Image

ചര്‍ച്ച് ഓഫ് ഗോഡ് നാഷണല്‍ കോണ്‍ഫ്രന്‍സ് കബുള്‍ച്ചറില്‍

Published on 07 July, 2022
ചര്‍ച്ച് ഓഫ് ഗോഡ് നാഷണല്‍ കോണ്‍ഫ്രന്‍സ് കബുള്‍ച്ചറില്‍



ബ്രിസ്‌ബെന്‍ : ചര്‍ച്ച് ഓഫ് ഗോഡ് ഓസ്‌ട്രേലിയ ഇന്ത്യന്‍ ചാപ്റ്ററിന്റെ മൂന്നാമത് നാഷണല്‍ കോണ്‍ഫറന്‍സിനും കബൂള്‍ച്ചര്‍ ആലയ സമര്‍പ്പണ ശുശ്രൂഷയ്ക്കും കബൂള്‍ചര്‍ വേദിയാകും.


ജൂലൈ 8 മുതല്‍ 10 വരെ കബുള്‍ച്ചറില്‍ നടക്കുന്ന സമ്മേളനം ഓസ്‌ട്രേലിയ ചര്‍ച്ച് ഓഫ് ഗോഡ് ഓവര്‍സീയര്‍ റവ. ബിഷപ് വാള്‍ട്ടര്‍ അള്‍വാറസ് ഉദ്ഘാടനം ചെയ്യും. മീറ്റിംഗുകളില്‍ സുവിശേഷകന്‍ പാസ്റ്റര്‍ പി.സി ചെറിയാന്‍ പ്രസംഗിക്കും.


ചര്‍ച്ച് ഓഫ് ഗോഡ് ഓസ്‌ട്രേലിയ ഇന്ത്യന്‍ ചാപ്റ്ററിന്റ കീഴിലുള്ള എല്ലാ സഭകളും, ബ്രിസ്‌ബെയ്‌നിലുള്ള മറ്റിതര സഭകളും സമ്മേളനത്തില്‍ പങ്കെടുക്കു മെന്നും ചര്‍ച്ച് ഓഫ് ഗോഡ് ഓസ്‌ട്രേലിയ ഇന്‍ഡ്യന്‍ ചാപ്റ്റര്‍ ചെയര്‍മാന്‍ പാസ്റ്റര്‍ ജെസ്വിന്‍ മാത്യൂസ് അറിയിച്ചു .

തോമസ് ടി. ഓണാട്ട്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക