Image

വചനദീപ്തി ബൈബിള്‍ പ്രയാണവും കുട്ടികള്‍ക്കായി ചിത്രകലാ പ്രദര്‍ശനവും സംഘടിപ്പിച്ചു

Published on 20 July, 2022
 വചനദീപ്തി ബൈബിള്‍ പ്രയാണവും കുട്ടികള്‍ക്കായി ചിത്രകലാ പ്രദര്‍ശനവും സംഘടിപ്പിച്ചു


കുവൈറ്റ്: എസ്എംസിഎ കുവൈറ്റ് അബാസിയ ഏരിയ കള്‍ച്ചറല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഇടവക ദേവാലയത്തില്‍ നിന്നും ആശീര്‍വദിച്ച ബൈബിള്‍ ഏറ്റുവാങ്ങിക്കൊണ്ട് 2022 ജൂണ്‍ 1 മുതല്‍ ആരംഭിച്ച വചനദീപ്തി പ്രയാണം ദുക്‌റാന തിരുനാള്‍ ദിവസം സമാപിച്ചു.


എസ്എംസിഎ അബാസിയ ഏരിയയിലെ വിവിധ കുടുംബ യൂണിറ്റുകളിലൂടെ ഒരു മാസക്കാലം വചനദീപ്തിയുടെ ശക്തിയും ചൈതന്യവും പകര്‍ന്നു നല്‍കിക്കൊണ്ടാണ് ബൈബിള്‍ പ്രയാണം കടന്നു പോയത്. ഏരിയാ കള്‍ച്ചറല്‍ കണ്‍വീനര്‍, സോണല്‍ ഭാരവാഹികള്‍ കുടുംബ യൂണിറ്റ് ലീഡേഴ്‌സ് വാര്‍ഡ് പ്രതിനിനിധികള്‍ എന്നിവര്‍ നേതൃത്വം നല്‍കി. കുട്ടികളും മുതിര്‍ന്നവരുമായ കുടുംബ യൂണിറ്റ് അംഗങ്ങള്‍ പ്രയാണത്തിലും പ്രാര്‍ഥനകളിലും ഭക്തിപൂര്‍വം പങ്കു ചേര്‍ന്നു. സമാപന പ്രാര്‍ഥനകള്‍ക്ക് ഫാ.പ്രകാശ് കാഞ്ഞിരത്തിങ്കല്‍ നേതൃത്വം നല്‍കി.

ബൈബിള്‍ പ്രയാണത്തോട് അനുബന്ധിച്ച് ബാലദീപ്തി കുട്ടികളുടെ നേതൃത്വത്തില്‍ വചനദീപ്തി ബൈബിള്‍ ചിത്രകലാ പ്രദര്‍ശനം, എസ്എംസിഎ സെന്റ് അല്‍ഫോന്‍സാ ഹാളില്‍ വച്ച് ജൂലൈ 13 മുതല്‍ ജൂലൈ 18 വരെ സംഘടിക്കപ്പെട്ടു. എസ്എംസിഎ കുവൈറ്റ് ബാലദീപ്തി വൈസ് പ്രസിഡന്റ് മിലന്‍ രാജേഷ് ഉദ്ഘാടനകര്‍മ്മം നിര്‍വഹിച്ചു. കുട്ടികളുടെ വചനാഭിമുഖ്യവും ചിത്രരചനാ പാടവും സമ്മേളിച്ച ചിത്രകലാ പ്രദര്‍ശനം വിവിധ ഏരിയകളില്‍ നിന്നും എത്തിയ സന്ദര്‍ശകര്‍ക്ക് നവ്യാനുഭവമായി. യുകെജി ക്ലാസ്സ് മുതല്‍ പന്ത്രണ്ടാം ക്ലാസ്സ് വരെയുള്ള കുട്ടികള്‍ പ്രദര്‍ശനത്തില്‍ പങ്കെടുത്തു. ഓപ്പണ്‍ ക്യാന്‍വാസും പ്രദര്‍ശനത്തിന്റെ ഭാഗമായി ഉണ്ടായിരുന്നു.


പരിപാടികള്‍ക്ക് എസ്എംസിഎ ഏരിയ ജനറല്‍ കണ്‍വീനര്‍ ബോബി തോമസ്, ഏരിയ സെക്രട്ടറി ഡേവിഡ് ആന്റണി, ഏരിയ ട്രഷറര്‍ സിബിമോന്‍ തോമസ്, ഏരിയാ കമ്മറ്റിയംഗങ്ങള്‍ ഏരിയ ബാലദീപ്തി കോര്‍ഡിനേറ്റര്‍ റിന്‍സി തോമസ് , ഏരിയാ കണ്‍വീനര്‍ മനീഷ് മാത്യു, മലയാളഭാഷാ പഠന കേന്ദ്രം പ്രധാനാധ്യാപകന്‍ റെജിമോന്‍ ഇടമന, അധ്യാപകര്‍ ഉള്‍പ്പെടെയുള്ളവര്‍ നേതൃത്വം നല്‍കി.

സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക