ന്യൂയോർക്ക്: അത്യന്തം വിപുലമായ ചടങ്ങുകളോടെ കേരളസമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്കിന്റെ സുവർണ്ണജൂബിലി ആഘോഷങ്ങൾ നടത്തുവാനായി അൻപതഗകമ്മിറ്റി നിലവിൽ വന്നു. ന്യൂയോർക്കിലെ പൊതുസമൂഹത്തിൽ അമ്പതു വർഷത്തെ പ്രവർത്തനങ്ങൾ സാക്ഷിയാക്കി, അമേരിക്കയിലെ മലയാളി സംഘടനകളുടെ തറവാട് എന്ന് വിശേഷിപ്പിക്കുന്ന കേരളസമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്കിന്റെ സുവർണ്ണജൂബിലി ആഘോഷങ്ങൾ 2022 ഒക്ടോബർ 29 നു ന്യൂയോർക്കിലെ ലോങ്ങ്ഐലൻഡിൽ വച്ച് നടത്തപ്പെടും.
സമ്മേളങ്ങൾക്കു തിരുവനന്തപുരം എം. പിയും വിശ്വപൗരനുമായ ശ്രീ. ശശി തരൂർ മുഖ്യാതിഥിതിയായിരിക്കും. ഡോ .ശശി തരൂർ 2009 മുതൽ കേരളത്തിലെ തിരുവനന്തപുരത്ത് നിന്നുള്ള പാർലമെന്റ് അംഗമായി സേവനമനുഷ്ഠിക്കുന്നു. മുൻ ഇന്ത്യൻ അന്തർദേശീയ നയതന്ത്രജ്ഞൻ, രാഷ്ട്രീയക്കാരൻ, എഴുത്തുകാരൻ, ബുദ്ധിജീവി. അദ്ദേഹം മുമ്പ് ഐക്യരാഷ്ട്രസഭയുടെ അണ്ടർ സെക്രട്ടറി ജനറലായിരുന്നു, 2006-ൽ സെക്രട്ടറി ജനറൽ സ്ഥാനത്തേക്ക് മത്സരിച്ചു. ഇൻഫർമേഷൻ ടെക്നോളജി സംബന്ധിച്ച പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി, ഓൾ ഇന്ത്യ പ്രൊഫഷണൽസ് കോൺഗ്രസ്സ് എന്നിവയുടെ ചെയർമാനായും അദ്ദേഹം പ്രവർത്തിക്കുന്നു.വിദേശകാര്യ പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായും അദ്ദേഹം മുമ്പ് സേവനമനുഷ്ഠിച്ചിട്ടുണ്ട്. യുകെയിലെ ലണ്ടനിൽ ജനിച്ച് ഇന്ത്യയിൽ വളർന്ന തരൂർ ലോകമെമ്പാടും പ്രവർത്തിച്ചു, 1975-ൽ ഡൽഹിയിലെ സെന്റ് സ്റ്റീഫൻസ് കോളേജിൽ നിന്ന് ബിരുദം നേടി, 1978-ൽ ഫ്ലെച്ചർ സ്‌കൂൾ ഓഫ് ലോ ആൻഡ് ഡിപ്ലോമസിയിൽ നിന്ന് ഇന്റർനാഷണൽ റിലേഷൻസ് ആന്റ് അഫയേഴ്‌സിൽ ഡോക്ടറേറ്റ് നേടി. 22 വയസ്സുള്ളപ്പോൾ, ഫ്ലെച്ചർ സ്കൂളിൽ നിന്ന് അത്തരമൊരു ബഹുമതി ലഭിച്ച അക്കാലത്ത് ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായിരുന്നു അദ്ദേഹം. 1978 മുതൽ 2007 വരെ, തരൂർ ഐക്യരാഷ്ട്രസഭയിലെ ഔദ്യോഗിക ഉദ്യോഗസ്ഥനായിരുന്നു, 2001-ൽ കമ്മ്യൂണിക്കേഷൻസ് ആൻഡ് പബ്ലിക് ഇൻഫർമേഷൻ അണ്ടർ സെക്രട്ടറി ജനറൽ പദവിയിലേക്ക് ഉയർന്നു.തരൂർ വിദേശകാര്യ സഹമന്ത്രിയായിരുന്നു.
കേരളത്തിൽനിന്നും അമേരിക്കയുടെ വിവിധ കേന്ദ്രങ്ങളിൽ നിന്നുമുള്ള പ്രമുഖ കലാകാരന്മാരും പ്രമുഖവ്യക്തികളും ചടങ്ങിൽ പങ്കെടുക്കും. മലയാളിയുടെ അമേരിക്കയിലെ അമ്പതു വർഷങ്ങളുടെ നിറമുള്ള, നിണമുള്ള കഥകൾ കോർത്തിണക്കി സുവർണ്ണ ജൂബിലി സ്മരണിക തയ്യാറയിക്കൊണ്ടിരിക്കുന്നു.
കേരളസമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്കിന്റെ പുതിയ വെബ്സൈറ്റിൽ വിശദമായ വിവരങ്ങൾ ലഭ്യമാണ്. അർഹമായ ആഘോഷത്തിമിർപ്പിൽ അതിമനോഹരമായ ഒരു കലാസന്ധ്യയാണ് സംഘാടകർ ഒരുക്കിയിരിക്കുന്നത്. ആഘോഷങ്ങളിലേക്കു ന്യൂയോർക്കിലെ മലയാളികളെ സ്വാഗതം ചെയ്യുന്നു, ഒപ്പം സുവർണജൂബിലി ആഘോഷങ്ങളുടെ ഭാഗമാകാൻ, പ്രെസിഡെന്റ് പോൾ പി. ജോസ്, ബോർഡ് ചെയർ ഷാജു സാം, സെക്റട്ടറി മേരി ഫിലിപ്പ്, ട്രെഷറർ ഫിലിപ്പോസ് ജോസഫ് തുടങ്ങിയവർ അഭ്യർത്ഥിച്ചു. വിശദമായ ആഘോഷപരിപാടികളുടെ ഗൗരവമായ നടത്തിപ്പിനായി ആറു സബ്‌കമ്മിറ്റികൾ രൂപികരിച്ചു, കമ്മിറ്റികൾ സജ്ജീവമായി പ്രവർത്തനം ആരംഭിച്ചു.
പ്രോഗ്രാം കമ്മിറ്റി: പോൾ കറുകപ്പള്ളി (ചെയർ), സിബി ഡേവിഡ്, ചാക്കോ കോയിക്കലേത്ത്, ഡോ. ജേക്കബ് തോമസ്, കുഞ്ഞു മാലയിൽ, ലീല മാരേട്ട്, വർഗീസ് പോത്താനിക്കാട്, ബാബു പി തോമസ്, മത്തായി ചാക്കോ, റോയി മാത്യു, മത്തായി തടത്തിൽ.
മീഡിയ കമ്മിറ്റി: വർഗീസ് കോരസൺ (ചെയർ), മാത്തുക്കുട്ടി ഈശോ, സിബി ഡേവിഡ്, വിൻസെന്റ് സിറിയക്, ജോർജ് കൊട്ടാരം, സരോജ വർഗീസ്, സുനിൽ കുഴമ്പാല, ടിൻസിൽ ജോർജ്ജ്, മാത്യു ജോഷുവ.
സുവനീർ കമ്മിറ്റി: ബിജു ജോൺ (ചെയർ), ബാബു പാറക്കൽ, സിബി ഡേവിഡ്, വർഗീസ് കോരസൺ, ഫിലിപ്പ് മഠത്തിൽ, വർഗീസ് കെ ജോസഫ്, ബെന്നി ഇട്ടിയേര, ജോൺ കെ ജോർജ്ജ് , സജി എബ്രഹാം, ഡോ. നന്ദകുമാർ, ലീല മാരേട്ട്.
കൾച്ചറൽ കമ്മിറ്റി: സിബി ഡേവിഡ് (ചെയർ) , ബാബു പി തോമസ്, അനൂപ് മാത്യു, അപ്പു പിള്ള, മാമ്മൻ എബ്രഹാം , വർഗീസ് കോരസൺ, ഷാജി വർഗീസ്, ബിജു പീറ്റർ, തോമസ് ഉമ്മൻ.
ഫിനാൻസ് കമ്മിറ്റി: ഫിലിപ്പോസ് കെ ജോസഫ് (ചെയർ), വിനോദ് കെയാർക്കേ, വർഗീസ് പോത്താനിക്കാട്, സിബി ഡേവിഡ്, ജോർജ്ജ് കുട്ടി, ജോൺ പോൾ, ചെറിയാൻ പാലത്തറ, വർഗീസ് കോരസൺ, പോൾ കറുകപ്പള്ളി, സജി ഹെഡ്‌ജ്, സണ്ണി പണിക്കർ, ജോസഫ് ചെറുവേലിൽ.
ബാങ്ക്‌റ്റ് കമ്മിറ്റി: ഹേമചന്ദ്രൻ(ചെയർ), ലാലു തോമസ്, ബിൻസി ജോണി, ദീപു പോൾ, വർഗീസ് പാപ്പച്ചൻ, സാബു തടിപ്പുഴ, ജോസ് ചുമ്മാർ, ജേസൺ ജോസഫ്, വർഗീസ് ലൂക്കോസ്, സജി തോമസ്, തോമസ് ഉമ്മൻ, സിജു സെബാസ്റ്റ്യൻ.