൊല്ലിയുള്ള വിവാദം പുറമെ.  

എംഎല്‍എമാര്‍. കേരളത്തിലെ പാര്‍ലമെന്റ്റ് അംഗങ്ങള്‍, ഇന്ത്യന്‍ പൗരത്വമുള്ള മറുനാടന്‍  മലയാളികള്‍,  വിദേശത്തുനിന്നു മടങ്ങി വന്ന പ്രവാസികള്‍ എന്നിവരുടെ നോമിനേറ്റ് ചെയ്യപ്പെടുന്ന പ്രതിനിധികള്‍ എന്നിവര്‍ അടങ്ങുന്നതാണ് ലോക കേരള സഭ. എന്നാല്‍ ഭരണകക്ഷിയുടെ കുഴലൂത്തുകാര്‍ മാത്രമേ നോമിനേറ്റ് ചെയ്യപെടുന്നുള്ളു എന്ന പരാതി പരക്കെയുണ്ട്.

(ചർച്ചകളുടെ ഉദ്‌ഘാടനം)

(കുവൈറ്റിൽ നിന്ന്-സാം, ഹാരിസ്, സഫീർ, രാജീവ്, രാഘുനാഥൻ, ജോണി)

(നാലു പതിറ്റാണ്ടിനു ശേഷം മടക്കം: സാം പൈനുംമൂട്)

ഓരോ രാജ്യത്തുനിന്നും പ്രതിനിധികളായി എത്തിപ്പെടുന്നവരുടെ രാഷ്ട്രീയ ചങ്ങാത്തങ്ങള്‍ ആരോടൊക്കെയാണെന്നു സൂക്ഷ്മമായി പരിശോധന നടത്തുന്ന പക്ഷം  ആരോപണത്തിന്റെ നിജസ്ഥിതി കണ്ടെത്താവുന്നതേ ഉള്ളു. ഇതുവരെ ഒരു മാധ്യമവും അതിനു ശ്രമിച്ചിട്ടില്ലെന്നതാണ് സത്യം.

ലക്ഷ്യം നല്ലതാണെങ്കില്‍  മാര്‍ഗ്ഗത്തെപ്പറ്റി തല പുണ്ണാക്കേണ്ട (End justifies the means) എന്ന് രാഷ്ട്ര തന്ത്രജ്ഞനായ നിക്കോളോ മാക്കിയവല്ലി  പറഞ്ഞിട്ടുണ്ടല്ലോ. അതവിടെ നില്‍ക്കട്ടെ.

വിദേശകാര്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ നോര്‍ക്കയുടെ നേതൃത്വത്തില്‍ കേരളത്തില്‍ നാഷണല്‍ മൈഗ്രേഷന്‍ കോണ്‍ഫറന്‍സ് സംഘടിപ്പിക്കുമെന്ന് നോര്‍ക്ക  വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ പറയുന്നു. 'നയരൂപീകരണത്തിനും പ്രവാസികളോടുള്ള പ്രതികരണത്തിനും സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യമാണ് കോണ്‍ഫറന്‍സിനുള്ളത്,'' ലോകകേരള സഭ സംഘാടക സമിതി രൂപീകരണവുമായി ബന്ധപ്പെട്ടു വിളിച്ച പ്രവാസി സംഘടനാ നേതാക്കളുടെ യോഗത്തില്‍ അദ്ദേഹം പറഞ്ഞു.

.(ആഗോള കൂട്ടായ്മയുടെ പ്രതീകം: സഭയുടെ  മുദ്ര  )


ഓരോ സംസ്ഥാനത്തെയും പ്രവാസികളോടുള്ള സമീപനത്തെക്കുറിച്ചും കേരളത്തിന്റെ പ്രവാസി ക്ഷേമ പദ്ധതികളെക്കുറിച്ചും കോണ്‍ഫറന്‍സ് ചര്‍ച്ച ചെയ്യും. ലോകത്തിലെ തന്നെ പ്രവാസ സാന്ദ്രത ഏറിയ സംസ്ഥാനമാണ് കേരളം. വിദേശത്തുള്ളവരും മടങ്ങിയെത്തിയവരുമായ  പ്രവാസികള്‍ക്കും  ഇനിയും പോകാന്‍  ആഗ്രഹിക്കുന്നവര്‍ക്കും വേണ്ടി വ്യത്യസ്ത പദ്ധതികള്‍ ആവിഷ്‌കരിച്ച സംസ്ഥാനമാണ് കേരളം.

ലോകമെമ്പാടുമുള്ള മലയാളികളുടെ എല്ലാ നിലയിലുമുള്ള നൈപുണ്യവും കഴിവുകളും സാധ്യതകളും കേരളത്തിന്റേയും പ്രവാസ സമൂഹത്തിന്റേയും പുരോഗതിക്കു വേണ്ടി സ്വരൂപിക്കുകയാണ് ലോകകേരള സഭയുടെ ലക്ഷ്യം.   ജനാധിപത്യത്തിന്റെ പുതിയ വികസിതതലമാണ് സഭ. തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്കൊപ്പം ലോകമെമ്പാടുമുള്ള പ്രവാസികളെക്കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് ലോകകേരള സഭയിലൂടെ ആ ലക്ഷ്യം സാക്ഷാത്ക്കരിക്കുകയാണ്.  

പി. ശ്രീരാമകൃഷ്ണന്‍, പ്രവാസി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ പി.ടി.കുഞ്ഞിമുഹമ്മദ് എന്നിവരാണ് മൂന്നാമത് സഭയുടെ സംഘാടക സമിതി രക്ഷാധികാരികള്‍. ചെയര്‍മാനായി പി.വി.സുനീറിനെയും ജനറല്‍ കണ്‍വീനറായി കെ.സി.സജീവ് തൈക്കാടിനെയും തെരഞ്ഞെടുത്തു.

വൈസ് ചെയര്‍മാന്‍മാരായി സലീം പള്ളിവിള, മുഹ്‌സിന്‍ ബ്രൈറ്റ്, ജോര്‍ജ്ജ് എബ്രഹാം, കെ.പി. ഇബ്രാഹീം എന്നിവരെയും  ജോയിന്റ് കണ്‍വീനര്‍മാരായി പി.സി.വിനോദ്, മണികണ്ഠന്‍, കബീര്‍ സലാല, കെ.പ്രതാപ് കുമാര്‍ എന്നിവരെയും തെരഞ്ഞെടുത്തു.

പി.ടി.കുഞ്ഞിമുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. നോര്‍ക്ക റൂട്ട്‌സ് ജനറല്‍ മാനേജര്‍ അജിത് കോളശ്ശേരി സംഘാടക സമിതി അംഗങ്ങളുടെ പട്ടിക അവതരിപ്പിച്ചു. സജീവ് തൈക്കാട് സ്വാഗതം പറഞ്ഞു. വിവിധ പ്രവാസി സംഘടനാ നേതാക്കള്‍ സംസാരിച്ചു.  50 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെയും 501 അംഗ സംഘാടക സമിതിയെയും തെരഞ്ഞെടുത്തു.

കേരളവികസന  ചരിത്രത്തിനു പാഠഭേദങ്ങള്‍ നല്‍കാന്‍ ലോക കേരള സഭക്ക് കഴിഞ്ഞിട്ടുണ്ടെന്നു രണ്ടാം സഭയില്‍ അംഗമായിരുന്ന  സാം പൈനുമ്മൂട്   വിലയിരുത്തുന്നു. ഒന്നാം സഭയുടെ പിന്തുടര്‍ച്ച എന്ന നിലയില്‍ 2019ല്‍ ദുബൈയില്‍ പശ്ചിമേഷ്യന്‍ സമ്മേളനം നടത്തുകയുണ്ടായി. 'അവിടെ നിന്ന് സഭ മുനോട്ടു പോകണം,' കുവൈറ്റില്‍ നാല് പതിറ്റാണ്ടു കാലത്തെ പ്രവാസ ജീവിതത്തിനു ശേഷം മാവേലിക്കരക്കടുത്ത് കുന്നത്തേക്ക് മടങ്ങിയെത്തിയ സാം  പറയുന്നു.

കോവിഡാനന്തര  കാലത്തെ ഗള്‍ഫ് കുടിയേറ്റവും കുടിയിറക്കവും അത് കേരളത്തിലുണ്ടാക്കിയ പ്രത്യാഘാതങ്ങളും കണക്കിലെടുക്കണം. ജിസിസി രാജ്യങ്ങളില്‍ നിന്ന് മാത്രം 40 ലക്ഷത്തിലേ ഇന്ത്യക്കാരാണ് മടങ്ങിയെത്തിയത്. നോര്‍ക്കയുടെ കണക്കു പ്രകാരം കേരളത്തിലെത്തിയവര്‍ 15  ലക്ഷം വരും. ഏകദേശം 40  ലക്ഷം പേരാണ് ഗള്‍ഫില്‍ തുടരുന്നത്. ജനസാന്ദ്രതക്ക് ആനുപാതികമായി നോക്കിയാല്‍ലോകത്തില്‍ ഏറ്റവും കൂടുതല്‍ പ്രവാസ സാന്ദ്രതയുള്ള  പ്രദേശമാണ് കേരളം.

കോവിഡാനന്തര കുടിയിറക്കത്തിന് താഴെപ്പറയുന്ന കാരണങ്ങള്‍ ഉണ്ട്:

1. ഗള്‍ഫിലെ സ്വദേശിവല്‍ക്കരണം. 2. നിരവധി ചെറുകിട സ്ഥാപഞങ്ങള്‍ പൂട്ടി. 3. വേതനവും  ആനുകൂല്യങ്ങളും കുറഞ്ഞു. 4. നാട്ടിലേക്കു വന്നവര്‍ മടങ്ങാനാവാതെ വന്നപ്പോള്‍ വിസാകാലാവധി തീര്‍ന്നു. 5. ചില ഗള്‍ഫ് രാജ്യങ്ങള്‍ കോവിഡിന് ശേഷം വിസ പുതുക്കി നല്‍കുന്നില്ല. 6. ക്രൂഡ് വിലത്തകര്‍ച്ചമൂലം ഗള്‍ഫിലെ വികസന പദ്ധതികള്‍ മാന്ദ്യത്തിലായി. പുതിയ നിര്‍മാണ പദ്ധതികള്‍ കുറഞ്ഞു. 7. ഇന്ത്യ ഒഴിച്ചുള്ള  മൂന്നാം ലോക രഷ്ട്രങ്ങളില്‍ നിന്ന് കുറഞ്ഞ കൂലിക്കു ജോലിക്കാരെ കിട്ടിത്തുടങ്ങി. 8. നീണ്ടകാലത്തെ പ്രവാസത്തിനു ശേഷം കോവിഡാനന്തരം ബന്ധുക്കളോടും കുടുംബത്തോടുമൊപ്പം കഴിയാന്‍ ആഗ്രഹിക്കുന്നവരും ധാരാളം.

ഗള്‍ഫില്‍ നാല് പതിറ്റാണ്ടു ജോലി ചെയ്തവര്‍ ഏറെയുണ്ട്. അവരെപ്പോലും താല്‍ക്കാലിക കുടിയേറ്റക്കാര്‍ എന്ന വിഭാഗത്തിലാണ് ഉള്‍പ്പെടുത്തതായിരിക്കുന്നത്. കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തവരുടെ പരാധീനതകള്‍ ഏറെയാണ്. അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളും ഗള്‍ഫ് രാജ്യങ്ങളും തമ്മിലുള്ള ശീതസമരം തുടരുകയാണ്.

സമഗ്രമായ ഒരു കുടിയേറ്റ നിയമം കൊണ്ടുവരുന്നതിനെക്കുറിച്ച് കേരളം ചര്‍ച്ച ചെയ്യേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. പ്രവാസികളുടെ സങ്കടങ്ങള്‍ക്കു ചെവി കൊടുക്കാനുള്ള വേദിയായി ലോക കേരളസഭ ഉയരണം.  

പ്രവാസികളുടെ കാര്യത്തില്‍ കേന്ദ്ര ഗവര്‍മെന്റിന്റെ നിഷേധാര്‍മികമായ നിലപാടുസഭ ചര്‍ച്ച ചെയ്യണമെന്ന് സാം നിര്‍ദ്ദേശിക്കുന്നു. ഗള്‍ഫില്‍ നിന്നും ഇതിനു മുമ്പും കുടിയിറക്കം ഉണ്ടായിട്ടുണ്ട്. പക്ഷെ ഇത്രയധികം പേര്‍ കൂട്ടത്തോടെ മടങ്ങി വരുന്നത് ഇതാദ്യമാണ്.

മാവേലിക്കര ബിഷപ് മൂര്‍ കോളജിലെ ബിരുദധാരിയായ  സാം കുവൈറ്റിലെ ഖറാഫി നാഷണല്‍ എന്ന സ്ഥാപനത്തിന്റെ  എന്‍ജിനീയറിങ് വിഭാഗം മേധാവി ആയിരുന്നു. കല എന്ന കുവൈറ്റ് ആര്‍ട് ലവേര്‌ഴ്‌സ് അസോസിയേഷന്റെ പ്രസിഡന്റും സെക്രട്ടറിയുമായി ദീര്‍ഘകാലം സേവനം ചെയ്തു. 'കുവൈറ്റ്  ഇന്ത്യന്‍ കുടിയേറ്റ ചരിത്രം' ഉള്‍പ്പെടെ ഏതാനും പുസ്തകങ്ങള്‍ രചിട്ടുണ്ട്.

ലോക കേരള സഭ മൂന്നാം പതിപ്പിന്റെ കേളികൊട്ടായി 10,11 തീയതികളില്‍ കോഴിക്കോട്ടും കൊല്ലത്തും ഓരോ സെമിനാര്‍  ഉണ്ട്.  കോഴിക്കോട് സെമിനാര്‍  10 നു മന്ത്രി പി ഇ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. ശിഹാബുദീന്‍  പൊയ്ത്തുംകടവ്  മുഖ്യാതിഥി.  കൊല്ലം സെമിനാര്‍ 11നു  മുന്‍ ധനമന്ത്രി ടി.എം. തോമസ് ഐസക് ഉദ്ഘാടനം ചെയ്യും.  മുഖ്യാതിഥി മുകേഷ്.

കുര്യന്‍ പാമ്പാടി

ഇതെന്തൊരു ലോകം ? 2022-06-11 14:07:50
ഇപ്പോൾ ഉള്ള കേരള നിയമ സഭ തന്നെ നേരെ ചൊവ്വേ കൊണ്ടുപോകാൻ കഴിയാത്ത അവസ്ഥയിലാണ് വേറൊരു ലോക സഭ സ്ഥാപിച്ചിരിക്കുന്നത് . "ആഗോള മലയാളികളെ ഒരു കുടക്കീഴില്‍ അണി നിരത്താന്‍ പെരുമ്പറകൊട്ടി തുടങ്ങിയ" എന്ന കുര്യൻ പാമ്പാടിയുടെ കുത്തുവാക്ക്‌ വച്ചുള്ള പ്രയോഗം എനിക്ക് ഇഷ്ടപ്പെട്ടു. പെരുമ്പറ കൊട്ടി തുടങ്ങിയ പ്രസ്ഥാനത്തെ കുറിച്ച് പഠനങ്ങൾ നടക്കുന്നേയുള്ളു . പിന്നെ ഈ ലേഖനത്തിലെ കാതലായ ഭാഗം താഴെ പറയുന്നതാണ് "ഓരോ രാജ്യത്തുനിന്നും പ്രതിനിധികളായി എത്തിപ്പെടുന്നവരുടെ രാഷ്ട്രീയ ചങ്ങാത്തങ്ങള്‍ ആരോടൊക്കെയാണെന്നു സൂക്ഷ്മമായി പരിശോധന നടത്തുന്ന പക്ഷം  ആരോപണത്തിന്റെ നിജസ്ഥിതി കണ്ടെത്താവുന്നതേ ഉള്ളു." ഇത്തരം തട്ടിപ്പ് പ്രസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്നവർ തട്ടിപ്പിന്റ ആശാന്മാരായിരിക്കണം . കേരള മുഖൈമന്ത്രിയെ കുറിച്ച് തന്നെ നല്ലത് ഒന്നും കേൾക്കാനില്ല . കുത്ത് വെട്ട് സ്വർണ്ണ കടത്ത് ( സ്വപനയുടെ ആരോപണം ) എന്നിങ്ങനെ പോകുന്നു . പിന്നെ അമേരിക്കയിൽ നിന്ന് വന്നിട്ടുള്ളവന്മാരെ കുറിച്ച് ഞാൻ ഇവിടെ എഴുതണ്ട ആവശ്യമില്ല . അത് ഈ മലയാളിയുടെ പിന്നാമ്പുറങ്ങളിൽ തപ്പിയാൽ കണ്ടെത്തും. ഇതിന്റെ അടിസ്ഥാനത്തിൽ രാഷ്ട്രീയ ചങ്ങാത്തങ്ങൾക്ക് വലിയ പ്രാധാന്യം ഉണ്ട് . ഇപ്പോൾ തന്നെ അമേരിക്കയിലെ മുൻ പ്രസിഡണ്ട് ട്രംപിനെ കുറിച്ച് അന്വേഷിക്കുമ്പോൾ അയാളുടെ അതിക്രമങ്ങളും തട്ടിപ്പുകളും മറച്ചു വച്ച് രക്ഷപ്പെടണമെങ്കിൽ അധികാരം, പണം, അതുപോലെ അത്തരം തട്ടിപ്പ് പരിപാടി നടത്തി പരിചയമുള്ളവരുമായി ചങ്ങാത്തവും ആവശ്യവുമാണ് . ഇപ്പോൾ നടക്കുന്ന ജനുവരി സിക്സ് അന്വേഷണ കമ്മറ്റിയുടെ പ്രവർത്തനങ്ങൾ ഇത്തരത്തിലുള്ള ഉഡായിപ്പുകളെ പുറത്തു കൊണ്ടുവരും എന്നതിന് സംശയമില്ല അമേരിക്കയിൽ നിന്ന് വന്നിട്ടുള്ള മിക്കവരും ട്രംപിന്റെ ആരാധകരാണ് . ഇവന്മാർ ഒന്നും ശരിയല്ല . (അവരവരുടെ നാട്ടിൽ പോയി അന്വേഷിച്ചാൽ മതി ) . ടാക്സ് പെയേഴ്‌സിന്റെ പണം ദൂരത്തടിക്കുന്ന ഇവന്മാരെ , അവരുടെ ജാഡ കണ്ടു പിന്തുടരുകയും ഒരു പ്രവർത്തികളിൽ ചെന്ന് ചേരുകയും ചെയ്യതാൽ രക്ഷ പെടില്ല . ഇവന്മാരെ സംബംന്ധിച്ചെടത്തോളം ഇനി വേറെ മാർഗ്ഗമില്ല . ഡ്രഗ് ഡീൽ പോലെയാണ് . എല്ലാം വെട്ടിപ്പ് തട്ടിപ്പ് പെണ്ണ് കള്ള് അതിന്റെ ഇടയ്ക്ക് ഒടുക്കത്തെ ഭക്തി പ്രാത്ഥന . യേശുവിന്റെ കൂടി യൂദാസ് എന്ന പോലെ തന്നെ .ഇതിന്റെ അവസാന ഭാഗം ഇവനൊക്കെ ആ കള്ളനെപോലെ പറുദീസയിൽ യേശുവിനോടൊപ്പം കാണും . നമ്മൾ എന്നും നരകത്തിൽ തന്നെ . ഇതെന്തൊരു ലോകം
Ene does NOT justify means . 2022-06-11 15:19:15
May the blessings of St.Devasahayam help all involved to discern what is good with good means used to achieve same and not evil ... In our confused times , a truth that need to be grasped well enough which in itself might be a not an easy task with the prevalence of ideologies world over inciting persons to use evil means for seemingly good ends - fruits of which we see at flood water levels . Sample of couple of articles found by googling under Catholic view on the topic - https://www.ncregister.com/blog/good-ends-do-not-justify-evil-means https://www.catholic365.com/article/9733/does-the-end-justify-the-means.html Surprised that more attention has not been given in the news for the joyful local celebration of St.Devasahayam either - https://www.youtube.com/watch?v=1goSA5RE970 His martyrdom at Kattadimalai - ' mountain where the wind blows ' - wind symbolic of the Holy Spirit ..the Holy Father too is in the efforts to have synods /meeting of the faithful , for the Holy Spirit to bring forth more holiness in lives world over ; fruits of same can bring good into all sectors , as long as we do not fall for the lies of the evil spirits enticing persons to use evil means that might seem easy at first yet lead to only worse evils and its effects .
സുഹൃത്തും റൈറ്റ് ഹാൻഡ് കള്ളനും 2022-06-11 15:44:54
അവസരത്തിനൊത്ത് നിൽക്കാൻ പഠിക്കണം. അതെ ഞാനും ചെയ്യുതുള്ളു . അതിന് എന്നെ എന്തിനാ ഭള്ളു പറയുന്നത് ? യേശുവിന് ഒരേ ഒരു ലക്ഷ്യമേ ഉണ്ടായിരുന്നുള്ളു . എല്ലാവരും മാനസാന്തര പെടണം . അതിന് വലിയ നിബന്ധനകൾ ഒന്നും ഇല്ല ഏത് സമയത്തും കുറ്റം ഏറ്റു പറഞ്ഞാൽ രക്ഷ പെടാം . ഞാൻ ആരാ മോൻ പേരും കള്ളനല്ലേ . ഞാൻ മോഷണം തുടർന്ന് കൊണ്ടേ ഇരുന്നു എന്നെ പിടിച്ചപ്പോൾ , എനിക്ക് മനസിലായി ഇനി എനിക്ക് രക്ഷ ഇല്ലെന്ന് . മരിക്കും എന്ന് ഉറപ്പ് വന്നപ്പോൾ ഞാൻ വിചാരിച്ചു പറുദീസ എങ്കിൽ പറുദീസ . എനിക്ക് യേശുവിന്റെ സൈക്കോളജി മനസിലായതുകൊണ്ട് ഞാൻ അതിനനുസരിച്ചു എന്റെ ഭാഷ ഒന്ന് മാറ്റി . ഞാൻ ജന്മനാലെ കള്ളനല്ലേ, അതുകൊണ്ട് മറ്റേ കള്ളൻ എനിക്കിട്ട് പാര വ്യുക്കുനന്തിന് മുൻപ് ഞാൻ അവന്റെ വാക്കിൽ കയറി പിടിച്ച് ഒരു ഡയലോഗ് ' അവൻ പറഞ്ഞത്, ' കഴിയുമെങ്കിൽ നീ സ്വയം രക്ഷിച്ച് ഞങ്ങളെയും രക്ഷിക്ക് " ഞാൻ അതിനെ ഒന്ന് ട്വിസ്റ്റ് ചെയ്യുത് . 'കള്ളനാകാനും നല്ല ബുദ്ധി വേണം' ഞാൻപറഞ്ഞു . ' സമാശിക്ഷ വിധിയിൽ ആയിട്ടും നീ എന്തിനാണ് അവനെ പഴിക്കുന്നത് . നമ്മളൊ പെരും കള്ളന്മാർ .ഇവനോ ഒരു തെറ്റും ചെയ്യാത്തവൻ . എന്നിട്ട് ഞാൻ യേശുവിന്റെ നേരെ തിരിഞ്ഞിട്ട് എന്റെ പഞ്ചു ലൈൻ .' കർത്താവേ നീ രാജ്യത്വം പ്രാപിച്ചു വരുമ്പോൾ എന്നെയും ഓർക്കണേ " ഇത് കേട്ടതോട് കൂടി യേശു വീണു . യേശു എന്നോട് തിരിച്ചൊരു കാച്ച് ' എടാ കണ്ണാ നീ ഇന്ന് എന്നോടൊപ്പം പറുദീസയിൽ കാണും . ഇപ്പോൾ ഇതിൽ ഒരു ചിത്രം നിങ്ങൾ ശ്രദ്ധിച്ചോ . മൂന്നു കള്ളന്മാരും (മാരിയും ) കൂടി നിൽക്കുന്നത് . അതിലെ 'മുഖ്യ' കള്ളൻ വേറൊരു കള്ളന്റെ കയ്യിൽ പിടിച്ചിട്ട് വേറൊരു കള്ളിയോട് സംസാരിക്കയുകയാണ് . അങ്ങനെ വേണം . എങ്കിലേ ഈ ഭൂമിയിൽ ജീവിക്കാൻ പറ്റാത്തൊള്ളൂ . എന്തെല്ലാം യോഗ്യത ഉണ്ടെങ്ക്കിലും ' തട്ടിപ്പ് വെട്ടിപ്പ് ഉടായിപ്പ് ഇതിൽ ഒരു ഡിഗ്രി വേണം . തിന് TVU ഡിഗ്രി വേണം . ട്രംപ് യൂണിവേഴ്സിറ്റിയിൽ നിന്ന് കിട്ടും . എന്നാ നിറുത്തട്ടെ . യേശുവുമായി ഒരു മീറ്റിങ് ഉണ്ട് ,
Members 2022-06-11 16:56:07
LKS_Members.pdf (lokakeralasabha.com)
Mercy ! 2022-06-11 17:34:44
Does this blog site expect to benefit from ( frequent enough , tasteless ) comments that are blasphemous that would only serve to add to the hardness of hearts , spirit of mockery and scorn in the culprits ... all such is meant to block grace of repentance which as any fool ought to know The Lord can discern before granting forgiveness .. The good thief suffered enough .. the other one - unsure if he repented at the last min in spite of the sufferings ..The lack of grace to repent is the frightening situation of the hard hearted who head the wrong way .. even there , many pleading for mercy for such too , even if it might years in the purgatorial flames for such ..
Anthappan 2022-06-11 19:19:05
Helo Mercy - there is Point what Kallan said. Why are you so upset? Can people see from different angle? Nobody knows what Jesu was thinking? Kallans are politicians are crooks. By hook or crook they want to survive. So there’s is no point in your argument. You are a religious fanatic who can’t come out of the box and think?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക