Image

ഇടുക്കി അസോസിയേഷന്‍ കുവൈറ്റ് ഓണോത്സവം 2022 ഫ്‌ളയര്‍ പ്രകാശനം

Published on 23 July, 2022
 ഇടുക്കി അസോസിയേഷന്‍ കുവൈറ്റ് ഓണോത്സവം 2022 ഫ്‌ളയര്‍ പ്രകാശനം

 

കുവൈറ്റ്: ഇടുക്കി അസോസിയേഷന്‍ കുവൈറ്റ് 2022 സെപ്റ്റംബര്‍ 16 ന് നടത്തുന്ന ഓണാഘോഷ പരിപാടി കഅഗ ഓണോത്സവം -2022 ന്റെ ഫ്‌ളയര്‍ 2022 ജൂലൈ 21 ന് പോപിന്‍സ് ഹാള്‍ അബാസിയയില്‍് പ്രശസ്ത സാമൂഹിക പ്രവര്‍ത്തകനും മനുഷ്യസ്‌നേഹിയുമായ മനോജ് മാവേലിക്കര പ്രകാശനം ചെയ്തു.

ഇടുക്കി അസോസിയേഷന്‍ കുവൈറ്റ് പ്രസിഡന്റ് സോജന്‍ മാത്യു, ഓണാഘോഷ പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ ജിജി മാത്യു, ജോയിന്റ് കണ്‍വീനര്‍ പ്രീത് ജോസ്, ട്രഷറര്‍ ജിന്േറാ ജോയ്, ജോയിന്റ് സെക്രട്ടറി അലന്‍ സെബാസ്റ്റ്യന്‍, വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ അനിറ്റ് സിബി, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ ഉപദേശക ബോര്‍ഡ് അംഗങ്ങള്‍ വനിതാ ഫോറം അംഗങ്ങള്‍, വിവിധ ഓണാഘോഷ കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ ഫ്‌ളയര്‍ പ്രകാശന ചടങ്ങില്‍ സന്നിഹിതരായിരുന്നു. ഐഎകെ പോലുള്ള സംഘടനകളുടെ പ്രസക്തിയും പ്രാധാന്യവും മനോജ് മാവേലിക്കര എടുത്തുപറഞ്ഞു. കൂടാതെ ഓണാഘോഷത്തോടനുബന്ധിച്ച് ഐഎകെ അംഗങ്ങള്‍ പരന്പരാഗത സാംസ്‌കാരിക പരിപാടികളും അവതരിപ്പിക്കും. പതിവുപോലെ വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക