Image

മത നിന്ദ: പ്രതികരിക്കാന്‍ ..... ഉറപ്പില്ലാത്തവര്‍ (ബാബു പാറയ്ക്കല്‍-നടപ്പാതയില്‍ ഇന്ന്-43)

ബാബു പാറയ്ക്കല്‍ Published on 30 June, 2022
മത നിന്ദ:  പ്രതികരിക്കാന്‍ ..... ഉറപ്പില്ലാത്തവര്‍ (ബാബു പാറയ്ക്കല്‍-നടപ്പാതയില്‍ ഇന്ന്-43)

"എന്താ പിള്ളേച്ചാ ഇങ്ങനെയൊക്കെ?"
"എന്താടോ?"
നമ്മുടെ മാധ്യമങ്ങള്‍ക്കും നേതാക്കന്മാര്‍ക്കുമൊക്കെ എന്ത് പറ്റി?'
"എന്താണെന്നു തെളിച്ചു പറയെടോ?"
അല്ല പിള്ളേച്ചാ, ഞാന്‍ ഓര്‍ക്കുകാരുന്നു, ആ നൃപുര ശര്‍മ്മ എന്തോ പറഞ്ഞപ്പോള്‍ ഒരു മതത്തെ അപമാനിച്ചിരിക്കുന്നു എന്ന് പറഞ്ഞു സര്‍വ്വ മാധ്യമങ്ങളും അക്ഷരാര്‍ഥത്തില്‍ ഉറഞ്ഞു തുള്ളി ചര്‍ച്ചകള്‍ നടത്തുകാരുന്നല്ലോ. എന്നാല്‍, ഇപ്പോള്‍ ആ നൃപുര ശര്‍മ്മയെ അനുകൂലിച്ചു പോസ്റ്റിട്ടതിന് ഒരു പാവപ്പെട്ട തയ്യല്‍ക്കാരനെ അയാളുടെ കടയില്‍ കയറി അതിക്രൂരമായി തലയറുത്തു കൊലപ്പെടുത്തിയിട്ട് അതിന്റെ വീഡിയോ ഘാതകര്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരിക്കുന്നു. പക്ഷേ, ഒരു മാധ്യമത്തിലും അതിനെ പറ്റി ഒരു ചര്‍ച്ചയും കണ്ടില്ലല്ലോ. ഒരു മതനേതാവും അതിനെതിരെ പ്രതികരിച്ചില്ലല്ലോ."
"അതാണെടോ രാഷ്ട്രീയം."
"ഇതില്‍ എന്ത് രാഷ്ട്രീയമാണ് പിള്ളേച്ചാ?"
"എടോ, അന്ന് നൃപുര ശര്‍മ്മ പറഞ്ഞപ്പോള്‍ മാധ്യമങ്ങള്‍ മാത്രമല്ല, അന്തര്‍ദ്ദേശീയ തലത്തില്‍ വളരെയധികം പ്രത്യാഘാതങ്ങളുണ്ടായി. പല രാജ്യങ്ങളും ഇന്ത്യയുടെ ഉത്പന്നങ്ങള്‍ ബഹിഷ്‌ക്കരിയ്ക്കുമെന്നു പറഞ്ഞു. ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരെ തിരിച്ചയക്കുമെന്നു മുന്നറിയിപ്പ് നല്‍കി. മത നിന്ദ നടത്തിയവളെ തൂക്കിലേറ്റണമെന്നാക്രോശിച്ചു തെരുവുകളില്‍ പ്രകടനം നടത്തി. ആ പ്രകടനങ്ങളില്‍ പലരും കൊല്ലപ്പെട്ടു. എന്നിട്ടും അപമാനിക്കപ്പെട്ടെന്ന് അവകാശപ്പെടുന്നവരെ ചേര്‍ത്ത് നിര്‍ത്താന്‍ വേണ്ടി നൃപുര ശര്‍മ്മയെ അവര്‍ സ്‌നേഹിച്ചിരുന്ന പാര്‍ട്ടി തന്നെ പുറത്താക്കി പടിയടച്ചു പിണ്ഡം വച്ചു. എന്നിട്ടിപ്പോള്‍ കുടുംബം പോറ്റാനായി കഠിനാധ്വാനം ചെയ്തിരുന്ന ഹിന്ദുവായ ഒരു പാവപ്പെട്ട മനുഷ്യന്റെ തലയറുത്തിട്ട് ആ കത്തി കാണിച്ചു കൊണ്ട് 'നരേന്ദ്ര മോദിയുടെ കഴുത്തിലും ഈ കത്തി എത്തും' എന്ന് പരസ്യമായി ഭീഷണിപ്പെടുത്തിയിട്ടും ഒരു മോദീ ഭക്തനും അനങ്ങിയില്ല. അതാണ് ഞാന്‍ പറഞ്ഞ രാഷ്ട്രീയം.'
"നൃപുര ശര്‍മ്മയുടെ പരാമര്‍ശം മതനിന്ദയാണെന്നും ഇന്ത്യാ ഗവണ്മെന്റ് മുസ്ലിങ്ങള്‍ക്ക് എതിരായി വംശഹത്യ നടത്താനൊരുങ്ങുകയാണെന്നും അവരെ വേട്ടയാടുകയാണെന്നും മറ്റും പരസ്യമായി പ്രഖ്യാപിച്ച അമേരിക്കയിലെ ചില കോണ്‍ഗ്രസ് അംഗങ്ങള്‍ ഇന്ത്യയെ 'ബ്ലാക്ക്ലിസ്റ്റില്‍' പെടുത്തണമെന്നും ആവശ്യപ്പെട്ടു. ഈ സംഭവമൊന്നും അവര്‍ അറിയാഞ്ഞിട്ടാണോ അവരുടെ വായ് പഴം ഭക്ഷിക്കുന്ന തെരക്കിലായതുകൊണ്ടാണോ എന്നറിയില്ല, ഇതുവരെ പ്രതികരണമൊന്നും കണ്ടില്ല."
"കാണില്ലെടോ. ഇന്ത്യയെ എങ്ങനെയും കരി വാരി തേയ്ക്കാന്‍ തുനിഞ്ഞിറങ്ങിയിരിക്കുന്ന ചിലരുണ്ട്. അവരെ നമ്മള്‍ ഗൗനിക്കയേ വേണ്ട."
"എന്നാലും പിള്ളേച്ചാ, ഈ ഇന്ത്യാ മഹാരാജ്യത്തു ജീവിച്ചു കൊണ്ട് സര്‍വ്വ ന്യൂന പക്ഷ അവകാശങ്ങളും അനുഭവിച്ചുകൊണ്ട്, ഭരണഘടന നല്‍കുന്ന സംസാര സ്വാതന്ത്ര്യാനത്തിന്റെ പിന്‍ബലത്തില്‍ ആ രാജ്യത്തിന്റെ പ്രധാനമന്ത്രിയുടെ 'കഴുത്തറുക്കും' എന്ന് പ്രഖ്യാപിക്കാന്‍ ഇവര്‍ക്കെങ്ങനെ ധൈര്യം വന്നു? അതേ സമയം, ആ തയ്യല്‍ക്കാരന്‍ പോസ്റ്റ് ഇട്ടത് അവനു ഭരണഘടന നല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യമാണെന്ന് ഇവര്‍ എന്തേ മനസ്സിലാക്കുന്നില്ല? 'നിന്റെ ദൈവത്തെ നിന്ദിക്കുന്നത് എന്റെ അവകാശത്തില്‍ പെടുന്ന കാര്യമാണ്. പക്ഷെ എന്റെ ദൈവത്തെ നിന്ദിച്ചാല്‍ നിന്റെ വധ ശിക്ഷയില്‍ കുറഞ്ഞ ഒന്നും ഞങ്ങള്‍ക്ക് സ്വീകാര്യമല്ല.' ഇതെന്തു പ്രത്യയശാസ്ത്രമാണ്?"
"ഇതില്‍ പ്രത്യയ ശാസ്ത്രത്തിന്റെ പ്രശ്‌നമൊന്നുമില്ലെടോ. മത തീവ്രവാദം ഭ്രാന്താണ്. ആ ഭ്രാന്ത് പിടിച്ച് ഈ അരുംകൊല ചെയ്തവരെ പിടിച്ചു കൊണ്ടുപോയി ജെയിലിലിട്ടു വര്‍ഷങ്ങള്‍ തീറ്റിപ്പോറ്റി ഒടുവില്‍ പറഞ്ഞു വിടും. ഇവര്‍ വീണ്ടും പലരുടെയും തലയറുക്കും."
"അതിനിടം കൊടുക്കാതെ ഇവനെയൊക്കെ പരസ്യമായി നാല്‍ക്കവലയില്‍ കൊണ്ട് വന്നു തൂക്കിലേറ്റണം. നായ്ക്കളെ പോലും പേ പിടിച്ചാല്‍ വെടിവച്ചു കൊല്ലാമല്ലോ."
"ഇയ്യാളുടെ രോഷം മനസ്സിലാകും. പക്ഷെ ഇത് ജനാധിപത്യ രാജ്യമാണ്. ഇവിടെ ഒരു ഭരണഘടനയുണ്ട്. താന്‍ പറഞ്ഞതുപോലെയുള്ള നിയമമൊന്നും ഇവിടെയില്ല."
"അങ്ങനെ നിയമം ഇല്ലെങ്കില്‍ ഉണ്ടാക്കണം."
"അപ്പോള്‍ പിന്നെ നമ്മളും അവരും തമ്മില്‍ എന്ത് വ്യത്യാസമാണ്?"
"എന്തായാലും നമ്മുടെ നാട്ടിലെ മാധ്യമങ്ങളുടെയും സാംസ്‌കാരിക നായകന്മാരുടെയും ഇരട്ടത്താപ്പ് മനസ്സിലായല്ലോ. പ്രതികരിച്ചാല്‍ ഇസ്ലാമോഫോബിയയുടെ ഭാഗമാണെന്നു പറയും. അതു ഭയപ്പെട്ടായിരിക്കും."
"അത് വളരെ ശരിയാണ്. കാരണം 'ഫോബിയ' എന്ന് പറഞ്ഞാല്‍ അസാധാരണമായ ഭീതി' എന്നാണ്. അപ്പോള്‍ ഭയക്കണമെടോ. കാരണം, ആ സമുദായത്തിലെ ഏതെങ്കിലും ഒരു മത നേതാവ് ഈ ക്രൂരതയെ അപലപിച്ചു കണ്ടോ? ഇല്ല! അത് നമ്മളെ ഭയപ്പെടുത്തുന്നതാണ്.'"
"അപ്പോള്‍ പ്രതികരിക്കേണ്ട എന്നാണോ പിള്ളേച്ചാ?"
"അതിനു ശരീരത്തില്‍ എങ്ങാട്ടൊക്കെ ഉറപ്പു വേണമെടോ. അതു തപ്പി നോക്കിയിട്ടു പ്രതികരിച്ചാല്‍ മതി!''
"ശരി പിള്ളേച്ചാ, പിന്നെ കാണാം."
"അങ്ങനെയാവട്ടെ."

 

Join WhatsApp News
Sudhir Panikkaveetil 2022-06-30 13:13:01
1400 വര്ഷം മുമ്പ് നടന്ന ഒരു കാര്യത്തിന്റെ സത്യാവസ്ഥയെച്ചൊല്ലി അവനവന്റെ വിലപ്പെട്ട ജീവൻ കളയുന്നതിൽ അർത്ഥമില്ല. അത് നട്ടെല്ല് ഇല്ലാഞ്ഞിട്ടല്ല ശ്രീ പാറക്കൽ. നമ്മുടെ മോഹൻ ദാസ് ചെയ്ത ദ്രോഹം എന്ന് കൂട്ടിയാൽ മതി. അന്ന് നിലക്ക് നിറുത്തിയിരുന്നെകിൽ ഇന്ന് ഈ പുലിവാല് ഉണ്ടാകില്ല.
josecheripuram 2022-06-30 16:11:34
What was not done in the past does not justify the mistakes of the present. The silence of the majority is the violence of the minority .
Ninan Mathullah 2022-06-30 16:14:19
Yes, we all need backbone to to say right is right and wrong is wrong. When I find that what I said was not right, I need the humility to admit that I was wrong.
നിരീശ്വരൻ 2022-06-30 18:15:16
യേശുവാണ് വഴിയും സത്യവും ജീവനും . അവൻ വാതിലാണ് അവനിലൂടെയല്ലാതെ ഒരുത്തനും രക്ഷപ്പെടില്ല എന്ന് വിശ്വസിക്കുമ്പോൾ ബാക്കിയുള്ള മനുഷ്യർ മുഴുവനും തെറ്റുകാരും അവർക്ക് ശരി എന്തെന്ന് അറിയാത്തവരുമല്ലേ മാത്തച്ചൻ ചേട്ട? അങ്ങനെയുള്ളവർ നട്ടെല്ലില്ലാത്തവർ എന്നല്ലേ ധ്വനി? മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും മറവിൽ നിൽക്കുന്നവർ കള്ളന്മാരും കൊള്ളക്കാരുമാണ് . അവർക്ക് മനുഷ്യരെ കാണാൻ കഴിവില്ലാത്തവരാണ് . കാഴ്ച്ച നഷ്ടപ്പെട്ട് ഇരുട്ടിൽ തപ്പി തടയുന്നവർ . അവിടെയാണ് നിരീശ്വരരുടെ പ്രസക്തി . അവർക്ക് മതമില്ല ജാതിയില്ല വർഗ്ഗമില്ല . അവർക്ക് എല്ലാവരെയും സ്നേഹിക്കാൻ കഴിയും . കാരണം അവർ മനുഷ്യ വർഗ്ഗത്തെ സ്നേഹിക്കുന്നു . ആ സത്യം മനസിലാക്കുക .. തിയോളജി പഠിച്ചതുകൊണ്ടോ വേദം മുഴുവൻ അരച്ച് കലക്കി കുടിച്ചതുകൊണ്ടോ ഖുറാനും തോറയും ഉരുവിട്ടതുകൊണ്ടോ ഈ ഉൾക്കാഴ്ച കിട്ടില്ല . അതിന് ഉൾക്കണ്ണുകൾ തുറക്കണം .
Babu Parackel 2022-07-03 20:13:53
പ്രതികരിക്കാൻ ധൈര്യം കാട്ടിയ എല്ലാവർക്കും നന്ദി. കാലാകാലങ്ങളായി ചെയ്യേണ്ട കാര്യങ്ങൾ ചെയ്യേണ്ട സമയത്തു ചെയ്യാത്തതിന്റെ ഫലം പലപ്പോഴും വളരെ വൈകി അനുഭവത്തിൽക്കൂടി മാത്രമേ മനുഷ്യർ തിരിച്ചറിയൂ എന്ന സത്യം ഇപ്പോഴെങ്കിലും മനസ്സിലാക്കിയാൽ നന്ന്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക