Malabar Gold

ഓര്‍ത്തഡോക്‌സ് സഭയിലെ മാനേജിംഗ് കമ്മിറ്റി  ഇലക്ഷനും സ്ഥാനാര്‍ത്ഥി വ്യക്തിത്വവും (കോര ചെറിയാന്‍)

കോര ചെറിയാന്‍ Published on 07 July, 2022
ഓര്‍ത്തഡോക്‌സ് സഭയിലെ മാനേജിംഗ് കമ്മിറ്റി  ഇലക്ഷനും സ്ഥാനാര്‍ത്ഥി വ്യക്തിത്വവും (കോര ചെറിയാന്‍)

ഫിലാഡല്‍ഫിയ, യു.എസ്.എ.: ആഗോളതലത്തില്‍ 30-ല്‍പ്പരം ഭദ്രാസനങ്ങളും ആയിരക്കണക്കിനു ആരാധനാലയങ്ങളുമുള്ള മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ മാനേജിംഗ് കമ്മിറ്റിയിലേക്കുള്ള ഇലക്ഷന്റെ ചൂടിലാണ് സഭാംഗങ്ങള്‍. 5000 ലധികം ഡെലിഗേറ്റ്‌സുള്ള സഭയുടെ അസോസിയേഷന്റെ തീരുമാനങ്ങളെ സത്യസന്ധമായി പ്രവര്‍ത്തിപദത്തിലെത്തിക്കുവാനുള്ള ആത്മാര്‍ത്ഥതയും ശേഷിയും യോഗ്യതയും 140-തില്‍പ്പരം അംഗങ്ങളുള്ള മാനേജിംഗ് കമ്മിറ്റി മെമ്പേഴ്‌സിന് ഉണ്ടായിരിക്കണം.

 പരുമല ഗീവര്‍ഗീസ് മാര്‍ ഗ്രീഗോറിയോസ്, വട്ടശ്ശേരില്‍ ഗീവര്‍ഗീസ് മാര്‍ ദിവന്നാസ്യോസ്

 പ്രാര്‍ത്ഥനകളും ഉപവാസങ്ങളും നോമ്പുകളും കൃത്യമായി അനുഷ്ഠിക്കുന്ന ദൈവീക തേജസ്സുള്ള ആത്മീക ആലയങ്ങളുടെയും സംഘടനകളുടെയും ഭരണസമിതിയില്‍ എത്തുന്നവര്‍ മാനുഷിക മഹിമയും സത്യസന്ധതയും പരിരക്ഷിക്കുന്നവരായിരിക്കണം. സ്വയപ്രസക്തിയ്ക്കും നേതൃത്വനിരയില്‍ നിലകൊള്ളുവാനുള്ള ദുരാഗ്രഹങ്ങള്‍ കുമിഞ്ഞുകൂടിയ പലരും മത്സരവേദിയിലെ ഗോതാവില്‍ ഗുസ്തിക്കാരനെപ്പോലെ മുഷ്ടികള്‍ ചുരുട്ടി വീറോടെ ഗര്‍ജ്ജിക്കുന്നതായി കാണപ്പെടുന്നു.

  ശാന്തമായ ദേവാലയങ്ങളിലെ ഭരണസമിതിയില്‍ തുടക്കമായി എത്തി മ്ലേഛമായ പ്രശക്തി പ്രകടിപ്പിക്കുന്ന അയോഗ്യരുടെ ഗണം ഈ മത്സരവേദിയില്‍ എത്തിയിരിക്കുവാന്‍ സാദ്ധ്യത കുറവല്ല. അടങ്ങാത്ത ആവേശത്തോടെയുള്ള പ്രകടനങ്ങള്‍ നടത്തി പാപപങ്കില ജീവിതശൈലിയില്‍ ഉള്ളവര്‍ സ്വയമായി പിന്മാറണം. 

  സകല ചിട്ടകളും അനുഷ്ഠിച്ച് ആരാധനയ്ക്കുശേഷം വിശുദ്ധിയോടും വിശപ്പോടും വെടിപ്പോടും കൂടി അള്‍ത്താരയില്‍നിന്നും ജനസമൂഹത്തിലേക്ക് സാവധാനം എത്തിച്ചേര്‍ന്ന ആചാര്യന്റെ വിശുദ്ധ അങ്കിയെ ഭീഷണിയോടെ പിടിച്ചുവലിച്ചിട്ടുള്ള കൊടുംക്രൂരരും മാനേജിംഗ് കമ്മിറ്റി മത്സരരംഗത്തുള്ളതായി അറിയപ്പെടുന്നു. അശ്ലീലപദങ്ങള്‍ അനായാസം ഉപയോഗിച്ചു 7 വയസ്സുള്ള ബാലികയുടെ സമക്ഷം മാതാപിതാക്കളെ ഭീഷണിപ്പെടുത്തിയവര്‍പോലും മാനേജിംഗ് കമ്മിറ്റി സ്ഥാനാര്‍ത്ഥിയായി രംഗപ്രവേശനം ചെയ്തിട്ടുണ്ട്.

  ക്രൈസ്തവ സിദ്ധാന്തങ്ങളോ മതത്വങ്ങളോ അശേഷം അറിയാതെയും അനുകരിക്കാതെയും നേതൃത്വനിരയില്‍ എത്തി പ്രസിദ്ധനാകുവാനുള്ള പ്രവണതകള്‍ ഉള്ളവര്‍ ആത്മീക സംഘടനകളില്‍നിന്നും അകലം പാലിക്കുവാന്‍ സഭകളും സമൂഹവും നിര്‍ദ്ദേശിക്കണം. വ്യക്തിനിലവാരം ഉന്നതിയില്‍ ഉള്ളവര്‍ മാത്രം ആത്മീക ഭരണതലത്തില്‍ എത്തുവാനുള്ള മത്സരരംഗത്തു പ്രവേശിക്കാവൂ എന്ന നിയമസംഹിത ഉണ്ടായിരിക്കണം. ആധുനിക യുഗത്തിലുള്ള സാധാരണ രാജ്യങ്ങളും, സമൂഹങ്ങളും ജനായത്ത വ്യവസ്ഥിതിയെ അനുകരിച്ചാലും അയോഗ്യരെ ആത്മീക പ്രസ്ഥാനങ്ങളിലെ നേതൃത്വ നിരയില്‍ അവരോധിക്കുന്നതു പാപവും ശാപവുമായി കരുതണം.

 ഓര്‍ത്തഡോക്‌സ് സഭയടക്കം സാധാരണ സഭകളുടെയും മതങ്ങളുടെയും ഭരണരീതി അത്രയധികം അപലപനീയമല്ല. എന്നാല്‍ കാപട്യപങ്കിലമായ വ്യക്തിത്വത്തെ ആശ്ലേഷിക്കുന്നവരെ നേതൃത്വത്തില്‍നിന്നും നീക്കം ചെയ്യുവാനുള്ള മനോധൈര്യം സമൂഹത്തിനുണ്ടായിരിക്കണം. ആത്മീകതയും ജനാധിപത്യ വ്യവസ്ഥിതിയും സംഘടിതമായി നടത്തുന്ന ഇലക്ഷന്‍ സംവിധാനം അഭിനന്ദനീയമാണ്. പരിശുദ്ധരായ പരുമല ഗീവര്‍ഗീസ് മാര്‍ ഗ്രീഗോറിയോസും വട്ടശ്ശേരില്‍ ഗീവര്‍ഗീസ് മാര്‍ ദിവന്നാസ്യോസും മാലിന്യരഹിതമായി പടുത്തുയര്‍ത്തിയ മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പാരമ്പര്യം പാറയില്‍ കൊത്തിയ ലിപികള്‍പോലെ വ്യക്തമാണ്.

ഏതു മതവിഭാഗത്തില്‍പ്പെട്ട സമൂഹമാണെങ്കിലും മതത്വങ്ങളും പാരമ്പര്യങ്ങളും ഭരണഘടനയും അംഗീകരിക്കുകയും ചെയ്യുന്ന വ്യക്തികളെ മാത്രമേ ഭരണകൂടത്തില്‍ പ്രതിഷ്ഠിക്കാവൂ.


        കോര ചെറിയാന്‍

വിശ്വാസി 2022-07-07 13:45:53
Philadelphiaയിൽ നിന്നുള്ള ഒരു വ്യക്തിയെ ആണോ നിങ്ങൾ ഉദ്ദേശിച്ചത്
Kora C. Kora 2022-07-07 15:00:48
ഫിലാഡൽഫിയ, റോക്ക് ലാൻഡ് സ്ഥലങ്ങളെ ഉദ്ദേശിച്ചു എഴുതിയതാണ്. സഭയുടെ ഒരു കാര്യവും അറിയാത്ത , ഒരു കൗമ പ്രാർത്ഥിക്കുവാൻ പോലും അറിയാത്തവരാണ് അധികം മാനേജിങ് കമ്മിറ്റി മെംബേർസ്.
വായനക്കാരൻ 2022-07-07 20:33:21
ചെറിയാച്ചന് സഭാ േസ്നഹം കൂടിയോ .അതോ വ്യക്തി വൈരാഗ്യം കൂടിയോ ???
വായനക്കാരൻ 2022-07-07 20:54:20
സഭാ േസ്ന ഹമോ അസൂയയോ ??
The Faithful 2022-07-07 23:13:07
Hello Cheriachan, there is no difference between religion and politics. Same tactics and same kind of results.
സഭാ സ്‌നേഹി 2022-07-08 14:10:33
ഒരു കഴുതയുടെ രോദനം ...ഇത് എഴുതിയ വ്യക്തിയുടെ സ്വഭാവ സവിശേഷത പ്രിയപ്പെട്ട വായനക്കാർ ഒന്ന് അന്വഷിക്കുന്നതു നന്നായിരിക്കും .പള്ളിക്കാർക് "താല്പര്യം "ആയതുകൊണ്ട് ഒരു അസോസിയേഷൻ മെമ്പർ പോലും ഇതുവരെ ആകാൻ പറ്റിയിട്ടില്ല . കോട്ടയത്ത് ഒന്ന് പോയിനോക്കി മാനേജിങ് കമ്മിറ്റിയിൽ കയറിപ്പറ്റാൻ . ഓടി എന്നാണറിവ് . ഇത്രയും പ്രായം ആയില്ലേ ചെറിയാചൻ .എത്രയോ ആളുകളെ താങ്കൾ കണ്ണീർകുടിപ്പിച്ചിട്ടുണ്ട് . എത്രയോ കുടുംബങ്ങൾ തകർത്തിട്ടുണ്ട് .എത്രയോ പുരോഹിതന്മാരുടെ ശാപം കിട്ടിയിട്ടുണ്ട് .പ്രാർത്ഥിക് മക്കൾക്കു വേണ്ടി ,ശാപം കിട്ടാതിരിക്കാൻ .പ്രിയപ്പെട്ട പത്രാധിപർ , ഒരു ലേഖനം പബ്ലിഷ് ചെയ്യുമ്പോൾ അതു എഴുതുന്ന ആളിന്റെ ആധികാരികത ഒന്ന് നോക്കുന്നത് നന്നായിരിക്കും .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക