Image

ഒരു വിളിപാടകലെയോ നീ ? (കവിത :മേരി മാത്യു മുട്ടത്ത്)

മേരി മാത്യു മുട്ടത്ത്  Published on 21 July, 2022
ഒരു വിളിപാടകലെയോ നീ ? (കവിത :മേരി മാത്യു മുട്ടത്ത്)

എന്നും കാതോര്‍ത്തിരുന്നെന്റെ കണവന്റെ 
കാലൊച്ച പിന്നിലായി കേള്‍ക്കുവാനായ് ,
ഓര്‍മ്മതന്‍ പാലാഴി നീന്തിത്തുടിച്ചിന്ന് ,
കാലങ്ങള്‍ ഓരോന്നായി തള്ളിനീക്കി 
ഇനി വരില്ലെന്ന് തീര്‍പ്പ് കല്പിച്ചിതാ ,
മരണമെന്‍ കണവനെ വേര്‍പ്പെടുത്തി 
മരണമേ നിന്‍ പേര് കേള്‍ക്കയെന്‍ കാതുകള്‍ 
ഓരോന്നായ് കൊട്ടിയടച്ചു പോയി 
പോകുക ദൂരെ നീ എന്നേക്കുമെന്നേക്കും 
കാലനായ് പോരല്ലേ കൂട്ടിനായ് 
മാനസം തെല്ലൊരാശ്വാസം തേടുമീവേളയില്‍ ,
കൂടല്ലേ വീണ്ടുമീ തീരഭൂവില്‍ 
തേടട്ടേ തെല്ലൊരീത്തീരത്തൊരാശ്വാസം 
വൈകിയ വേളയിലെങ്കിലും ഞാന്‍ ,
അപ്പനുമമ്മയും ബന്ധുജനങ്ങളും ,
സ്‌നേഹിതര്‍ , സോദരരോരുത്തരായ് 
വീണ്ടും വരുകില്ലീ സുന്ദരഭൂവതില്‍ ,
പാര്‍ക്കുവാന്‍ പാരിന്റെ മടിയിലായി ,
ഉണ്ടൊരു ലോകമതിനപ്പുറം ഉണ്ടെന്ന് ,
വിശ്വസിച്ചൂട്ടിയുറപ്പിക്ക നാം ! 
കോടി വിലമതിക്കുമീ ശാരീരം നല്കിയൊരീശ്വരനെ വാഴ്ത്തുക നാം 
കാത്തു സൂക്ഷിക്കുക നിന്നുടെ ദേഹിയെ ,
ഭാവ്യമായ് , ദിവ്യമായ് , നിന്നന്ത്യം വരെ 

മേരി മാത്യു മുട്ടത്ത്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക