Image

ഫോമാ കൺവൻഷനു യാത്രാദിനങ്ങൾക്ക്  മൂന്ന്  ഓപ്‌ഷൻ 

Published on 15 June, 2022
ഫോമാ കൺവൻഷനു യാത്രാദിനങ്ങൾക്ക്  മൂന്ന്  ഓപ്‌ഷൻ 

വ്യത്യസ്തമായ പരിപാടികൾ കൊണ്ട് മാത്രമല്ല, യാത്രാദിനങ്ങൾ തെരെഞ്ഞെടുക്കാൻ മൂന്ന് ഓപ്‌ഷൻ നൽകുന്നു എന്നതു കൊണ്ടും ഇത്തവണത്തെ ഫോമാ കൺ വൻഷൻ ശ്രദ്ധേയമായിരിക്കുമെന്ന്  ഫോമാ ഭാരവാഹികൾ അറിയിച്ചു . 

സെപ്റ്റംബർ 2  മുതൽ 5  വരെയാണ് മെക്സിക്കോയിലെ ലോക പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ കാങ്കുനിൽ ഫോമാ കൺവൻഷൻ അരങ്ങെറുന്നത്.   എങ്കിലും ആറു  ദിവസത്തേക്ക് റിസോർട്ട് ഫോമക്ക് ലഭ്യമാവും. സാധാരണ മൂന്ന് രാത്രി കഴിഞ്ഞാൽ സ്ഥലം വിടണം. ഇവിടെയാണ് വ്യതാസം.

പങ്കെടുക്കുന്നർക്ക് മൂന്ന് ഓപ്‌ഷനുകളിലൊന്ന് സ്വീകരിക്കാം. സെപ്റ്റംബർ 1 വ്യാഴം മുതൽ  ബാങ്ക്‌വറ്റ്   ദിനമായ ഞായർ വരെയുള്ളതാണ് ആദ്യ ഓപ്‌ഷൻ. രണ്ടാം  തീയതി മുതൽ അഞ്ചാം തീയതി വരെയുള്ളതാണ് രണ്ടാമത്തെ ഓപ്‌ഷൻ. മൂന്നാമത്തെ ഓപ്‌ഷൻ മൂന്നാം തീയതി മുതൽ ആറാം തീയതി വരെയാണ്.

ഇലെക്ഷൻ മൂന്നാം തീയതി ആണ് . ബാങ്ക്‌വറ്റ്  നാലാം തീയതിയും. അതിനാൽ ഏതു ഓപ്‌ഷൻ എടുത്താലും  പ്രധാന പരിപാടികൾക്കെല്ലാം പങ്കെടുക്കാം.

അഞ്ചാം തീയതി തിങ്കളാഴ്ചയും ആറാം തീയതി ചൊവ്വാഴ്ചയും മുഖ്യധാരയിൽ നിന്നുള്ള പരിപാടികൾ അവിടെ അരങ്ങേറുന്നുണ്ട്. ഹോട്ടലിൽ ബോറടിച്ചിരിക്കേണ്ടി വരില്ല എന്നര്ഥം. അല്ല്ങ്കിൽ തന്നെ ഇത്രയും വലിയ വിനോദ സഞ്ചാര കേന്ദ്രത്തിൽ ഉല്ലാസത്തിനുള്ള സാധ്യത പറയേണ്ടതില്ലല്ലോ 

ഈ ഓപ്‌ഷനുകൾ ഉള്ളതിനാൽ ആളുകൾക്ക് ടിക്കറ്റ് നിരക്ക് കുറഞ്ഞ ദിവസം  വരാം. നേരത്തെ തിരിച്ചെത്തേണ്ടവർക്ക് അതുമാവാം. 

കൺവൻഷൻ രജിസ്‌ട്രേഷൻ നല്ല രീതിയിൽ പുരോഗമിക്കുന്നതായി പ്രദീപ് നായർ പറഞ്ഞു. പ്രതീക്ഷയിൽ കൂടുതൽ പേര് പങ്കെടുക്കുമെന്നതാണ്  ഇപ്പോഴത്തെ സ്ഥിതി 

register here: FOMAA Global Convention

Join WhatsApp News
ഫോമൻ 2022-06-16 00:02:44
പണ്ട് ഒരു പ്രസിഡൻ്റ് മൂന്ന് മാസം മുമ്പേ രജിസ്ട്രേഷൻ ക്ലോസ് ചെയ്ത് ഹൗസ് ഫുൾ പ്രഖ്യാപിച്ച് ചരിത്രം കുറിച്ചു. ഇത്തവണയും അത് ആവർത്തിക്കണം.
ഫോമേട്ടൻ 2022-06-16 02:59:46
ജോർജേ, എന്തോന്നാടേ എൻ്റെ കമ്മൻറ് പബ്ലിഷ് ചെയ്യാത്തത്? ഇതു് പത്രധർമ്മമല്ലാട്ടോ.
Dr. Jacob K Thomas 2022-06-16 03:58:02
Let individuals come and leave after election on June 3, 2022. From August 31, 2022 check-in, check-out June 3, 2022 {3 night}. That may be one of the best choice too.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക