Image

ഒഐസിസി യുഎസ്എ സതേണ്‍ റീജിയന്‍,റോയ് കൊടുവത്ത് (ചെയര്‍മാന്‍).ജോമോന്‍ ഇടയാടി (ജനറല്‍ സെക്രട്ടറി)

പി പി ചെറിയാന്‍ Published on 24 June, 2022
ഒഐസിസി യുഎസ്എ സതേണ്‍ റീജിയന്‍,റോയ് കൊടുവത്ത് (ചെയര്‍മാന്‍).ജോമോന്‍ ഇടയാടി (ജനറല്‍ സെക്രട്ടറി)

ഹൂസ്റ്റണ്‍: ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് (ഒഐസിസി യൂഎസ്എ) സതേണ്‍ റീജിയന്‍ കമ്മിറ്റി പുനഃസംഘടിപ്പിച്ചു;  പുതിയ ചെയര്‍മാനായി ഡാളസിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ നിറ സാന്നിധ്യവും ഡാളസ് കേരള  അസോസിയേഷന്റെ മുന്‍ പ്രസിഡന്റും ,ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ കരുത്തുറ്റ നേതാവുമായ  റോയ് കൊടുവത്തിനെ തിരഞ്ഞെടുത്തു. നിലവില്‍ സതേണ്‍ റീജിയന്‍ വൈസ് ചെയര്‍മാനായിരുന്നു .

സംഘടനയുടെ വളര്‍ച്ചയുടെ ഭാഗമായി അടുത്തയിടെ പുതുതായി രൂപീകരിച്ച വെസ്റ്റേണ്‍ റീജിയന്‍ രൂപീകരണത്തോടനുബന്ധിച്ച് സതേണ്‍ റീജിയനില്‍ ഉണ്ടായ ഒഴിവുകളിലാണ് പുതിയ നേതാക്കളെ തെരഞ്ഞെടുത്തത്.  
     
ജൂണ്‍ 21 നു ചൊവ്വാഴ്ച വൈകുന്നേരം സൂം പ്ലാറ്റ് ഫോമില്‍ കൂടിയായ റീജിയണല്‍ എക്‌സിക്യൂട്ടീവ് യോഗത്തില്‍  റീജിയണല്‍ പ്രസിഡണ്ട് സജി ജോര്‍ജ് അദ്ധ്യക്ഷത വഹിച്ചു  മൗനപ്രാര്‍ത്ഥനയ്ക്ക് ശേഷം ദേശീയ ജനറല്‍ സെക്രട്ടറി ജീമോന്‍ റാന്നി സ്വാഗതമാശംസിച്ചു.തുടര്‍ന്ന് ഒഴിവുവന്ന സ്ഥാനങ്ങളിലേക്കു പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

ഹൂസ്റ്റണ്‍ ചാപ്റ്റര്‍ പ്രസിഡന്റായി നിയമിതനായ റീജിയണല്‍ ജനറല്‍ സെക്രട്ടറി വാവച്ചന്‍ മത്തായിക്ക് പകരം ജോമോന്‍ ഇടയാടിയെ (ഹൂസ്റ്റണ്‍) ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തു. നിലവില്‍ വൈസ് പ്രസിഡന്റാണ് ജോമോന്‍.  
 
വൈസ് ചെയര്‍മാനായി ജോയ് തുമ്പമണ്‍ (ഹൂസ്റ്റണ്‍), വൈസ് പ്രസിഡന്റുമാരായി രാജന്‍ മാത്യു (ഡാളസ്) ബാബു കൂടത്തിനാലില്‍ (ഹൂസ്റ്റണ്‍) ജോജി ജേക്കബ് (ഹൂസ്റ്റണ്‍) എന്നിവരെയും തെരഞ്ഞെടുത്തു.

പുതുതായി രൂപം കൊണ്ട ഹൂസ്റ്റണ്‍, ഡാളസ് ചാപ്റ്ററുകളെ അംഗീകരിച്ചു. വാവച്ചന്‍ മത്തായിയെ ഹൂസ്റ്റണ്‍ ചാപ്റ്റര്‍ പ്രസിഡന്റായും പ്രദീപ് നാഗനൂലിനെ ഡാളസ് ചാപ്റ്റര്‍ പ്രസിഡന്റായും തിരഞ്ഞെടുത്തു. ചാപ്റ്ററുകളുടെ വിപുലമായ കമ്മിറ്റി ഉടന്‍ പ്രഖ്യാപിക്കുന്നതാണ്. കെപിസിസി യുടെ അംഗീകാരത്തിന് വിധേയമായി തെരഞ്ഞെടുപ്പുകള്‍ ചെയര്‍മാന്‍ ജെയിംസ് കൂടലും പ്രസിഡണ്ട് ബേബി മണക്കുന്നേലും അംഗീകരിച്ചു.

ജൂണ്‍ 26 നു ഡാളസില്‍ വച്ച് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ഉജ്ജ്വല സ്വീകരണം കൊടുക്കുന്നതിനും സതേണ്‍ റീജിയന്‍ പ്രവര്‍ത്തനോല്‍ഘാടനം സമ്മേളനത്തില്‍ വച്ച് നടത്തുന്നതിനും തീരുമാനിച്ചു. ഡാളസ് ചാപ്റ്റര്‍ സമ്മേളനത്തിന് ആതിഥേയത്വം വഹിക്കും.  

2022- 24 ലോക കേരള സഭാംഗമായി തിരഞ്ഞെടുക്കപെട്ട ഒഐസിസി യുഎസ്എ നാഷണല്‍ ചെയര്‍മാന്‍ ജെയിംസ് കൂടലിനെ അഭിനന്ദിച്ചു. ചുരുങ്ങിയ കാലയളവിനുള്ളില്‍ വളര്‍ന്നു പന്തലിക്കുന്ന ഒഐസിസി യുഎസ്എ യ്ക്ക് ലഭിച്ച അംഗീകാരമാണ് ഈ ലോക കേരളസഭാംഗത്വമെന്ന് നാഷണല്‍ പ്രസിഡണ്ട് ബേബി മണക്കുന്നേലും ജീമോന്‍ റാന്നിയും പറഞ്ഞു.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ദേശീയ സംസ്ഥാന തലത്തില്‍ നടത്തുന്ന എല്ലാ സമരപരിപാടികള്‍ക്കും യോഗം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.

ഒഐസിസി യുഎസ്എ ദേശീയ  കമ്മിറ്റി വൈസ് ചെയര്‍മാന്മാരായ ഡോ.ചെക്കോട്ടു രാധാകൃഷ്ണന്‍, കളത്തില്‍ വര്‍ഗീസ്, ജോബി ജോര്‍ജ്, വൈസ് പ്രസിഡന്റുമാരായ ബോബന്‍ കൊടുവത്ത്, ഡോ. മാമ്മന്‍.സി ജേക്കബ്, നാഷണല്‍ മീഡിയ ചെയ ര്‍പേഴ്‌സണ്‍ പി.പി. ചെറിയാന്‍,  വെസ്റ്റേണ്‍ റീജിയന്‍ ചെയര്‍മാന്‍  ജോസഫ് ഔസോ, പ്രസിഡന്റ്‌റ് സാം ഉമ്മന്‍, സതേണ്‍ റീജിയന്‍ വനിതാ വിഭാഗം ചെര്‍പേഴ്‌സണ്‍ ഷീല ചെറു, സതേണ്‍ റീജിയന്‍ നേതാക്കളായ ജോമോന്‍ ഇടയാടി. ബാബു കൂടത്തിനാലില്‍, ജോയ് തുമ്പമണ്‍, വാവച്ചന്‍ മത്തായി തുടങ്ങിയവര്‍ ചര്‍ച്ചകളില്‍ സജീവമായി പങ്കെടുത്തു.ദേശീയ കമ്മിറ്റി ട്രഷറര്‍ സന്തോഷ് എബ്രഹാം നന്ദി പ്രകാശിപ്പിച്ചു.

പി.പി. ചെറിയാൻ (നാഷണൽ മീഡിയ ചെയർപേഴ്സൺ)

Join WhatsApp News
Mary Chacko 2022-06-24 10:52:08
വീണ്ടും ഒരു സംഘടനയും ഫോട്ടോകളും! സ്വയം ഉദ്ഘോഷിക്കുന്നതിന് ഒരു വഴി മാതമല്ലേ ഇത്? ഇന്ത്യൻ രാഷ്ട്രീയം ആണ് നിങ്ങള്ക്ക് ലക്ഷ്യമെന്ന് ഇതുവഴി അവകാശപ്പെടുകയാണെങ്കിൽ ഇന്ത്യയിൽ പോയി സേവിക്കൂ ആവശ്യത്തിന്! (വമ്പന്മാരെ വമ്പന്മാർ വിഴുങ്ങുന്ന നാട്ടിൽ അതിനു സാധ്യത ഇല്ലേ?) ജനസേവനം നടത്താതെ വയ്യ എങ്കിൽ നിങ്ങളെയും നിങ്ങളുടെ കുടുമ്പങ്ങളെയും പൊട്ടുന്ന ഈ നാട്ടിൽ, സ്വാതന്ത്രം ആയി നമ്മുടെ കാര്യം നോക്കി നടക്കാൻ വിഷമം ഇല്ലാത്ത ഈ നാട്ടിൽ, നമ്മൾ ഭാഗമായ ഈ സമൂഹത്തിൽ കൊച്ചു കൊച്ചു നല്ല നല്ല കാര്യങ്ങൾ ചെയ്തു മഹദ്കൃത്യങ്ങൾ ചെയ്യുക, 'ഭാരത സേവനം' ചെയ്തു പരിഹാസത്തിനു വിധേയം ആകാതെ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക