Image

അടിമ വ്യാപാരം കേരളത്തിൽ ? (ചില അപ്രിയ അശുദ്ധ സത്യങ്ങൾ): ആന്‍ഡ്രൂ

Published on 23 July, 2022
അടിമ വ്യാപാരം കേരളത്തിൽ ? (ചില അപ്രിയ അശുദ്ധ സത്യങ്ങൾ): ആന്‍ഡ്രൂ

അധികമാരും ശ്രദ്ധിക്കാത്ത ഒരു ചരിത്രമാണ് കേരളത്തിലെ അടിമ വ്യാപാരം. അതോ മനപ്പൂർവം മറക്കുന്നതോ!. അടിമകൾ കേരളത്തിലും ഉണ്ടായിരുന്നു എന്ന സത്യം അംഗീകരിക്കാൻ നമ്മളിൽ പലരും തയ്യാറല്ല. എന്നാൽ അടുത്ത കാലംവരെയും കേരളത്തിൽ അടിമത്തം ഉണ്ടായിരുന്നു എന്നതാണ് സത്യം. പക്ഷെ; അടിമ വ്യാപാരം കേരളത്തിലും ഉണ്ടായിരുന്നു എന്ന സത്യം അംഗീകരിക്കാൻ അധികമാരും തയ്യാറല്ല. 

 എന്താണ് അടിമത്തം: 
ഒരു വെക്തി; അവൻ ജനിച്ചത് ഒരു ദരിദ്ര കുടുബത്തിൽ ആണെങ്കിൽ, വർണ്ണ മേധാവിത്ത പടവുകളിൽ താഴെക്കിടയിലുള്ള കുടുംബത്തിലാണെങ്കിൽ; അ വെക്തി അവൻറ്റെ സർവ്വസവും മറ്റൊരുവന് അടിയറപ്പെടുത്തി ജീവിക്കേണ്ട ഗതികേടാണ് അടിമത്തം. ഇന്ന് സൂര്യനുകീഴിലുള്ള എല്ലാ നികൃഷ്ട്ടതകളിൽ ഏറ്റവും ഹീനമാണ് അടിമത്തം.  ശരീരവും മനസ്സും  ജീവനും ജീവിത പങ്കാളിയെയും കുട്ടികളെയും മറ്റൊരുവൻറ്റെ  അധീനതയിലും അധികാരത്തിൻ  കീഴിലും അവരുടെ സമ്മതം ഇല്ലാതെ തടവുപുള്ളികളാക്കി, ദാസനും ദാസിയുമാക്കി മാറ്റുന്ന അവസ്ഥയാണ് അടിമത്തം. ഉടമയുടെ;  ആടുമാട്  സമ്പത്തുകളുടെകൂടെയാണ്  പുരാതീന കാലം മുതൽ അടിമകളെ  എണ്ണിയിരുന്നത്. പല സമൂഹങ്ങളിലും പല കാലഘട്ടങ്ങളിലും അടിമത്തത്തിനു പല അളവുകളും അവസ്ഥയും നിലവാരവും നിലനിന്നു. 

 ഉടമ ഒരു വ്യക്തിയോ സമൂഹമോ സംഘടനയോ മതമോ രാഷ്ട്രീയ പാർട്ടിയോ  ആകാം. ചില  അടിമകൾക്ക്‌ യാതൊരു അവകാശങ്ങളും ഉണ്ടായിരുന്നില്ല. ചിലർ അടിമത്തത്തിൽ ജനിക്കുന്നു, അടിമത്തത്തിൽ മരിക്കുന്നു. എന്നാൽ ചില അടിമകൾക്ക്‌ ചില അവകാശങ്ങളും സ്വതന്ത്രവും  ഉണ്ടായിരുന്നു. ചില അടിമകൾക്ക്‌ നിശ്ചിത കാലശേഷം സ്വാതന്ത്രം ലഭിച്ചിരുന്നു. ചില അടിമകളെ ഉടമ;  ലൈംഗികമായി ഉപയോഗിക്കുകയും അമിതമായി ശിക്ഷിക്കുകയും വിൽക്കുകയും വാങ്ങുകയും  ചെയ്തിരുന്നു. എന്നാൽ ചില അടിമകളെ ശിക്ഷിക്കുവാനോ മറ്റൊരു വിധത്തിൽ ഉപയോഗിക്കാനോ ഉടമക്ക് അധികാരം ഉണ്ടായിരുന്നില്ല; മാത്രമല്ല അത് ശിക്ഷാർഹവുമായിരുന്നു. ഉദാഹരണമാണ് റോമൻ അടിമകൾ. എന്നാൽ റോമൻ സാമ്പ്രാജ്യത്തിൽത്തന്നെ താണനിലവാരത്തിലുള്ള അടിമകൾ ഉണ്ടായിരുന്നു.  പുതിയനിയമത്തില 'ഫിലോമോന് എഴുതിയ ലേഖനം' നോക്കുക. ചില പ്രദേശങ്ങളിൽ  അടിമകളെ മനുഷ്യരായിപ്പോലും കരുതിയിരുന്നില്ല. ഉദാഹരണമാണ് അമേരിക്ക.  ആഫ്രിക്കയിൽനിന്നും അമേരിക്കൻ അടിമ വ്യാപരികൾ  പിടിച്ചുകൊണ്ടുവന്ന അമേരിക്കയിലെ കറുത്തവരെ മനുഷ്യരായി കാണാത്ത വെള്ളക്കാർ ഇന്നും ഉണ്ട്. വെള്ളക്കാരിലെ  23 % വരുന്ന ക്രിസ്ത്യൻ മൗലിക വാദികളും വെള്ളക്കാരിലെ വർണ്ണമേധാവിത്തം അവകാശപ്പെടുന്നവരുമാണ് ഇവർ. അമേരിക്കയിലെ ബൈബിൾ ബെൽറ്റ് എന്നറിയപ്പെടുന്ന  തെക്കൻ സംസ്ഥാനങ്ങളിലാണ് വർണ്ണ വെറിയരായ വെള്ളക്കാർ കുടുതലും താമസിക്കുന്നത്. ദാരിദ്ര്യത്തിലും താണ ജീവിത നിലവാരത്തിലും  ഇവർ മുന്നിൽ തന്നെ.   കേരളത്തിൽനിന്നും അമേരിക്കയിൽ കുടിയേറിയ;  വെള്ളക്കാർ അല്ലാത്ത കുറെ കറുത്ത ദ്രാവിഡരും ഇതേ മനോഭാവം കറുത്തവരോട് കാണിക്കുന്നവരാണ്. അവരുടെ വാക്കിലും പ്രവർത്തിയിലും ഇത് പ്രകടമാണ്. പഴയ നിയമത്തിലെ ഗോത്ര പിതാക്കൻമ്മാർ സ്വന്തം പെൺമക്കളെപ്പോലും അടിമകളായി വിറ്റിരുന്നു. സ്ത്രീയെ ചന്തയിൽ കൊണ്ടുവന്ന്; വസ്ത്രം ഊരി, അവളുടെ ശരീര ഭാഗങ്ങളെ വർണ്ണിച്ചു ലേലം ചെയ്തു വിട്ടു. മഹാ കാരുണ്യവാനായ യേശുവും അടിമത്തത്തിന്‌ എതിരായി ഒന്നും ചെയ്തില്ല. മഹോന്നതരിൽ മഹോന്നതനായ നബിയും അടിമത്തത്തെ അവസാനിപ്പിച്ചില്ല. യൂറോപ്യൻ അടിമ വേട്ടക്കാരും ബൈബിൾ വിശ്വാസികൾ ആയിരുന്നു. ജനാധിപത്യത്തിനും ആധുനിക സംസ്‌കാരത്തിനും മകുടം എന്ന് കരുതിയ അമേരിക്കൻ പരമോന്നത കോടതിപോലും ഇന്നും സ്ത്രീകളെ രക്ഷിക്കാൻ തയ്യാറല്ല.   

ആധുനിക സമൂഹത്തിൽ പണിഎടുക്കുന്നവൻ, തൊഴിലുടമയുടെ അടിമയല്ല. സിവിൽ നിയമങ്ങളും രാഷ്ട്രീയ നീക്കങ്ങളുമാണ് തൊഴിലാളിയെ മുതലാളിയുടെ അടിമത്തത്തിൽനിന്നും വിമുക്തനാക്കിയത്. ജോലിക്ക് കൂലി; അത്രയുമേ മുതലാളിയും തൊഴിലാളിയും തമ്മിലുള്ള ബന്ധം. കൂലിക്കുവേണ്ടി  ഇന്നത്തെ തൊഴിലാളി  കൊടുക്കുന്നത്  അവൻറ്റെ  അധ്വാനം മാത്രമാണ്. 60 അടി ദൂരെ; പര്യമ്പുറത്തു നിലത്തു കുഴികുത്തി; ഇലയിൽ ഒഴിക്കുന്ന കഞ്ഞിവറ്റ്  കുടിക്കുന്നവനല്ല ഇന്നത്തെ തൊഴിലാളി. കീഴാളനും, ദാസനും, തൊട്ടുകൂടാത്തവനും ചണ്ഡാളനും  ഇന്ന് കേരളത്തിൽ ഇല്ല എന്നതും നമുക്ക് അഭിമാനിക്കാം. 

കേരളത്തിലെ അടിമ വ്യാപാരം: 

ആധുനിക ഇന്ത്യയിലെ ഏറ്റവും പുരോഗമനപരമായ സാമൂഹ്യ അവസ്ഥ കൈവരിച്ച സംസ്ഥാനമാണ്  കേരളം. എന്നാൽ 1660-1860 കേരള പ്രദേശങ്ങളിലും ഹീനമായ  അടിമത്തവും അടിമ വ്യാപാരവും ഉണ്ടായിരുന്നു.  അടിമ വ്യാപാരം നിരോധിച്ചിട്ടും അടിമ, കീഴാളർ, താണവർ, തൊട്ടുകൂടാത്തവർ, അടുത്തുവന്നാൽ തീണ്ടൽ എന്നിങ്ങനെയുള്ള ഹീന സാമൂഹ്യ വ്യവസ്ഥിതി 1955 വരെ തുടർന്നു. 

 സ്വതന്ത്ര ഇന്ത്യയുടെ മറ്റെല്ലാ സംസ്ഥാനങ്ങളിലും അടിമ തൊഴിൽ ഇന്നും നിലനിൽക്കുന്നു. ഒരു നേരത്തെ വറ്റിനുവേണ്ടി കുട്ടികൾപോലും അജ്ഞാത ഖനികളിൽ പണിയെടുക്കുന്നു. അവിടെ മരിക്കുന്നവർ അവശേഷിപ്പിക്കുന്നതു അവരുടെ കാലിൽ കെട്ടിയ കയറുകൾ മാത്രമാണ്. വലിയ കോസ്മെറ്റിക്ക് കമ്പനികൾ നിർമ്മിക്കുന്ന മേക്കപ്പ്  പൂശി നടക്കുന്ന 'മനുഷ സ്നേഹികൾ' അറിയുന്നുവോ അവരുടെ മുഖത്തെ ചായം ഖനികളിൽ മരിക്കുന്ന കുട്ടികളുടെ ചോരയും വിയർപ്പുമാണെന്നുള്ള സത്യം!.  'മനുഷ കടത്ത്‌'  എന്ന ഭീകര അടിമത്തം ഇന്നും ഇന്ത്യയിൽ വളർന്നു വരുന്നു എന്നതാണ് മറ്റൊരു ഭയാനക ദുരന്തം. 

ഡച്ചുകാരുടെയും പോർച്ചുഗീസുകാരുടെയും കൊച്ചിയിലെ ക്രിസ്ത്യന്‍ പള്ളികളിൽ  ആഴ്ചയില്‍ ആറ് ദിവസവും അടിമകളെ കെട്ടിയിട്ടിരുന്നു. ശനിയാഴ്ച്ച അവരെ കപ്പലിലേക്ക് മാറ്റും; എന്നിട്ട് അവിടെ വിശുദ്ധ കുർബാനയും നടത്തും. രണ്ടായിരം വർഷമായി ക്രിസ്തുമതം ആണിയടിച്ചു തൂക്കി തടവിലാക്കിയ യേശു തടവുകാരുടെ മുകളിൽ നിസ്സഹായാനായി തൂങ്ങിക്കിടന്നു. തുരുമ്പിച്ച ആണികൾ ഒടിഞ്ഞുവീണ്  യേശു എന്ന് മോചിതനാകുമോ?. നിലത്തു ചങ്ങലകളാൽ ബന്ധിക്കപ്പെട്ട മനുഷർ മരിച്ചപ്പോൾ അവർക്കു മോചനം ലഭിച്ചു. 

വിശ്വാസികളുടെ ദൈവപുത്രൻ,   യേശു എന്ന മനുഷപുത്രൻ ഇന്നും മതത്തിൻറ്റെ അടിമയായി തൂങ്ങുന്നു.  യേശുവേ!; എന്നാണ് അങ്ങേക്ക് മോചനം????.

ഇന്ത്യ, ഇൻഡോനേഷ്യ, മെഡഗാസ്‌ക്കർ; എന്നിവിടങ്ങളിൽനിന്നുമുള്ള മനുഷ അടിമകളെ ആഫ്രിക്കയിലെ  കേപ്പ് ടൗണിൽ കപ്പൽ മാർഗം ഡച്ചു ഈസ്റ്റ് ഇന്ത്യ കമ്പനി [VOC ] എത്തിച്ചു. മലബാർ / കേരള പ്രദേശങ്ങളിൽ  നിന്നുമുള്ളവരായിരുന്നു ഇവർ അധികവും. അടിമകളുടെ സ്വന്തം പേരുപോലും അവർ ഇല്ലാതാക്കി. അവർക്കു ഡച്ചു ക്രിസ്തിയാനികളുടെ പേരും കൊടുത്തു. അതോടെ അവർ മരിച്ചു, അവരുടെ ജഡത്തിൽ പുതിയ അടിമ  പേക്കോലമായി നിലകൊണ്ടു. ആഫ്രിക്കയിലെ കറുത്ത വർഗ അടിമകളുടെകൂടെ ഇവരെ ആഫ്രിക്കയുടെ തെക്കേ അറ്റത്തെ ഗുഡ് ഹോപ്പ് മുനമ്പിൽ വിറ്റു. ഗുഡ് ഹോപ്പ് = ശുഭ പ്രതീക്ഷ. എത്രയുംവേഗം മരിക്കാൻ സാധിക്കുക എന്നതുമാത്രമായിരുന്നു അവരുടെ ഏക  പ്രതീക്ഷ .

ചങ്ങനാശ്ശേരി ചന്തയില്‍ ആടുതോമായുടെ അടി മാത്രമല്ല  അടിമകളെയും  ലേലം വിളിച്ചു  വിറ്റിരുന്നു. വളരെ നിസ്സാര വിലക്ക് കുട്ടികളെപ്പോലും അവിടെ വിറ്റഴിച്ചു. കേരളത്തിലെ മിക്കവാറും എല്ലാ ചന്തകളിലും അടിമ കച്ചവടം ഉണ്ടായിരുന്നു. കേരളത്തിലെ സാംസ്ക്കാരിക കേന്ദ്രമായ കോട്ടയത്തും അടിമ ചന്ത ഉണ്ടായിരുന്നു.  ഇവയൊക്കെ കേരള ചരിത്രത്തിലുണ്ട്. അറിയാൻ ആഗ്രഹിക്കാത്ത, മറച്ചുവെക്കാൻ ആഗ്രഹിക്കുന്ന  അപ്രിയ അശുദ്ധ സത്യങ്ങൾ വായിക്കാൻ ആരും തയ്യാറല്ല. സിനിമ നിർമ്മാതാക്കൾക്കും ഇത്തരം സത്യങ്ങളുടെ പേക്കോലങ്ങളെ പേടിയാണ്.  കൊച്ചു കുട്ടികളെ അടിമകളായി വിൽക്കാൻ കൊണ്ടുവന്നത് അവരുടെ സ്വന്തം മാതാപിതാക്കളോ അടുത്ത ബന്ധുക്കളോ ആയിരുന്നു. ആറുമുതൽ പതിനെട്ട് രൂപ വിലക്ക് കുട്ടികളെ അവർ വിറ്റു. 

ഡെച്ച്കാരും, പോര്‍ച്ചുഗീസുകാരുമായിരുന്നു കേരളത്തിലെ അടിമ വേട്ടക്കാർ. ഇവരെ സഹായിച്ചത് സുറിയാനി ക്രിസ്തിയാനികളും ആയിരുന്നു. 15 വയസുമുതലുള്ളവരെ അവർ പിടികൂടിയിരുന്നു. ഒളിച്ചോടുന്ന അടിമകളുടെ അഭയകേദ്രമായിരുന്നു വൻകാടുകൾ നിറഞ്ഞ  മുണ്ടക്കയം.1658-1807 വരെ കേപ്പ് ടൗണിലേക്ക്  മലബാര്‍ , കൊച്ചി , മഞ്ചേരി മുതലായ സ്ഥലങ്ങളിൽനിന്നും  അടിമകളെ   കയറ്റുമതി ചെയ്തിരുന്നു. 

  കൃഷിപ്പണിക്കാനാണ് ഇവരെ ഉപയോഗിച്ചിരുന്നത്. ആഫ്രിക്കൻ അടിമകളെ  ഖനികളിലെ പണിക്കും ഉപയോഗിച്ചിരുന്നു. കേപ്പ് ടൗണിൽനിന്നും ഡച്ചുകാർ സ്ഥലം മാറി പോകുമ്പോൾ  അവരുടെ വീട്ടു സാമഗ്രികൾ, കുതിര, കുതിര വണ്ടി എന്നിവയുടെകൂടെ അടിമകളെയും വിൽപ്പനക്ക് എന്ന് ഗസറ്റിൽ പരസ്യം ചെയ്തിരുന്നു.  ''മലബാര്‍ അടിമ'' എന്ന് ഗസറ്റിൽ കാണുന്ന പരസ്യം തെക്കേ ഇന്ത്യയിൽ നിന്നുമുള്ള അടിമകളെ ഉദ്ദേശിച്ചുള്ളവയാണ്. 

  * {Nigel Worden - സ്ലേവറി ഇൻ ഡച്ച് സൗത്ത് ആഫ്രിക്ക} [ Slavery in Dutch South Africa Cambridge, Cambridge University Press, 1985 reprinted 2010)

"The slaves, 1652–1834" in R. Elphick and H. Giliomee (eds) The shaping of South African society, 1652–1840 (2nd ed. Maskew Miller Longman, 1989, reprinted 1990, 1991, translated into Afrikaans 1991) [jointly with James Armstrong]

Breaking the Chains: Slavery and Emancipation in the nineteenth century Cape Colony. Jointly edited with Clifton Crais (Witwatersrand University Press, 1994)

"Contested heritage at the Cape Town Waterfront", International Journal of Heritage Studies, 2 (1996)

The Making of Modern South Africa, Conquest, Segregation and Apartheid. (Oxford, Blackwell, first published 1994, 4th edition 2007)

"Contested heritage in a South African city: Cape Town" in B. Shaw and R. Jones (eds), Contested Urban Heritage: Voices from the Periphery (Aldershot, Ashgate Publishers, 1997).

Cape Town: The Making of a City. An illustrated history. N. Worden, E. van Heyningen, V. Bickford-Smith (Cape Town, David Philip, 1998) ISBN 978-0-86486-435-2

"Commemorating, invoking and suppressing Cape slavery" with Kerry Ward in Sarah Nuttall and Carli Coetzee (eds) The Making of Memory in South Africa. Cape Town, Oxford University Press, 1998)

"National identity and heritage tourism in Melaka", Indonesia and Malay World 31, 31–43.

Trials of slavery: selected documents concerning slaves from the criminal records of the Council of Justice at the Cape of Good Hope, 1705–1794, edited jointly with Gerald Groenewald, Van Riebeeck Society, Cape Town, 2005.] ഇതുപോലെ; സൗത്ത് ആഫ്രിക്കയിലെ കേപ്പ് ടൗണിലെ അടിമ കച്ചവടത്തെക്കുറിച്ചു   അനേകം ഗവേഷണങ്ങളുടെ ചരിത്രം ഇന്ന് ലഭ്യമാണ്. 161 അടിമകളെ 1753 ൽ  കൊച്ചിയിൽനിന്നും  ഡച്ച് കോളനിയായ - കേപ്പ് ടൗണിലേക്ക്  അയച്ചു.  "ഇതില്‍;   പുലയര്‍= 53  (39 പുരുഷൻ + 14 സ്ത്രീ),  ചോവര്‍=49  (34 പുരുഷൻ +15 സ്ത്രീ)  വേട്ടുവര്‍=10  (6 പുരുഷൻ + 4 സ്ത്രീ) 2  മുക്കുവ സ്ത്രീകള്‍,  പറയര്‍=2 ,  നായര്‍ പുരുഷന്‍=1 ,  ഉള്ളാട പുരുഷന്‍=1. ഇവരെ  കൊച്ചിയിൽനിന്നും കേപ്പ് ടൗണിലേക്ക്  കയറ്റുമതി ചെയ്‌തെന്ന് കാണാം. ഇ ചരിത്ര പുസ്തകങ്ങളിൽനിന്നും ലഭിക്കുന്ന വിവരങ്ങൾ പ്രകാരം അനേകം മലയാളി അടിമകൾ ഭൂഗോളത്തിൻറ്റെ പല ഭാഗങ്ങളിലും ഉണ്ടായിരുന്നു. ഇന്ന് അവരുടെ സന്താനങ്ങൾ മറ്റു പല ജനങ്ങളുമായി വിഹാഹ ബന്ധത്തിൽ ഇടപഴകി ജീവിക്കുന്നു. അവരെ നേരിട്ട് കണ്ടാൽ മലയാളികൾ അല്ലെന്നു മറ്റൊരു മലയാളിക്ക് തോന്നുകയില്ല. അവർക്കു മലയാളമോ മറ്റേതെങ്കിലും ഇന്ത്യൻ ഭാഷയോ അറിയില്ല. അവരുടെ പൂർവികർ എവിടെനിന്നു വന്നു എന്നും അറിയില്ല. പക്ഷെ അവർ ഇന്ന് പൂർണ്ണ സന്തോഷത്തോടെ സ്വാതന്ത്രരായി ചിരിച്ചു ഉല്ലസിച്ചു ജീവിതത്തെ ആസ്വദിച്ചു ജീവിക്കുന്നു. അവർക്കറിയില്ല അവരുടെ പൂർവികർ അനുഭവിച്ച യാതന.

     അവരുടെ ചിരിയും പൊട്ടിച്ചിരിയും ചരടുകൾ ഇല്ലാത്ത പെരുമാറ്റവും നമ്മെ വല്ലാതെ ആകർഷിക്കും. അവരുടെ പൂർവികരുടെ യാതനയുടെ ചരിത്രം ഒരിക്കലും വായിക്കാതിരിക്കണമായിരുന്നു എന്ന് ഇപ്പോൾ തോന്നുന്നു. ചരിത്ര പുസ്തകങ്ങൾ വായിച്ചപ്പോൾ, കേരളത്തിലെ ചരിത്രകാരൻമ്മാരെ ശ്രവിച്ചപ്പോൾ : അടിമ കച്ചവടക്കാരിൽനിന്നും അവരുടെ വല്യ വല്യപ്പൻമ്മാരും വല്യ വല്യമ്മമാരും ഓടുന്നതിൻറ്റെ കാലൊച്ചയുടെ മാറ്റൊലി ചുറ്റുപാടും മുഴങ്ങുന്നു. ഒളിച്ചിരുന്ന അവരുടെ ഹൃദയമിടിപ്പ് മിർദ്ദങ്ങങ്ങളെപ്പോലെ വിറക്കുന്നു. പിടികൂടപ്പെട്ടപ്പോൾ കൂനിക്കൂടി വിറച്ചു മരിച്ച അവരുടെ ശരീരം മ്യൂസിയത്തിലെ പാവകളോ എന്ന് തോന്നുന്നു. അവരുടെ ചങ്ങലകളുടെ കിലുക്കം സ്വാതന്ത്രത്തെ കെട്ടിത്തൂക്കിയ ആരാച്ചാരുടെ പൊട്ടിച്ചിരിയോ എന്ന് തോന്നുന്നു. ജനിക്കരുതായിരുന്നു അവർ ഒരിക്കലും. അവരെ അടിമകളാക്കിയവർ  ഒരിക്കലും ജനിക്കരുതായിരുന്നു.  ആരാണ് ഇവർക്കൊക്കെ ജൻമ്മം നൽകിയത്?. എന്തിനാണവർ ജനിച്ചത്? അവർക്കറിയാത്ത ഏതോ മനുഷ പിശാചുക്കളുടെ ഇരകളയായി എന്തിനവരെ സൃഷ്ട്ടിച്ചു?. ഇത് എല്ലാ അടിമയുടെയും ഹൃദയമിടിപ്പിൻറ്റെ ദീനരോധനമാണ്. അടിമത്തത്തിൻറ്റെ  വിങ്ങലും വേദനയും സ്ഥല കാലങ്ങൾക്ക് അതീതമായി നൂറ്റാണ്ടുകളിലൂടെ പതിഷേധത്തിൻറ്റെ വിപ്ലവ കാഹളം മുഴക്കുന്നു; ആരാണ്, ആരാണ് അടിമകൾ?. അടിമകളോ അതോ അവരെ  അടിമകൾ ആക്കിയവരോ??

  അടിമയുടെ കാലിലും അരയിലും ഇരുമ്പു ചങ്ങലകളും കയറും  ഉരഞ്ഞു പൊട്ടിയ മുറിവുകൾ മനുഷ സംസ്ക്കാരത്തിൻറ്റെ  ഹീനതയുടെ മായാത്ത ചരിത്രമാണ്. കാലത്തിന് അവയെ മാറ്റാൻ, മായ്ക്കുവാൻ കഴിയുമോ?. അറിയാത്ത ദേശത്തേക്ക്, അറിയാത്ത പാതകളിലൂടെ, ഇരുൾ നിറഞ്ഞ കപ്പൽ ഗുഹകളിൽ യാത്ര എങ്ങോട്ട്  എന്നറിയാതെ, അറിയാത്ത ഭാഷകളുടെ ആക്രോശം കേട്ട്,  മരവിച്ചു മരിച്ച അടിമയുടെ കണ്ണുനീർ ഇന്നത്തെ സമൂഹത്തിൻറ്റെ  തീരാ ശാപമാണ്. ഖനികളിൽനിന്നും അടിമകൾ കുഴിച്ചെടുത്ത  വസ്തുക്കൾ, അടിമകൾ പണിത പാലങ്ങൾ, റോഡുകൾ, റെയിൽ പാതകൾ, വൻ ഗോപുരങ്ങൾ; അവക്കെല്ലാം അടിമയുടെ ചോരയുടെ മണമുണ്ട്, അടിമയുടെ വിശർപ്പിൻറ്റെ പശയുണ്ട്, അടിമയുടെ കണ്ണ്നീരിൻറ്റെ ചൂടുണ്ട്. ആർത്തിരമ്പുന്ന തിരമാലകളെ വെല്ലുവിളിച്ചു മുന്നോട്ടുപോയ കപ്പലുകൾക്കറിയില്ല അവയുടെ ഉള്ളിൽ ക്രമേണ മരിച്ച മനുഷ്യരുടെ ജീവൻറ്റെ  വില. അടിമയെ പൂട്ടിയ വിലങ്ങുകൾ ഇന്നും മനുഷ പുരോഗതിക്കു വിലങ്ങുകൾ ആണ്. വിലങ്ങുകൾ ഉണ്ടാക്കിയവർ  ഇന്നിവിടില്ല, അടിമകളെ വേട്ടയാടിയവർ ഇന്നിവിടില്ല, അടിമകളെ പുട്ടിയിട്ടവർ ഇന്നിവിടില്ല. അവർ എല്ലാവരും ഇന്ന് എങ്ങോ ഏതോ അജ്ഞാതമായ കോണുകളിൽ ആരും അറിയാതെ അവർ കുഴിക്കാത്ത ആറടി മണ്ണിൽ ദ്രവിച്ചു മണ്ണായി മാറി. അത്രയുമേയുള്ളു ഇ മനുഷ  ജീവിതം. ഹേ! മനുഷ!; വലിച്ചെറിയു നിൻറ്റെ വമ്പും ഹുങ്കും പ്രതാപവും. അടിമ കപ്പലിൻറ്റെ അടിത്തട്ടിൽ മരവിച്ചിരുന്ന  ഓരോ മനുഷ ജീവിതവും മറ്റാരുമല്ല, അത് നീ ആണ് അതേ!; അതെ അത്  നീ തന്നെയാണ്. മാനുഷത്വം മരിച്ച അടിമ നിതന്നെയാണ്. ഇ  സത്യം തിരിച്ചറിഞ്ഞാൽ നി ഒരിക്കലും ആരെയും അടിമ ആക്കില്ല . 

   കേരളത്തിലെ അടിമകളുടെ  സന്താനപരമ്പരകള്‍ ആരാണ്?  അവർ ഇപ്പോൾ എവിടെയാണ്? അവരെ കണ്ടാൽ നിങ്ങൾ തിരിച്ചറിയുമോ? അവർ നിങ്ങളുടെ സഹോദരങ്ങൾ അല്ലേ?  ഒരിക്കലെങ്കിലും നിങ്ങൾ അവരെ അന്വേഷിച്ചോ? 

* വെസ്റ്റ് ഇൻഡീസ്, ട്രിനിഡാഡ്, എന്നിവിടങ്ങളിൽ മലയാളികളെപ്പോലെയുള്ള അനേകരെ കാണാം. 

{ തുടരും: ഭാഗം രണ്ട്- കേരളത്തിലെ അടിമത്ത നിർമ്മാജനം. ഭാഗം മൂന്നു: ഇന്നത്തെ ലോകത്തെ  അടിമകൾ}

 ചിന്തിക്കുക: 

*വർത്തമാന കാലത്തു ജീവിക്കുന്നവർക്കേ സ്വയം കണ്ടെത്താൻ സാധിക്കയുള്ളു. വർത്തമാന കാലത്തുമാത്രമാണ് മാറ്റങ്ങൾ ഉണ്ടാവുന്നത്. പുതിയതായി ലഭ്യമാകുന്ന അറിവുകൾ ഗ്രഹിച്ചാൽ മാത്രമേ മാറ്റങ്ങൾ ഉണ്ടാവുകയുള്ളു. നൂറോ, ആയിരമോ ഒക്കെ പഴക്കമുള്ള മതങ്ങളിലും ഇസങ്ങളിലും നിങ്ങൾ ജീവിച്ചാൽ; അത്രയും കാലം വേണം നിങ്ങൾക്ക്  വർത്തമാന കാലത്തു എത്തുവാൻ. പക്ഷെ നിങ്ങൾ ഒരിക്കലും വർത്തമാനകാലത്തു എത്തുകയില്ല. കാരണം പഴമയിൽ ജീവിക്കുന്ന നിങ്ങൾ പണ്ടേ മരിച്ചവരാണ്. 

നിങ്ങൾക്കുള്ള ഏക ആശ്വസം നിങ്ങൾ മരിക്കില്ല എന്നതാണ്, കാരണം; നിങ്ങൾ പണ്ടേ മരിച്ചവരാണ്!!!!!

Join WhatsApp News
Sudhir Panikkaveetil 2022-07-23 14:03:39
സവിസ്തരമായ വിവരണങ്ങൾ. പറയുന്ന വിഷയങ്ങളെക്കുറിച്ച് ആധികാരികമായ ജ്ഞാനമുള്ള ശ്രീ ആൻഡ്രുസ് സാറിൽ നിന്നും ഇതിന്റെ തുടർച്ചക്കായി കാത്തിരിക്കാം. ചെഹ്ഹ്യ "ഇതിനൊക്കെ പ്രതികാരം ചെയ്യാത്തതതടങ്ങുമോ പതിതരെ നിങ്ങളെ തൻ പിന്മുറക്കാർ " എന്ന് കവി പൊട്ടിത്തെറിച്ചെങ്കിലും അടിമത്തം പതുങ്ങിയിരിപ്പു. അവർണ്ണർ മാത്രമായിരുന്നു അടിമകൾ എന്ന വിഷയത്തെപ്പറ്റി കൂടി താങ്കൾ വിവരിക്കുന്നത് പൊതുബോധത്തിനു സഹായകമാകും.
Rossey Chacko,TX 2022-07-23 14:52:56
അടിപൊളി !!!! ''കേരളത്തിൽനിന്നും അമേരിക്കയിൽ കുടിയേറിയ;  വെള്ളക്കാർ അല്ലാത്ത കുറെ കറുത്ത ദ്രാവിഡരും ഇതേ മനോഭാവം കറുത്തവരോട് കാണിക്കുന്നു''- ഇത് വളരെ ശരിയാണ്. ഒബാമയെ കുട്ടി കറുമ്പൻ എന്നും, മിഷേൽ ഒബാമയെ കുരങ്ങൻ എന്നും വിളിക്കുന്നത് മലയാളികൾ ആണ്. ..
ജി. പുത്തൻകുരിശ് 2022-07-23 15:11:34
ഏതൊരു മർദ്ദിതനും ആഗ്രഹിക്കുന്നത് മർദ്ദകന്റെ വീരസ്യം ആർജ്ജിക്കാനാണ് 'എന്ന നിത്യചൈതന്യ യതിയുടെ വാക്കുകൾ ആൻഡ്രൂസിന്റ ലേഖനവുമായി ചേർത്തുവച്ച് ചിന്തിക്കുന്നത് അടിമത്ത മനോഭാവം നമ്മളിൽ എല്ലാം ഉണ്ടോ എന്ന് പരിശോധിക്കാൻ ഉപകരിച്ചേക്കും. അമേരിക്കയിൽ താമസിക്കുന്ന മലയാളിക്ക്, പ്രത്യകിച്ച് ഒരു നാൽപ്പത് വയസുള്ളവരും ചരിത്രം അറിഞ്ഞുകൂടാത്തവർക്കും , കേരളത്തിൽ അടിമത്തം നിലനിന്നിരുന്നോ എന്ന് ഊഹിക്കാൻപോലും കഴിയില്ല. ഇമലയാളിയുടെ അഭിപ്രായകോളത്തിൽ കറുത്ത വർഗ്ഗത്തെ ആകമാനം പുച്ഛിച്ചും അവഹേളിച്ചും അഭിപ്രായങ്ങൾ എഴുതുന്നത് കാണുമ്പോൾ, കേരളത്തിലെ പുലയ -പറയരെ ശൂദ്രവർഗ്ഗവും അടിമകളുമാക്കി വച്ച സംസ്കാരത്തിന്റെ ഭൂത കണ്ണാടിയിലൂടെയാണ് നോക്കുന്നത് എന്നത് വ്യക്തമാണ് ഒരാൾക്ക് മറ്റൊരാളെ തന്റെ നിയന്ത്രണത്തിൽ ആക്കി നിറുത്തണം എന്ന മാനസിക അവസ്ഥ ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ എല്ലാവരുടെയും ജന്മസഹചമായ വാസന ആയതുകൊണ്ടായിരിക്കാം നിത്യചൈതന്യ യതി 'ഏതൊരു മർദ്ദിതനും ആഗ്രഹിക്കുന്നത് മർദ്ദകന്റെ വീരസ്യം ആർജ്ജിക്കാനാണ് ' എന്ന് കുറിച്ച് വച്ചത്. ഈ മാനസിക അവസ്ഥയിൽ നിന്ന് നാം പുറത്തു വന്നു, വർണ്ണ വർഗ്ഗ ജാതി ചിന്തകൾക്ക് അപ്പുറത്തു നില്ക്കുന്ന മനുഷ്യ വർഗ്ഗത്തെ ഒന്നായി കാണത്തടത്തോളം കാലം, അടിമത്തം തുടര്ന്നുകൊണ്ടേയിരിക്കും . പക്ഷെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ഇച്ഛ നമ്മളിൽ കുടികൊള്ളുന്ന കാലത്തോളം ആർക്കും നമ്മെ അടിമയാക്കാൻ കഴിയില്ല . കാലോചിതമായ ഒരു വിഷയം നന്നായി പഠിച്ചെഴുതിയ ആൻഡ്രൂസിന് അഭിനന്ദനങൾ .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക