Image

അബുദാബി മലയാളി സമാജം അംഗങ്ങള്‍ക്ക് ഫീനിക്‌സ് ആശുപത്രിയുടെ പ്രിവിലേജ് കാര്‍ഡ്

Published on 19 July, 2022
 അബുദാബി മലയാളി സമാജം അംഗങ്ങള്‍ക്ക് ഫീനിക്‌സ് ആശുപത്രിയുടെ പ്രിവിലേജ് കാര്‍ഡ്

 

അബുദാബി: മലയാളി സമാജം അംഗങ്ങള്‍ക്ക് മുസഫയിലുള്ള ഫീനിക്‌സ് മില്ലേനിയം ആശുപത്രികളില്‍ പ്രിവിലേജ് കാര്‍ഡ് നല്‍കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. സമാജം അംഗങ്ങള്‍ക്ക് ആശുപത്രി സന്ദര്‍ശിക്കുന്‌പോള്‍ കൊടുക്കേണ്ട രജിസ്ട്രഷന്‍ ഫീസ്, ഇന്‍ഷുറന്‍സ് കാര്‍ഡ് ഇല്ലാത്തവര്‍ക്ക് ചികിത്സ ചെലവില്‍ 50 ശതമാനം ഡിസ്‌കൗണ്ട് എന്നിങ്ങനെ ആകര്‍ഷകമായ പദ്ധതികളാണ് പ്രിവിലേജ് കാര്‍ഡിലൂടെ ആശുപത്രി മുന്നോട്ടുവയ്ക്കുന്നത്.


ആശുപത്രിയുടെ പ്രതിനിധി ജിതിനാണ് പദ്ധതിയെ കുറിച്ച് അംഗങ്ങള്‍ക്ക് വിശദീകരിച്ചത്. പെരുന്നാളോട് അനുബന്ധിച്ച് സമാജം സംഘടിപ്പിച്ച പെരുന്നാള്‍ കിസ്സ എന്ന പരിപാടിയില്‍ വിവിധ കലാപരിപാടികള്‍ സമാജം വനിതാകമ്മിറ്റി അംഗങ്ങളും ബാലവേദി അംഗങ്ങളും ചേര്‍ന്നു അവതരിപ്പിച്ചു. ചടങ്ങില്‍ ആക്ടിംഗ് പ്രസിഡന്റ് രേഖിന്‍ സോമന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം.യു ഇര്‍ഷാദ്, കലാ വിഭാഗം സെക്രട്ടറി റിയാസുദ്ധീന്‍ പി.ടി, ട്രഷറര്‍ അജാസ് അപ്പാടത്ത്, യേശുശീലന്‍, സലിം ചിറക്കല്‍, മുന്‍ ജനറല്‍ സെക്രട്ടറി എ. എം അന്‍സാര്‍, സാബു അഗസ്റ്റിന്‍, മനു കൈനകരി, അബ്ദുല്‍ റഷീദ്, അശോക് കുമാര്‍ മംഗലത്ത്, സിറാജുദ്ധീന്‍, സച്ചിന്‍, വിദ്യ നിഷന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

അനില്‍ സി. ഇടിക്കുള

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക