Image

കേളിയുടെ ചികിത്സാ സഹായം കൈമാറി

Published on 16 July, 2022
 കേളിയുടെ ചികിത്സാ സഹായം കൈമാറി

 

കണ്ണൂര്‍: കേളി കലാസാംസ്‌കാരിക വേദി റോദ ഏരിയയിലെ അംഗമായിരുന്ന കണ്ണൂര്‍ മയ്യില്‍ സ്വദേശി സന്തോഷ് കുമാറിനായി സ്വരൂപിച്ച ചികിത്സാ സഹായം കൈമാറി. കണ്ണൂര്‍ ജില്ലയിലെ മയ്യിലില്‍ സന്തോഷ് കുമാറിന്റെ വീട്ടില്‍ ഒരുക്കിയ ചടങ്ങില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജനാണ് സഹായം കൈമാറിയത്.

കേളി റോദ ഏരിയ നദിം യൂണിറ്റ് അംഗമായിരുന്ന സന്തോഷ് കുമാര്‍ ട്രയിലര്‍ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. ജോലിക്കിടെ മറ്റോരു ട്രയിലറുമായി ഉണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് റിയാദിലെ കിംഗ് സൗദ് മെഡിക്കല്‍ സിറ്റിയില്‍ രണ്ടുമാസത്തോളം ചികിത്സയില്‍ കഴിഞ്ഞെങ്കിലും, മുട്ടിന് മുകളിലായി കാല്‍ മുറിച്ച് മാറ്റേണ്ടി വന്നു. പിന്നീട് വില്‍ചെയറില്‍ നാട്ടില്‍ തുടര്‍ ചികിത്സക്ക് പോവുകയായിരുന്നു. കേളി റോദ ഏരിയയിലെ പ്രവര്‍ത്തകരും കേന്ദ്ര കമ്മറ്റിയുമാണ് സന്തോഷ് കുമാറിന്റെ തുടര്‍ ചികിത്സക്കായി ഫണ്ട് സ്വരൂപിച്ചത്.


കേളി മുന്‍ സെക്രട്ടറി ഷൗക്കത്ത് നിലന്പൂര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ സിപിഎം മയ്യില്‍ ഏരിയ സെക്രട്ടറി എന്‍.അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. സിപിഎം മയ്യില്‍ ഏരിയ കമ്മിറ്റി അംഗം എന്‍.കെ.രാജന്‍, മയ്യില്‍ ലോക്കല്‍ സെക്രട്ടറി എം.ഗിരീശന്‍, ബ്രാഞ്ച് സെക്രട്ടറി ജിതിന്‍, പ്രവാസി സംഘം മയ്യില്‍ ഏരിയ പ്രസിഡന്റഫൃ് മനോജ്, കേളി മുന്‍ രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ സജീവന്‍ ചൊവ്വ, കുഞ്ഞിരാമന്‍ മയ്യില്‍, ഗോപിനാഥന്‍ വേങ്ങര, മുന്‍ കേന്ദ്ര കമ്മിറ്റി അംഗം ശ്രീകാന്ത്, റോദ മുന്‍ രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ ബാബുരാജ്, ബാബു പറശിനി, രാധാകൃഷ്ണന്‍, അജയന്‍, കേളി അംഗങ്ങളായ അന്‍ഷാദ്, ഗിരീശന്‍, ഷിബിന്‍, ബിജു എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ചടങ്ങിന് പ്രവാസി സംഘം മയ്യില്‍ ഏരിയ സെക്രട്ടറി കെ.വി.ശിവന്‍ നന്ദി പറഞ്ഞു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക