Image

മികച്ച നേട്ടങ്ങളുമായി ഫൊക്കാന  ട്രഷറർ സ്ഥാനത്തു നിന്ന് സണ്ണി മറ്റമന  ട്രസ്റ്റി  ബോർഡിൽ 

Published on 14 July, 2022
മികച്ച നേട്ടങ്ങളുമായി ഫൊക്കാന  ട്രഷറർ സ്ഥാനത്തു നിന്ന് സണ്ണി മറ്റമന  ട്രസ്റ്റി  ബോർഡിൽ 

ഒർലാണ്ടോ: ഫൊക്കാന ആയാലും ഫോമാ ആയാലും ട്രഷറർമാർക്ക് അധികം ശ്രദ്ധ കിട്ടാറില്ല. എന്നാൽ വലിയ ഉത്തരവാദിത്വം   അവർ വഹിക്കുകയും ചെയ്യുന്നു. ഇക്കാര്യം മുൻപ് ഫോമാ ഫിലാഡൽഫിയ കൺവൻഷനിൽ അന്നത്തെ ട്രഷറർ വർഗീസ് തോമസ് അമർഷത്തോടെ പരസ്യമായി പറയുകയുണ്ടായി.

വൻവിജയമായ ഒർലാന്റോ കൺവൻഷനു ജോർജി വർഗീസിനും സജിമോൻ ആന്റണിക്കുമൊപ്പം നേതൃത്വം വഹിച്ച ശേഷം  ട്രഷറർ സ്ഥാനത്തു നിന്ന് വിട  പറയുമ്പോഴും സണ്ണി മറ്റമനക്കൊപ്പമാണ് ജനപിന്തുണ എന്ന് തെളിയിക്കുന്നതായിരുന്നു ട്രസ്റ്റി ബോർഡിലേക്ക് നടന്ന  തെരെഞ്ഞെടുപ്പ്. രണ്ട് സീറ്റിലേക്ക് നാല് പേര് മത്സരിച്ചപ്പോൾ കാനഡയിൽ നിന്നുള്ള ജോജി തോമസിനൊപ്പം  സണ്ണി തകർപ്പൻ വിജയം നേടി.

അതിൽ അതിശയിക്കാനില്ല.  സാമൂഹിക  സാംസ്‌കാരിക മേഖലകളില്‍ മികവുറ്റ സംഘടനാ പ്രവര്‍ത്തനങ്ങള്‍ വഴി ശ്രദ്ധേയനായ  സണ്ണിക്ക് കാൽ നൂറ്റാണ്ടിന്റെ പ്രവർത്തന പാരമ്പര്യമാണുള്ളത്. 

കോളേജ് പഠനകാലത്ത് 1983 ല്‍ കോതമംഗലം എം.എ. കോളജ്‌ യൂണിയന്‍ ജനറല്‍ സെക്രട്ടറി,  CMFRI കൊച്ചിയുടെ റിസേര്‍ച്ച് സ്കോളർ ആയി പി.എച്ച്. ഡി. ചെയ്യുമ്പോൾ റിസേര്‍ച്ച് സ്കോളർ  അസോസിയേഷന്‍ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. തുടര്‍ന്ന് ഫ്‌ളോറിഡയില്‍ എത്തിയ സണ്ണി 2009 ല്‍ മലയാളി അസോസിഷന്‍ സെക്രട്ടറി, 2011 ല്‍ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 2014-2016 കാലഘട്ടത്തില്‍ ഫൊക്കാന റീജണല്‍ വൈസ് പ്രസിഡന്റ്, 2016-2018 അഡീഷ്ണല്‍ ജോയിന്റ് ട്രഷറര്‍. പിന്നീട്   മലയാളി അസോസിയേഷന്‍ ഓഫ് റ്റാമ്പായുടെ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാനായ ശേഷമാണ് ഫൊക്കാന ട്രഷററായത്. 

2017-ല്‍ ഫൊക്കാന കുറ്റപുഴ ആദിവാസി മേഖലകളിലെ സ്‌കൂള്‍ കമ്പ്യൂട്ടര്‍ വല്‍കരിച്ചതിന്റെ മുഖ്യ പങ്ക് വഹിച്ചു. കേരളത്തിലെ എച്ച്. ഐ.വി. ബാധിച്ച കുട്ടികളെ സഹായിക്കുന്ന ഫൊക്കാനയുടെ സ്വാന്ത്വനം സംഭരത്തിന്റെ കോ- ഓര്‍ഡിനേറ്റര്‍ ആയി പ്രവര്‍ത്തിച്ച  സണ്ണി 2018-ല്‍ ഇൻഡോ -അമേരിക്കന്‍ പ്രസ്സ് ക്ലബിന്റെ മികച്ച സാമൂഹ്യ സേവനത്തിനുള്ള അവാര്‍ഡിനു അര്‍ഹനായി.

ട്രഷററെന്ന നിലയിൽ, ഭാഷക്കൊരു ഡോളർ പദ്ധതി ഉൾപ്പെടുന്ന ഫൊക്കാന മലയാളം അക്കാഡമിയുടെ ചുമതലക്കാരനായിരുന്ന സണ്ണിയുടെ നേതൃത്വത്തിൽ മലയാള ഭാഷയുടെ ഉന്നമനത്തിനായി കേരളത്തിലും അമേരിക്കയിലുമുള്ള മലയാളികൾക്കായി ബൃഹത്തായ പദ്ധതികൾ തന്നെ ആവിഷ്‌ക്കരിച്ചിരുന്നു.

ഫൊക്കാനയുടെ തിലകക്കുറിയായി മാറിയ മലയാളം അക്കാഡമിയുടെ ആഭിമുഖ്യത്തിൽ അമേരിക്കൻ മലയാളിയുടെ തന്നെ അഭിമാനമായി മാറിയ  'അക്ഷരജ്വാല' നിരവധി യുവാക്കളെ മലയാള ഭാഷയുടെയും കേരളത്തിന്റെ തനതായ സംസ്‌കാരത്തേയും അടുത്തറിയാൻ സഹായിച്ച പദ്ധതിയാണ് .കേരള സർക്കാരിന്റെ 'മലയാളം മിഷൻ', ഏഷ്യാനെറ്റ് ന്യൂസിന്റെ ഭാഗമായ ' മലയാളം എന്റെ മലയാളം', ടെക്സാസ് യൂണിവേഴ്സിറ്റിയിലെ മലയാളം ഡിപ്പാർട്‌മെൻറ്റിന്റെ ഭാഗമായ ഭാഷാ വിപുലീകരണ വിഭാഗം തുടങ്ങിയവയുമായി യോജിച്ചാണ് ഫൊക്കാനയുടെ മലയാളം അക്കാഡമി പ്രവർത്തിച്ചു വരുന്നത്. പുതു തലമുറയിലെ ഓരോ മലയാളിക്കും അടിസ്ഥാനപരമായി മലയാള ഭാഷ പറയാനും എഴുതാനും വായിക്കാനും അവരെ സ്വയം പര്യാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ വെർച്ച്വൽ ലേർണിംഗ് പരിപാടിയിലൂടയായിരുന്നു ഈ പദ്ധതി നടപ്പിലാക്കിയത്. ഈ പദ്ധതികൾ യാഥാർഥ്യമാക്കുന്നതിനു പിന്നിൽ പ്രവർത്തിച്ച ടീമിന്റെ നെടുംതൂണായിരുന്നു സണ്ണി.

ട്രഷറർ ആയുള്ള മികച്ച  പ്രവർത്തനങ്ങളും പരിചയവും  ട്രസ്റ്റി ബോർഡിലും ഗുണകരമാക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് അദ്ദേഹം.

ട്രസ്റ്റി ബോർഡ് അംഗമെന്ന നിലയിൽ ഫൊക്കാനയെ കൂടുതല്‍ ഉയര്‍ച്ചയിലേക്ക് നയിക്കുവാനും, പുതിയ കമ്മിറ്റിക്ക് വേണ്ട ഉപദേശങ്ങൾ തന്റെ അനുഭവങ്ങളിൽ നിന്നൂ പങ്കു വെക്കുവാനും കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

എറണാകുളം ജില്ലയിൽ മറ്റമന കുടുംബാംഗമായ സണ്ണി ഭാര്യ ബിറ്റ്സി, മക്കളായ എലിസ, അനിറ്റ എന്നിവരോടൊപ്പം ഫ്ലോറിഡയിലെ ടാമ്പയിലെ റിവേർവ്യൂവിൽ താമസിക്കുന്നു.

fokkanan 2022-07-14 21:13:45
ഇതരാന്നാ പറഞ്ഞെ?അദ്യം ഏതു രാജ്യക്കാരനാ സാർ?ഈ എഴുതിയതൊക്കെ ഇദ്ദേഹത്തെ പറ്റി തന്നെയാണോ സാർ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക