Image

എ.വി.എബ്രഹാമിന്റെ (എബി)മൃതസംസ്‌കാരം 27ന് തിങ്കളാഴ്ച.

സജി പുല്ലാട് Published on 23 June, 2022
എ.വി.എബ്രഹാമിന്റെ (എബി)മൃതസംസ്‌കാരം 27ന് തിങ്കളാഴ്ച.

ഹ്യൂസ്റ്റണ്‍ : ഹൂസ്റ്റണ്‍ സെന്റ്. മേരിസ് മലങ്കര യാക്കോബായ സുറിയാനി പള്ളി സീനിയര്‍  അംഗമായിരുന്ന എ.വി എബ്രഹാം എടപ്പാ ട്ടിന്റെ (എബി) ഭൗതികശരീരം സെന്റ്. മേരീസ് പള്ളിയില്‍ (4637 W Orem dr, Houston, TX 77045) 26ന് ഞായറാഴ്ച വൈകുന്നേരം 5 മുതല്‍ 8:30 വരെ പൊതുദര്‍ശനത്തിന് വെക്കുന്നതാണ്.27 തിങ്കളാഴ്ച രാവിലെ 9 ന് ദേവാലയത്തില്‍ വെച്ച് അഭിവന്ദ്യ യെല്‍ദോ മോര്‍ തീത്തോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മികത്വത്തില്‍ നടത്തുന്ന ശുശ്രൂഷകള്‍ക്ക് ശേഷം 12 മണിക്ക് ഫോറസ്റ്റ് പാര്‍ക്ക് (12800 westheimer Rd, Houston, TX 77077) സെമിത്തേരിയില്‍ സംസ്‌കാരവും  നടത്തും.  കോതമംഗലം പോത്താനിക്കാട്, എടപ്പാട്ട് പരേതരായ മാത്യുവിന്റെയും, സൂസന്റെയും മകനാണ്. 

ഭാര്യ ലൗലി എബ്രഹാം കടക്കനാട് പുതുശ്ശേരില്‍ കുളങ്ങാട്ടില്‍  കുടുംബാംഗം. 

മക്കള്‍. ജയ്‌സണ്‍ എബ്രഹാം, ജാനിസ് ജോസഫ്
മരുമകന്‍. റെജി ജോസഫ്
കൊച്ചുമക്കള്‍. നിക്കോളസ്, ഒലീവിയ.

Live streaming. YouTube/GTV GLOBAL
OR http://www.dreamxmedia.com 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക