Image

മൗനം (കവിത: മേരി മാത്യു മുട്ടത്ത്)

മേരി മാത്യു മുട്ടത്ത്  Published on 13 July, 2022
മൗനം (കവിത: മേരി മാത്യു മുട്ടത്ത്)

മൗനമൊരക്ഷര ഭാഷയോ ,
അതോ മിണ്ടാമഠത്തില്‍ ഭാഷയോ ,
മുനി തന്‍ ഭാഷയും മൗനമേ 
അര്‍ഥങ്ങള്‍ , അന്തരാര്‍ത്ഥങ്ങള്‍ ഏറിടും 
മൗനാനുവാദവും , മൗന നൊമ്പരങ്ങളും 
മൗനമേ നിന്‍ ഭാഷ ഗംഭീരമെത്രയോ ! 
മൗനാനുരാഗവും , മൗനസമ്മതങ്ങളും 
മൗനം ജയിച്ചിടും സത്യമായ് നാള്‍ക്കുനാള്‍ 
മൗന വൃതമെടുക്കും ചിലരെങ്കിലും,
അഹിംസയും , നിരാഹാരവും മൗനത്തിന്‍ പര്യായങ്ങളല്ലയോ ?
നോക്കുക ഗാന്ധിതന്‍ ചട്ടങ്ങളെ സിദ്ധാന്തങ്ങളെ,
എത്ര മഹത്തരം ;, എത്ര മഹനീയം  
സ്വര്‍ണ്ണം ഉലയിലിട്ടെന്നപോല്‍ ,
ശോഭയും കാന്തിയും ഏറിടും നാള്‍ക്കുനാള്‍ 
ഓര്‍ക്കുക യേശുതന്‍അമ്മതന്‍ ഭാഷയും മൗനമേ !
മൗനം നേടിടും ഭൂലോക നന്മകള്‍ 
മൗനമേ സര്‍വ്വം വണങ്ങിടുന്നു 
മൗനം നിന്‍ ഭാഷയെ നമിച്ചിടുന്നു . 
 

മേരി മാത്യു മുട്ടത്ത് 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക