Image

ട്രാക്ക് ഓണം, ഈദ് സംഗമം പ്രോഗ്രാം കമ്മിറ്റി രൂപവല്‍കരിച്ചു

Published on 20 July, 2022
 ട്രാക്ക് ഓണം, ഈദ് സംഗമം പ്രോഗ്രാം കമ്മിറ്റി രൂപവല്‍കരിച്ചു


കുവൈറ്റ് സിറ്റി : തിരുവനന്തപുരം നോണ്‍ റെസിഡന്‍സ് അസോസിയേഷന്‍ ഓഫ് കുവൈറ്റ് (ട്രാക്ക് ) 'ഓണം - ഈദ് സംഗമം - 2022 ' അബാസിയ ഓക്‌സ്‌ഫോര്‍ഡ് പാക്കിസ്ഥാനി ഇംഗ്ലീഷ് സ്‌കൂളില്‍ സെപ്റ്റംബര്‍ 30 ന് നടക്കും.


അബാസിയ ശ്രീരാഗം ഓഡിറ്റോറിയത്തില്‍ ട്രാക്ക് പ്രസിഡന്റ് എം.എ.നിസാമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര എക്‌സിക്യൂട്ടീവ് യോഗത്തില്‍ പ്രോഗ്രാം കമ്മിറ്റി രൂപവത്കരിച്ചു.ചെയര്‍മാന്‍ പി.ജി.ബിനു മുഖ്യ പ്രഭാഷണം നടത്തി.

ഭാരവാഹികളായി പ്രിയ രാജ് (ജനറല്‍ കണ്‍വീനര്‍), ഹരിപ്രസാദ് (കണ്‍വീനര്‍), ആര്‍.രാധാകൃഷ്ണന്‍, രാജേഷ് നായര്‍ (കലാപരിപാടികള്‍), മോഹനകുമാര്‍ (ധനകാര്യം),ലിജോയ് ജോളി (റാഫിള്‍),രതീഷ് വര്‍ക്കല, നീരജ്. ജെ.എസ് (പരസ്യം), പ്രദീപ് മോഹനന്‍ നായര്‍, വിജിത്ത് കുമാര്‍ (വോളന്റിയര്‍),അന്‍വര്‍, ആഷ്‌ലി ജോസഫ് (ഗതാഗതം),കൃഷ്ണരാജ്, അജിത്ത് കുമാര്‍ (ഭക്ഷണം), സരിത ഹരിപ്രസാദ് (സ്റ്റേജ്), മിനി ജഗദീഷ് (റിസപ്ഷന്‍) എന്നിവരെ തെരഞ്ഞെടുത്തു.ജനറല്‍ സെക്രട്ടറി കെ. ആര്‍.ബൈജു സ്വാഗതവും ട്രഷറര്‍ മോഹനകുമാര്‍ നന്ദിയും പറഞ്ഞു.

 

സലിം കോട്ടയില്‍

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക