Image

കേളി ടി ശിവദാസമേനോന്‍ അനുശോചനം സംഘടിപ്പിച്ചു

Published on 17 July, 2022
 കേളി ടി ശിവദാസമേനോന്‍ അനുശോചനം സംഘടിപ്പിച്ചു

 

റിയാദ് : മുതിര്‍ന്ന സിപിഎം നേതാവും ദീര്‍ഘകാലം പാര്‍ട്ടി സെക്രട്ടറിയേറ്റ് അംഗവും മുന്‍ മന്ത്രിയുമായിരുന്ന ടി.ശിവദാസമേനോന്റെ വിയോഗത്തില്‍ കേളി കലാസാംസ്‌കാരിക വേദി അനുശോചന യോഗം ചേര്‍ന്നു. ബത്ഹ ക്ലാസിക് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന അനുശോചന യോഗത്തില്‍ കേളി രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ് അധ്യക്ഷത വഹിച്ചു.

രക്ഷാധികാരി സമിതി അംഗം സുരേന്ദ്രന്‍ കൂട്ടായ് ആമുഖ പ്രസംഗം നടത്തിയ യോഗത്തില്‍ കേളി സെക്രട്ടറി ടി.ആര്‍.സുബ്രഹ്മണ്യന്‍ സ്വാഗതം പറഞ്ഞു. രക്ഷാധികാരി സമിതി അംഗം ഷമീര്‍ കുന്നുമ്മല്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു.

അധ്യാപകരിലെ രാഷ്ട്രീയക്കാരനും രാഷ്ട്രീയക്കാരിലെ അധ്യാപകനുമായ ടി.ശിവദാസമേനോന്‍ അധ്യാപക സംഘടനാ രൂപീകരണത്തില്‍ വഹിച്ച പങ്കും, വൈദുതി മേഖലയിലും വ്യവസായ മേഖലയിലും കൊണ്ടുവന്ന വിപ്ലവകരമായ മുന്നേറ്റങ്ങളെ കുറിച്ചും, വിദ്യാര്‍ഥികളോടും വിദ്യാഭ്യാസത്തോടും കാട്ടിയിട്ടുള്ള കരുതലും അനുശോചനം രേഖപ്പെടുത്തിയവര്‍ സ്മരിച്ചു.


രക്ഷാധികാരി സമിതി അംഗങ്ങളായ ചന്ദ്രന്‍ തെരുവത്ത്, ജോസഫ് ഷാജി, പ്രഭാകരന്‍ കണ്ടോന്താര്‍, സതീഷ് കുമാര്‍ ബദിയ ഏരിയ രക്ഷാധികാരി സെക്രട്ടറി മധു ബാലുശ്ശേരി എന്നിവര്‍ ടി.ശിവദാസനമേനോന് അനുശോചനം രേഖപ്പെടുത്തികൊണ്ട് സംസാരിച്ചു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക