Image

നല്ല മലയാളം കേട്ടു; മികച്ച കലാപരിപാടികൾ ആസ്വദിച്ചു: ജോസ് കെ. മാണി, ജോൺ  ബ്രിട്ടാസ് 

ശ്രീകുമാർ ഉണ്ണിത്താൻ  Published on 11 July, 2022
നല്ല മലയാളം കേട്ടു; മികച്ച കലാപരിപാടികൾ ആസ്വദിച്ചു: ജോസ് കെ. മാണി, ജോൺ  ബ്രിട്ടാസ് 

ഒർലാണ്ടോ: ഫൊക്കാന കൺവൻഷൻ വേദിയിൽ  കഴിഞ്ഞ കുറെ ദിവസങ്ങളായി  ഒരു ഉത്സവ പ്രതീതി ആണ് ഞങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്നത്.  മികവുറ്റ ഒരു കൺവെൻഷൻ  കാണാൻ കഴിഞ്ഞു . മുന്ന് ദിനങ്ങൾ പോയത് അറിഞ്ഞില്ല, അത്ര കുറ്റമറ്റ  ഒരു കൺവെൻഷൻ ആണ് ഞാൻ  അനുഭവിച്ചറിഞ്ഞത്.   

നല്ല മലയാളം കേൾക്കണമെങ്കിലും മികവുറ്റ മലയാളം പരിപാടികൾ കാണണമെങ്കിൽ   ഇങ്ങു  അമേരിക്കയിൽ വരേണ്ടുന്ന  സ്ഥിതിയാണ് ഇന്ന്. കഴിഞ്ഞ മുന്ന് ദിവസങ്ങളിൽ ആയി കണ്ട പ്രോഗ്രാമുകൾ ഒന്നിനൊന്നിന്‌ മികവുറ്റതായിരുന്നു. കേരളത്തിൽ പോലും  ഇത്ര കലാമൂല്യമുള്ള കലാപരിപാടികൾ ഇപ്പോൾ  കാണാറേയില്ല. ഈ കൺവെൻഷൻ അത്ര മികവ് പുലർത്തിയ ഒന്നായിരുന്നു . 

ലീഡർഷിപ്പ് എന്ന് പറയുന്നത്  ഒരു പദവിയല്ല  മറിച്ചു  അതൊരു കർമ്മമാണ്‌,  അത് ഒരു നിയോഗമാണ് .ഒരു നിയോഗം പോലെ  കൺവെൻഷൻ പ്രസിഡന്റ് ജോർജി വർഗീസും  സെക്രട്ടറി  സജിമോൻ ആന്റണി ടീമും   നടത്തിയ മികവുറ്റ പ്രവർത്തനം ഇവിടെ  കാണാമായിരുന്നു. കൺവെൻഷന്റെ ഓരോ സ്ഥലത്തും അവരുടെ സാനിധ്യവും കണമായിരുന്നു- ബ്രിട്ടാസ് പറഞ്ഞു.

ജോസ് കെ. മാണി എം.പി.

ജോസ് കെ മാണി എം. പിയും ആശംസ പ്രസംഗത്തിൽ കൺവെൻഷന്റെ മികവ് എടുത്തു പറയുകയുണ്ടായി.
കൺവെൻഷനലിൽ പങ്കെടുക്കാൻ വേണ്ടിയാണു ഫാമിലി ആയി എത്തിയത്.  തിരിച്ചു പോകുബോൾ  സ്വന്തം കുടുംബത്തിൽ  നിന്നും വിട്ടു  പോകുന്നതുപോലെ ഒരു വിഷമം. ഇത്രയും  പെട്ടെന്ന് കൺവെൻഷൻ തീരേണ്ടിയിരുന്നില്ല  എന്നാണ് തോന്നുന്നത്.  കുറച്ചു ദിവസം കൊണ്ട്  എല്ലാവരുമായി നല്ല ഒരു ബന്ധം ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞു. അത്രക്ക് നല്ല ഒരു കൺവെൻഷൻ ആണ് ഫ്‌ളോറിഡയിൽ  ഞങ്ങൾക്കു  അനുഭവിച്ചറിയാൻ കഴിഞ്ഞത്.

 കേരളത്തിൽ കഴിഞ്ഞ കുറെ വർഷങ്ങളായി പ്രളയവും  കോവിടും  പോലെയുള്ള പ്രതിസന്ധികൾ വന്നപ്പോൾ നാം ഒരുമിച്ച് നിന്ന് അതിനെതിരെ  പൊരുതി വിജയിച്ചു. ആ  ഒരു വികാരമാണ് നാം ഇവിടെ   ഫൊക്കാനയിൽ കാണുന്നത്. ഒരുമിച്ചു നിന്നുള്ള ഒരു പ്രവർത്തനം , ആ  പ്രവർത്തനമാണ് ഫൊക്കാനയെ പഴയ  യശസ്സും , ആ  പ്രവർത്തനവും തിരിച്ചു കൊണ്ടുവരുവാൻ സാധിച്ചത്  .കേരളത്തെ ഇന്ന് കാണുന്ന കേരളമാക്കി  മാറ്റിയത്  പ്രവാസികൾ ആണ്  എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ലന്ന്  ജോസ് കെ മാണി ചൂണ്ടിക്കാട്ടി.

പങ്കെടുത്ത ആളുകളുടെ ബഹുല്യം കൊണ്ടും, നടത്തിയ പ്രോഗ്രാമുകളുടെ മികവുകൊണ്ടും ഈ  കൺവെൻഷൻ മറ്റുള്ള കൺവെൻഷനുകളിൽ  നിന്നും വേറിട്ടു നില്കുന്നു. ഓരോ കൽച്ചറൽ   പ്രോഗ്രാമുകളും ഒന്നിന് ഒന്ന് മികവ് ആയാണ് അനുഭവപ്പെട്ടത്. അതുപോലെ തന്നെ  ഫുഡ് നന്നായാൽ കൺവെൻഷൻ നന്നായി എന്നുപറയാറുണ്ട് , ഓരോ ദിവസത്തെയും ഫുഡ് മികവ് പുലർത്തി. അമേരിക്കൻ ഫുഡ് തന്നെയാണ് കൺവെൻഷനിൽ  ക്രമീകരിച്ചിരുന്നെകിലും ഒരു ദിവസം ഇന്ത്യൻ ഫുഡും ഒരുക്കി ഏവരുടെയും പ്രശംസ ഏറ്റുവാങ്ങി  .കൺവെൻഷനെ  പറ്റി പങ്കെടുത്ത   ആരുടെ ഭാഗത്തു നിന്നും  ഒരു പരാതിയും കേൾക്കാമായിരുന്നില്ല. അത്രക്കും മികവുറ്റ  ഒരു  കൺവെൻഷൻ ആണ്  ഓരോ പ്രവർത്തകരും അനുഭവിച്ചു അറിഞ്ഞത്. വളരെ ചിട്ടയോടും കുറ്റമറ്റ രീതിയിൽ നടുത്തവൻ കഴിഞ്ഞത് ഫൊക്കാനയുടെ ഇപ്പോഴത്തെ  പ്രവർത്തന മികവായി ഓരോരുത്തരും പ്രശംസിക്കുന്ന്ണ്ടായിരുന്നു.

കൺവെൻഷന്റെ സമാപന സമ്മേളനത്തിൽ ബാങ്കാറ്റ് ഹാൾ നിറഞ്ഞു കവിഞ്ഞിരുന്നു. ചെറുപ്പക്കാരുടെ  ഒരു നിര തന്നെ കാണാമായിരുന്നു. സമാപന സമ്മേളത്തിൽ അവാർഡുകൾ വിതരണം ചെയ്തത് കുറെ സമയമെടുത്ത് ഒരു പോരായ്‌മയി കണക്കാമെങ്കിൽ കുടിയും  പൊതുവെ പറഞ്ഞാൽ  കൺവെൻഷൻ  വലിയ വിജയമായിരുന്നു എന്ന് പങ്കെടുത്തവർ ഒരേ സ്വരത്തിൽ പറയുന്നു.

ഫൊക്കാനയുടെ പഴയ പ്രതാപത്തിലേക്ക് തിരിച്ചു വരവയാണ് ഈ  കൺവെൻഷനെ ഏവരും വിലയിരുത്തുന്നത്, പുതിയ പ്രസിഡന്റ് ആയ ബാബു സ്റ്റീഫൻ പറയുന്നു ഇപ്പോൾ  നിങ്ങൾ കണ്ടത്  ഒരു  ചെറു പൂരമാണ് ശരിക്കുമുള്ള   പൂരം നിങ്ങൾക്കു വാഷിംഗ്‌ടൺ ഡിസിയിൽ കാണാം, അന്ന് നിങ്ങൾ കാണാൻ പോകുന്നത് ഫൊക്കാനയുടെ പഴയ പ്രതാപമല്ല മറിച്ചു ഫൊക്കാനയുടെ പുതിയ ഒരു യുഗമാണ്. 

നല്ല മലയാളം കേട്ടു; മികച്ച കലാപരിപാടികൾ ആസ്വദിച്ചു: ജോസ് കെ. മാണി, ജോൺ  ബ്രിട്ടാസ് 
നല്ല മലയാളം കേട്ടു; മികച്ച കലാപരിപാടികൾ ആസ്വദിച്ചു: ജോസ് കെ. മാണി, ജോൺ  ബ്രിട്ടാസ് 

Join WhatsApp News
ഉഗ്രൻ മലയാളം 2022-07-11 13:44:02
സ്റ്റേജിൻറ്റെ പുറകിലും പാർക്കിങ് ലോട്ടിലും ഇതിലൊക്കെ ഉഗ്രൻ മലയാളം ഉണ്ടായിരുന്നു. ജോസ് .....മോൻ എന്നൊക്കെ പല പ്രാവശ്യം കേട്ടു .- നാരദൻ
വിദ്യാധരൻ 2022-07-12 00:19:13
കേട്ടത് നല്ല മലയാളം തന്നെയോ എന്ന് വില ഇരുത്തണം എങ്കിൽ അതി ഉച്ഛരിച്ചവർ ശരിയായ വിധത്തിലാണോ ഉച്ചരിച്ചത് എന്നറിഞ്ഞിരിക്കണം. അതായത് അക്ഷരങ്ങളെ ഉച്ഛരിക്കുമ്പോൾ ഏതേത് സ്ഥാനത്ത് നിന്നാണോ ധ്വനി പുറപ്പെടുന്നത് അതനുസരിച്ച് അക്ഷരങ്ങളെ കണ്ഠ്യം, താലവ്യം, ഓഷ്ഠ്യം, മൂർദ്ധന്യം, ദന്ത്യം, കണ്ഠതാലവ്യം, കണ്ഠോഷ്ഠ്യം, എന്നിങ്ങനെ തിരിച്ചിരിക്കുന്നു. ഉദാ: കണ്ഠ്യം -അ, ആ, കവർഗം,ഹ താലവ്യം : ഇ, ഈ, ചവർഗം, യ, ശ ഓഷ്ഠ്യം: ഉ, ഊ, പവർഗം, വ മൂർദ്ധന്യം: ഋ, ട വർഗ്ഗം ര,ഷ, ള, ഴ, റ ദന്ത്യം: തവർഗ്ഗം, ല,സ കണ്ഠതാലവ്യം: എ, ഏ, ഐ കണ്ഠോഷ്ഠ്യം: ഒ ഓ ഔ മേൽപ്പറഞ്ഞ നിയമങ്ങൾ പാലിച്ചുകൊണ്ടാണ് നിങ്ങൾ കേട്ട മലയാളം എങ്കിൽ അത് നല്ല മലയാളം തന്നെ . കേൾക്കുന്നവരും പറയുന്നവരും ഉച്ഛരിക്കേണ്ട നിയമങ്ങൾ അറിഞ്ഞിരിക്കണം. അല്ലെങ്കിൽ അന്ധൻ ആനയെ കണ്ടതുപോലെ ഇരിക്കും . വിദ്യാധരൻ
സാഹിത്യ കേസരി 2022-07-12 12:55:58
സ്‌കൂളിൽ പോയപ്പോൾ മലയാളം സാറിൻമാരെ മൈൻഡ് ചെയ്യിതില്ല . അവർ ഉച്ഛരിക്കാൻ ഒട്ടു പഠിപ്പിച്ചതായിട്ട് ഓർമ്മയും ഇല്ല കാരണം മലയാളത്തോട് പുച്ഛമായിരുന്നു .അങ്ങനെ കറങ്ങി തിരിഞ്ഞ് അമേരിക്കയിൽ വന്നു. പണം ഉണ്ടാക്കിയിട്ടും ആരും അറിയാതെ ആയി. അമേരിക്കയിൽ വന്നപ്പോൾ ശരിയായ മലയാളം അറിയില്ലെങ്കിലും എഴുത്തിൽ കൂടി പേരും പ്രശസ്തിയും നേടാമെന്ന് മനസിലായി . . അതുകൊണ്ട് എഴുത്ത്‌ തുടങ്ങി. മലയാളം പറയണ്ട ആവശ്യമില്ലല്ലോ . എത്ര തെറ്റുണ്ടെങ്കിലും അമേരിക്കയിലെ മലയാളികൾ വായിച്ചോളും .കാരണം അവരും എഴുത്തുകാരെപോലെയാണ് . മലയാളം എഴുതാനും വായിക്കാനും അറിയാത്തവർ. എന്റെ മനകുരുന്നിൽ കനിവുള്ള വിദ്യാധരൻ മാഷേ കൊളം ആക്കല്ലേ . അറിയാതെ ചാടി എഴുതിയതായിരിക്കും . മാഷ് അതെ കേറി പിടിക്കും എന്നറിഞ്ഞില്ല . ഒള്ള കാര്യം പറയാമല്ലോ ഇപ്പോളാണ് മലയാളത്തിലും ഇങ്ങനെ ഒക്കെ നിയമങ്ങൾ ഉണ്ടെന്ന് മനസിലാക്കിയത് . വളരെ നന്ദിയുണ്ട് . ഞാൻ പ്രാക്റ്റീസ് ചെയ്യുതു തുടങ്ങി . ഈ കണ്ഠം എന്ന് പറഞ്ഞാൽ എന്താണ് ? മൂക്കാണോ ? .
പുസുപ്പം>പുഷ്പ്പം 2022-07-12 14:29:55
മലയാളം മുൻഷിമാർ അറിയാൻ : ഞങ്ങളുടെ മലയാളം സാർ പുഷ്പ്പം എന്നത് പുസുപ്പം എന്നാണ് ഉച്ചരിക്കുന്നത്. ഒരിക്കൽ ഒരു മൂന്നാം കൊല്ലക്കാരൻ സാറിനെ കറക്റ്റ് ചെയ്തു; ''സാറെ!, 'പുഷ്പ്പം' എന്ന് പറയണം. അപ്പോൾ സാർ പറഞ്ഞു പുസുപ്പം എന്നും പറയാം കുട്ടി സൊല്ലിയതുപോലെയും സൊല്ലാം''. പിന്നെ സാറുമ്മാരെ ഇപ്പോൾ പലരും ടൈപ്പ് ചെയ്യുന്നത് ഗുഗിളിൽ ആണ്. അക്ഷര പിഴ സാധാരണയായി ഉണ്ടാകും. വിവരമുള്ളവർ വായിക്കുമ്പോൾ തിരുത്തി വായിച്ചുകൊള്ളും. -ചാണക്യൻ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക