Image

നിസ്സംഗത ( കവിത: ജി. രമണി അമ്മാൾ )

Published on 16 June, 2022
നിസ്സംഗത  ( കവിത: ജി. രമണി അമ്മാൾ )

നീ,

മരണമില്ലാത്ത ഓർമ്മകളുടെ

മാറിലുറങ്ങുന്ന മൗനമായിരുന്നു...!

പക്ഷേ...
നിന്റെ നിറഞ്ഞ മിഴികളെ
മഴത്തുള്ളികളുടെ പിന്നിലൊളിപ്പിച്ചു

നീയന്നെപ്പോഴും ചിരിക്കുമായിരുന്നു...!

എന്റെ ചിന്തകൾക്കന്നൊക്കെ

നിന്റെ ഗന്ധമായിരുന്നു...
എന്റെ രാത്രികളിലെന്നും നിലാവും
പകലുകളിലെന്നും നിഴലും
ചിന്തകളിൽ നിറയെ

നീയും കൂട്ടിരിക്കുമായിരുന്നു..!
എനിക്കെന്തെങ്കിലുമന്നെ -
ഴുതാൻ കഴിയുമായിരുന്നു.!

ഇന്നു നീ മൗനം വിജ്രംഭിച്ച 
പൊളളവാക്കുകളുടെ 
പുറ്റന്തോടിനുളളിനുളളിൽ

ഉറക്കം നടിക്കുന്ന മൗനമെന്നറിയുമ്പോൾ
ഒന്നിനുമാവാതെ
നിസ്സംഗതയുടെ

മഖാവരണമണിയുന്നു ഞാൻ..!

Join WhatsApp News
Meera 2022-06-16 13:20:19
മൗനം പലപ്പോഴും ഒരു ആവരണം തന്നെയാണ്. നല്ല ചിന്ത. വരികൾ. ഇഷ്ടപ്പെട്ടു! 👏👏👏
Sreelatha.R.Nair 2022-06-17 05:15:15
Excellent 🌹
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക