Image

വിജയ്‌യുടെ പുതിയ ചിത്രം 'വാരിസു': ഫസ്റ്റ് ലുക്ക് പുറത്ത്

Published on 21 June, 2022
വിജയ്‌യുടെ പുതിയ ചിത്രം 'വാരിസു': ഫസ്റ്റ് ലുക്ക് പുറത്ത്

വിജയ് ചിത്രം 'ദളപതി 66'ന്റെ ടൈറ്റില്‍ അണിയറ പ്രവര്‍ത്തകര്‍ റിലീസ് ചെയ്തു.

'വാരിസു' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തിറക്കിയിട്ടുണ്ട്. 'ബോസ് തിരിച്ചെത്തുന്നു' എന്ന ടാഗ്‍ലൈനോടെയാണ് അണിയറ പ്രവര്‍ത്തകര്‍ പോസ്റ്റര്‍ പുറത്ത് വിട്ടത്. സ്യൂട്ട് അണിഞ്ഞിരിക്കുന്ന വിജയ് ആണ് പോസ്റ്ററില്‍ പ്രത്യക്ഷപ്പെടുന്നത്. വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ ഇതിനോടകം തന്നെ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

വിജയ്‍യുടെ കരിയറിലെ 66-മാത്തെ ചിത്രമാണിത്. തമിഴിലും തെലുങ്കിലുമായാണ് സിനിമ ഒരുക്കുന്നത്. ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജു ആണ് ചിത്രം നിര്‍മ്മിക്കുന്നത്. തമനാണ് ചിത്രത്തിനായി സംഗീതം നിര്‍വ്വഹിക്കുന്നത്. പ്രകാശ് രാജും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തും. 13 വര്‍ഷത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണിത്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക