Image

ഫോമാ പ്രസിഡന്റ് അനിയൻ ജോർജ്ജ് മൂന്നാം തവണയും ലോക കേരള സഭയിലേക്ക്

Published on 13 June, 2022
ഫോമാ പ്രസിഡന്റ് അനിയൻ ജോർജ്ജ് മൂന്നാം തവണയും ലോക കേരള സഭയിലേക്ക്

പ്രവാസിമലയാളികളുടെ ക്ഷേമത്തിനും, പ്രവർത്തന പരിപാടികൾ ഏകോപിക്കുന്നതിനും കേരള സർക്കാർ നിയന്ത്രണത്തിലുള്ള ലോക കേരള സഭയിലേക്ക് ഫോമാ പ്രസിഡണ്ട് അനിയൻ ജോർജ്ജ് മൂന്നാം തവണയും തെരഞ്ഞെടുക്കപ്പെട്ടു. ഫോമാ ജനറൽ സെക്രട്ടറി ടി ഉണ്ണികൃഷ്ണൻ, ജോയിന്റ് സെക്രട്ടറി, ജോസ് മണക്കാട്ട്, മുൻ പ്രസിഡണ്ട്മാരായ ബേബി ഊരാളിൽ, ഫിലിപ്പ് ചാമത്തിൽ  എന്നവർക്കും ക്ഷണം ലഭിച്ചിട്ടുണ്ട്. 

. കേരളത്തില്‍ നിന്നുള്ള ജനപ്രതിനിധികള്‍ക്കൊപ്പം നൂറ്റിഎഴുപതോളം രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളാണ് ലോക കേരള സഭയിൽ പങ്കെടുക്കുക. വിദേശ മലയാളിയെ സംബന്ധിച്ചുള്ള പ്രശ്ങ്ങൾ ചർച്ചചെയ്യുന്നതിനും പരിഹാരം കാണുന്നതിനായി  രൂപീകരിച്ച നോണ്‍  റസിഡന്റ് കേരളൈറ്റ്സ് അഫയേഴ്‌സ് (നോര്‍ക)യാണ് ലോക കേരള സഭയ്ക്ക് മേൽനോട്ടം വഹിക്കുന്നത്. 
.
ഫോമാ കേരളത്തിൽ നടത്തിയതും നടത്തിക്കൊണ്ടിരിക്കുന്നതുമായ   സേവനങ്ങൾക്കുള്ള അംഗീകാരമാണ് ഫോമയുടെ ഇത്രയും പ്രതിനിധികൾക്ക് ലോക കേരള സഭയിലേക്കുള്ള ക്ഷണം

കോവിഡ് കാലത്തും, കോവിഡാനന്തര കാലത്തും പ്രതിസന്ധികളിൽ കഴിഞ്ഞ രണ്ടു വർഷക്കാലയളവിൽ നാലുകോടി രൂപയുടെ കാരുണ്യ-സേവന പദ്ധതികളാണ് ഫോമാ കേരളത്തിൽ നടപ്പിലാക്കിയത്. പ്രത്യകിച്ചും കോവിഡ് കാലയളവിൽ എല്ലാ ജില്ലകളിലേക്കും വെന്റിലേറ്ററുകൾ, ജീവൻ രക്ഷാ ഉപകരണങ്ങൾ, തുടങ്ങിയവ നൽകി ഫോമാ മറ്റു സംഘടനകൾക്ക് മാതൃകയായി. ബാലരാമപുരത്തെ കൈത്തറി തൊഴിലാളികളെ സംരക്ഷിക്കുന്നതിനുൾപ്പടെയുള്ള പദ്ധതികൾ നടപ്പിലാക്കിയത്, ഫോമാ ഹെല്പിങ് ഹാന്റ് വഴി കേരളത്തിലെ നിരവധി പേർക്ക് സാമ്പത്തിക സഹായങ്ങളും ഭാവന പദ്ധതികളും നടപ്പിലാക്കിയതും ഈ കാലയളവിലാണ്. സ്‌കൂൾ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളും ഫോമാ നൽകി. ഫോമാ വനിതാ ഫോറത്തിന്റെ നേതൃത്വത്തിൽ 100 വിദ്യാർഥിനികൾക്ക് സ്കോളർഷിപ് നൽകിയത് ഈ അടുത്തായി നടന്ന ഫോമയുടെ കേരള കൺവെൻഷനിൽ വെച്ചാണ്. 

ഫോമയുടെ രൂപീകരണ കാലം തൊട്ട്, പ്രവാസിമലയാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും അതോടോപ്പം കേരള ജനതയ്ക്ക് സഹായമെത്തിക്കുന്നതിനും കഴിയുന്ന കാരുണ്യ പദ്ധതികളും സേവനങ്ങളുമാണ് ഫോമാ ചെയ്തു പോരുന്നത്. 

ജൂൺ 16നു  ആരംഭിക്കുന്ന ലോക കേരള സഭയിൽ അമേരിക്കൻ പ്രവാസിമലയാളികളുടെ പ്രശ്നങ്ങളും അവ പരിഹരിക്കുന്നതിനുള്ള  നടപടികളും ആരായുമെന്ന് ശ്രീ അനിയൻ ജോർജ്ജ് അറിയിച്ചു.

Join WhatsApp News
ഫോമൻ 2022-06-13 23:57:12
ഈ കേരള സഭ എടുത്ത, നടപ്പിലാക്കിയ ഒരു തീരുമാനം ഒന്ന് പറഞ്ഞിരുന്നു എങ്കിൽ നന്നായിരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക