Image

എന്‍.എഫ്.എല്‍  താരം ജെയ്ലന്‍ ഫെര്‍ഗൂസണ്‍  അന്തരിച്ചു 

പി പി ചെറിയാന്‍ Published on 23 June, 2022
എന്‍.എഫ്.എല്‍  താരം ജെയ്ലന്‍ ഫെര്‍ഗൂസണ്‍  അന്തരിച്ചു 

ബാള്‍ട്ടിമോര്‍ : റാവന്‍സ് ഔട്ട് സൈഡ് ലെയ്ന്‍ ബാക്കര്‍  ജെയ്ലന്‍ ഫെര്‍ഗൂസണ്‍ (26) അന്തരിച്ചു 

ജൂണ്‍ 23 ബുധനാഴ്ചയാണ് ജെയ്ലന്റെ മരണം റാവന്‍സ് ഔദ്യോഗികമായി സ്ഥിരീകരിച്ചത് .

ഹാര്‍വുഡ് ഇന്‍ചെസ്റ്റര്‍ അവന്യുവിലുള്ള വസതിയില്‍ അബോധാവസ്ഥയില്‍ ആയിരുന്ന ജെയ്ലനെ കണ്ടെത്തിയത് ജെയ്ലന്റെ മരണത്തില്‍ ദുരൂഹതയൊന്നും ഇല്ലെന്നും ഓര്‍ഡോസ് ആയിരിക്കും മരണ കാരണമെന്നും ബാള്‍ട്ടിമോര്‍ പോലീസ് അറിയിച്ചു . മെഡിക്കല്‍ എക്സാമിനര്‍ മരണകാരണം ഔദ്യോഗികമായി അറിയിക്കുമെന്നും അധികൃതര്‍ അറിയിച്ചു . അമേരിക്കന്‍ ഫുട്ബോളില്‍ ഉദിച്ചുയര്‍ന്നു കൊണ്ടിരുന്ന താരമായിരുന്നു . മൂന്നുമക്കളുടെ പിതാവായിരുന്നു ജെയ്ലന്‍ .

ബുധനാഴ്ച ഉച്ചയോടെ തന്നെ  റാവന്‍സിലെ കളിക്കാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു .

1995 ഡിസം.14 ന് ലൂസിയാനയിലായിരുന്നു ജനനം . വെസ്റ്റ് ഫെലിസിയാന  ഹൈസ്‌കൂള്‍ ലൂസിയാന ടെല്‍ എന്നിവടങ്ങളില്‍ നിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കി .  ബാള്‍ട്ടിമോര്‍ റാവന്‍സില്‍ 2019 മുതല്‍ 2022 വരെ അംഗമായിരുന്നു . 

ഒരു മകനും രണ്ടു പെണ്‍മക്കളും ഭാര്യ ഡോണി സ്മിത്തും ഉള്‍പ്പെടുന്നതാണ് കുടുംബം .

എന്‍.എഫ്.എല്ലിലെ മറ്റൊരു പ്രമുഖ കളിക്കാരന്‍ ഡ്വെയ്ന്‍ ഹാസ്‌കാന്‍സ് (24)  ഏപ്രില്‍ മാസവും മാറിയോണ്‍ ബാര്‍ബര്‍ (38) ജൂണിലും ജെഫ് ഗ്ലാഡിനി (25) മെയ് മാസവും അന്തരിച്ചിരുന്നു . 

പി പി ചെറിയാന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക