Image

ഗണ്‍ കണ്‍ട്രോള്‍ ബില്‍ ആദ്യ കടമ്പ പിന്നിട്ടു ; സെനറ്റിന്റെ അംഗീകാരം 

പി പി ചെറിയാന്‍ Published on 23 June, 2022
ഗണ്‍ കണ്‍ട്രോള്‍ ബില്‍ ആദ്യ കടമ്പ പിന്നിട്ടു ; സെനറ്റിന്റെ അംഗീകാരം 

വാഷിംഗ്ടണ്‍ ഡി.സി : അമേരിക്കയില്‍ മാസ് ഷൂട്ടിംഗ് വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ തോക്ക് വില്‍പ്പനയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന ആവശ്യത്തിന് യു.എസ് സെനറ്റില്‍ അംഗീകാരം ചൊവ്വാഴ്ച അവതരിപ്പിച്ച ഗണ്‍ കണ്‍ട്രോള്‍ ബില്‍ ഇരു പാര്‍ട്ടികളുടെയും സഹകരണത്തോടെയാണ് പാസാക്കിയത് .

ഇരു പാര്‍ട്ടികള്‍ക്കും 50 - 50 കക്ഷി നിലയില്‍ നിന്നും വ്യത്യസ്തമായി ഡെമോക്രാറ്റിക്ക് പാര്‍ട്ടിയുടെ 50 അംഗങ്ങള്‍ക്ക് ഒപ്പം റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ 14 അംഗങ്ങള്‍ അനുകൂലിച്ചു വോട്ടു ചെയ്തു . റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഭാഗത്തു നിന്നും ജോണ്‍ കോനിന്റെ നേതൃത്വത്തിലാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങള്‍ ബില്ലിനെ അനുകൂലിച്ചത് . 

ബൈഡന്‍ മുന്‍കൂട്ടി പ്രഖ്യാപിച്ചിരുന്നത് പോലെ ഗണ്‍ വാങ്ങുന്നതിനുള്ള പ്രായപരിധി 21 ആക്കണമെന്നതും മാരക പ്രഹര ശേഷിയുള്ള തോക്കുകളുടെ വില്‍പ്പന ഒഴിവാക്കണമെന്നതും ബില്ലിലില്ല മറിച്ച് 21 വയസ്സിന് താഴെ തോക്ക് വാങ്ങുന്നവരുടെ ബാക്ഗ്രൗണ്ട് ചെക്ക് നടത്തണമെന്ന നിര്‍ദ്ദേശവും മാനസിക അസ്വാസ്ഥ്യമുള്ളവരില്‍ നിന്നും സമൂഹത്തിന് ഭീഷണിയുള്ളവരില്‍ നിന്നും തോക്കുകള്‍ പിടിച്ചു വാങ്ങുന്നതിനുള്ള വ്യവസ്ഥകള്‍ മാത്രമാണ് ബില്ലിലുള്ളത് .

വീണ്ടും ഈ ബില്‍ വെള്ളിയാഴ്ച വോട്ടെടുപ്പിന് വരും അതിന് ശേഷം യു.എസ് ഹൗസും ബില്‍ പാസാക്കേണ്ടതുണ്ട് . 1994 ന് ശേഷമാണ്  ഇത്രയും കര്‍ശനമായ നിയമനിര്‍മാണം നടപ്പാക്കുന്നത് . നിലവിലുള്ള  തോക്ക് ഉടമസ്ഥര്‍ക്ക് ഈ നിയമം മൂലം യാതൊരു ബുദ്ധിമുട്ടും ഉണ്ടാകുകയില്ലെന്നും ബില്‍ ഉറപ്പു നല്‍കുന്നു .

പി പി ചെറിയാന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക