MediaAppUSA

പുഴകൾ നീളേ ഒഴുകും (കവിത: പുഷ്പമ്മ ചാണ്ടി )

Published on 21 June, 2022
പുഴകൾ നീളേ ഒഴുകും (കവിത: പുഷ്പമ്മ ചാണ്ടി )

ശംഖിനുള്ളിലും കടലിരമ്പമുണ്ട് ,
കുഞ്ഞേ , 
എന്റെ നെഞ്ചിലുമതേ ധ്വനികൾ
നിനക്കുവേണ്ടിയും 
നിന്നെയോർത്തും..


പ്രഹരങ്ങളേൽപിച്ച് കടന്നുകളഞ്ഞതാരായിരിക്കും...? 
വഴിവക്കിൽ ഇറ്റു പ്രാണനുമായി നീ
നിലവിളിച്ച നേരം അരികിലെത്തിയ ആ  
നല്ല ശമര്യക്കാരന്‍,അയാൾ ആരാണ് ?


കത്തുന്ന ജ്വാലയായി , 
റോസാപ്പൂക്കൾക്കിടയിലെ മുള്ളായി
നീ തിരികെ വരുന്നതോർത്തു  ഞാൻ കാത്തിരിക്കും ..


ഇനിയുമുണ്ട് സംവൽസരങ്ങൾ ,

നിനക്കായി
പൂക്കൾ വിരിയുന്നകാണാനും 
നമ്മുടെ പുഴകൾ നീളെ ഒഴുകുന്നത് കണ്ടാസ്വദിക്കാനും
ചിത്രശലഭമായ് വീണ്ടും പറന്നുയരാനും ...

വൈകാതെ
നീ തിരികെ വരും ...
അനന്തതയിലേക്ക് എത്തിനിൽക്കാൻ 
കെല്പുള്ള ആത്മാവോടെ
പിറവികൊണ്ടവളല്ലേ നീ
അതിന്റെ തനിച്ചൂട്, കെടുത്താനാവില്ല ...
അണയുകില്ലതൊരു നാളിലും ..

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക