Malabar Gold

കടന്നു പോയ ഏകാകിനി ( കവിത : ജാസ്മിൻ ജോയ് )

Published on 15 July, 2022
കടന്നു പോയ ഏകാകിനി ( കവിത : ജാസ്മിൻ ജോയ് )

വ്യസനങ്ങളുടെ ഒരു  നദി
പ്രക്ഷുബ്ധമായ

സാഗരത്തിലേക്ക്  

ഒഴുകിപ്പടർന്നു..

നനഞ്ഞ സ്വപ്നങ്ങളുമായി

ഒരു ഏകാകിനി കടന്നു പോയി..

മധ്യാഹ്നം..

വൃശ്ചിക വെയിൽ വരയ്ക്കുന്ന  ലിപികൾ, 
പുതിയ കല്പനകൾ..

 പക്ഷിമൊഴിയുമായി  ഒരു തെന്നൽ. .

ചിറകാർന്ന സ്വപ്നങ്ങളുടെ ഗാഢാശ്ലേഷം..

ഇപ്പോൾ ഭൂപടത്തിൽ

റൂമിയുടെ കവിതകൾ മാത്രം
പ്രണയജീവിതത്തിൻ്റെ ശബ്ദരേഖ..

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക