Image

ടൈം മാനേജ്‌മെന്റ്-അങ്ങനെയൊന്ന് ഉണ്ട് (കൊച്ചാപ്പി റീ-ലോഡഡ്)

Published on 18 July, 2022
ടൈം മാനേജ്‌മെന്റ്-അങ്ങനെയൊന്ന് ഉണ്ട് (കൊച്ചാപ്പി റീ-ലോഡഡ്)

ഫൊക്കാന കൺ വൻഷനിലെ രണ്ടു ദിവസത്തെ ഗാനമേളയിലും (മിമിക്രി താരം സാബു തിരുവല്ല), മൂന്നാം ദിവസത്തെ ഗാനമേളയിലും (ഗായകന്‍ സുധീപ്  കുമാര്‍) പങ്കെടുത്ത ആര്‍ട്ടിസ്റ്റുകള്‍ സെയിം തന്നെ. കീബോര്‍ഡ് - ഷിബിന്‍സണ്‍, തബല- ലാല്‍ജി ആന്റണി, ഗിത്താര്‍ - ജെറി, ജില്‍ പിന്നെ യൂജിന്‍, ജോക്കിന്‍. ഷാജി തരംഗത്തേയും, സജി പരാമര്‍ശിച്ചു. സുനില്‍ ട്രൈസ്റ്റാര്‍, എബി (വിഷ്വല്‍ ഡ്രീംസ്).

ഗാനമേള ഗംഭീരമായിരുന്നു. പക്ഷെ ആഡിയന്‍സ് കൈന്‍ഡ്  ഓഫ് സീറോ. വളരെ ശുഷ്‌കം. ആരെക്കൊണ്ടുപറ്റും - ഈ പതിനൊന്നു മണിക്കത്തെ പരിപാടിക്കൊക്കെ!

മാമാങ്ക (മാമാങ്കം പലകുറി കൊണ്ടാടി) ത്തില്‍ തുടങ്ങി, രതിനിര്‍വേദത്തിലെ 'ചെമ്പകപ്പൂങ്കാട്ടിലെ...' എന്ന ഗാനം 'ശ്രീലതികകള്‍' -'ഭ്രമദവനം വീണ്ടും' എന്ന മെഡ്‌ലി, ഒടിയനിലെ 'കൊണ്ടാരം', നീതു സുബ്രഹ്മണ്യത്തിന്റെ 'മൗനസരോവരമാകെയുണര്‍ന്നു' തുടര്‍ന്നങ്ങോട്ട് വിടാന്‍ തുടങ്ങവേ അതാ വരുന്നു ഒരനൗണ്‍സ്‌മെന്റ് - ഷൈന്‍ കണ്ണമ്പള്ളിയാണ് നമ്മുടെ മലയാളി മങ്കയുടെ ബെസ്റ്റ് മലയാളി. ഇത് 11.59-നാണ് വന്നത്. ഷൈന്‍ അത് മനസിലാക്കി, പോട്ടെയെന്ന് പറഞ്ഞെങ്കിലും, ഫൊക്കാനയ്ക്ക് അത് മതിയായില്ല.അതും പറഞ്ഞ് അതേ പാട്ടിലേക്ക്.

തുടര്‍ന്ന് ഒരു ഡ്യുവറ്റ്, അപര്‍ണ്ണയുടെ പാട്ട്, സുജിത് മൂലയിൽ  ദാസേട്ടന്‍ പാടിയ ഒരു ഗാനം മനോഹാരിതയോടെ ആലപിക്കുന്നു. 'മാനാഹ തും '. വീണ്ടും സുധീപ് കുമാര്‍ 'ഒരു പുഷ്പം മാത്രമെന്‍', സ്വര്‍ഗപുത്രീ നവരാത്രീ- പല്ലവി മാത്രം. 'എന്തെടീ രാക്കമ്മ ' എന്ന തമിഴ് ഗാനം, നീതുവിന്റെ 'ചന്ദ്രകളഭം' പിന്നെ ഡാന്‍സ്- അഞ്ജനയും ആതിരയും  ചേര്‍ന്ന് ഏനുണ്ടോടി അമ്പിളിച്ചന്തം  എന്നിങ്ങനെ 13 പാട്ടുകള്‍ പാടി.

സജിയുടെ നന്ദി പ്രകടനത്തിനുശേഷം സുജിത്തും അഞ്ജനയും ചേര്‍ന്ന് പാടിയ 'മുക്കാല മുക്കാലയും' അരേവാ സുരാംഗിനി തുടങ്ങി ലാസ്റ്റ് ഒരു മെഡ്‌ലിയും ശുഷ്‌കമായ സദസിനെ കയ്യിലെടുക്കവേ ഈ 3 ദിന കണ്‍വന്‍ഷനില്‍ പങ്കെടുത്ത എല്ലാവരേയും സ്തബ്ദരാക്കിക്കൊണ്ട് ഹെഡ്ജ് ഇവന്റ്‌സിന്റെ (തിര) സാരഥി സജി ഏബ്രഹാം പറയുകയാണ് 'സംഗതി ഒക്കെ കൊള്ളാം. ഇവിടെ പാളിപ്പോയ ഒരു കാര്യമുണ്ട്. - ടൈം മാനേജ്‌മെന്റ്.

3000- 4000 ഡോളര്‍ കൊടുത്ത് വരുന്ന നിങ്ങള്‍ക്ക് ഒരു 1000 രൂപകൂടി കൊടുത്തിരുന്നെങ്കില്‍ നാട്ടില്‍ പോയി ഇഷ്ടമുള്ള പരിപാടികള്‍ക്ക് പോയി, ഇഷ്ടമുള്ള ഒരാളെയും വിളിച്ച് അമേരിക്കയ്ക്ക് വരാമായിരുന്നു. നിങ്ങളത് ചെയ്തില്ല. എനിക്ക് എപ്പോഴും പ്രിയപ്പെട്ടത് ഫൊക്കാന തന്നെയാണ്. ട്രഷററും പറഞ്ഞു - എനിക്ക് ഇത് നന്നായി കൊണ്ടുപോകണമെന്നുണ്ട്. ഈ പ്രസ്ഥാനത്തില്‍ വരുന്നവരെ സന്തോഷിപ്പിക്കുവാന്‍, അവര്‍ക്ക് വേണ്ടത് കൊടുക്കാന്‍ ഇവിടെ അത്യാവശ്യംവേണ്ടത് ടൈംമാനേജ്‌മെന്റ് ആണ്. വന്ന്, കണ്ട്, സഹിച്ചും ക്ഷമിച്ചും ഇരുന്ന് കണ്ട എല്ലാവര്‍ക്കും നന്ദി.

സജി ഏബ്രഹാം പറഞ്ഞത് 101 ശതമാനം ശരിയാണെന്ന് റീ-ലോഡഡും സാക്ഷ്യപ്പെടുത്തുന്നു. കാക്കത്തൊള്ളായിരം കമ്മിറ്റികള്‍ ഉണ്ടായിരുന്നു. ടൈംമാനേജ്‌മെന്റ് -ഇങ്ങനെയൊരു കമ്മിറ്റി കൂടി ഉണ്ടായിരുന്നെങ്കില്‍ ബലേ ഭേഷ്! ഇന്ത്യ പ്രസ്‌ക്ലബിന്റെ പഴയ  സമ്മേളനവേദിയില്‍ മുന്‍ പ്രസിഡന്റ് റെജി ജോര്‍ജിന്റെ നേതൃത്വത്തില്‍ നിശബ്ദമായ ഒരു കമ്മിറ്റി ഉണ്ടായിരുന്നു. മറ്റുള്ള കമ്മിറ്റികള്‍ ഇഷ്ടവും മാനവും പോലെ ഉണ്ടായിക്കൊള്ളട്ടെ.- പക്ഷെ ടൈംമാനേജ്‌മെന്റിന്റെ പ്രസക്തി അതില്ലാതിരുന്നതിന്റെ പ്രധാന്യത്തെക്കുറിച്ചാണ്  സജി ഏബ്രഹാം പറഞ്ഞുവെച്ചത്.

12.53-ന് ഗാനമേള അവസാനിച്ചു. സാധാരണഗതിയില്‍ ഇതിവിടെ തീരേണ്ടതാണ്. പിന്നെയും വന്നു അനൗണ്‍സ്‌മെന്റ്: 'ദി ബെസ്റ്റ് ഈസ് യെറ്റ് ടു കം. ഐ ഗാരണ്ടി ദാറ്റ് യു വില്‍ നെവര്‍ ഫൊര്‍ഗെറ്റ് ദിസ് മൊമന്റ്- ഹിയര്‍ കംസ് ഡീ.ജെ'.

ജീതു കൊട്ടാരക്കരയുടെ നേതൃത്വത്തില്‍ അവരുടെ രണ്ടാംപാദ ഡി.ജെ റെഡി. വാച്ചില്‍ പുലര്‍കാല 2 മണി. ബ്രേക്ക്ഫാസ്റ്റും കഴിച്ച് രാവിലെ 9-ന് ക്രൂസിനു പോകേണ്ടതാണ്.

നാളെ ഒരു ഛർദിയുടെ വില 20000 ഡോളർ 

read fokana news: https://emalayalee.com/fokana

see also

കിട്ടിയോ? (കൊച്ചാപ്പി റീ-ലോഡഡ്)

അവാർഡും ആദരവും അധികമായാൽ  (കൊച്ചാപ്പി റീ ലോഡഡ്-3) 

ഫൊക്കാനയിലെ കൈയ്യടി- വൗ...അമേസിംഗ് (കൊച്ചാപ്പി റീ-ലോഡഡ്)

അനുശ്രീക്കെന്താ കൊമ്പുണ്ടോ? (കൊച്ചാപ്പി റീ ലോഡഡ്)

ഫൊക്കാന കൺവൻഷനിൽ ഫോമാക്കാർ; 'എസ്' എവിടെ പോയി? 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക