Image

ലോക സമാധാന ദൗത്യത്തിനായി ഡോക്യുമെന്ററി; പിന്നില്‍ പിതാവും മക്കളും

Published on 27 July, 2022
 ലോക സമാധാന ദൗത്യത്തിനായി ഡോക്യുമെന്ററി; പിന്നില്‍ പിതാവും മക്കളും

 

ബ്രിസ്‌ബെയ്ന്‍: ലോകത്തിലെ മുഴുവന്‍ ഭൂഖണ്ഡങ്ങളില്‍ നിന്നും വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖരായ 75-ല്‍പ്പരം രാജ്യക്കാരെ ഉള്‍പ്പെടുത്തി ലോക സമാധാനം, ദേശീയ ഗാനം എന്നിവ ആസ്പദമാക്കി നിര്‍മിച്ച 'സല്യൂട്ട് ദി നേഷന്‍സ്' എന്ന ഡോക്യുമെന്ററിയുടെ നിര്‍മാണത്തിലൂടെ പിതാവും മക്കളുടെ റിക്കോര്‍ഡിലേക്ക്.


സവിശേഷതകള്‍ ഏറെയുള്ള ഡോക്യുമെന്ററി സംവിധാനം ചെയ്യുന്നത് മലയാളിയായ ജോയി കെ. മാത്യുവാണ്. മക്കളായ ആഗ്‌നസും തെരേസും ചേര്‍ന്നാണ് ചിത്രത്തിന് രചന നിര്‍വഹിച്ചത്. മൂവരും ആലപ്പുഴ ചേര്‍ത്തല തൈക്കാട്ടുശേരി സ്വദേശികളാണ്.

ജൂലൈ 28ന് ബ്രിസ്‌ബെയ്ന്‍ സിറ്റിയിലെ സെന്റ്. ജോണ്‍സ് കത്തീഡ്രല്‍ ഹാളില്‍ ഉച്ചയ്ക്ക് ഒന്നിന് ഡോക്യുമെന്ററിയുടെ പ്രദര്‍ശനവും ലോക റെക്കോര്‍ഡ് പ്രഖ്യാപനവും നടക്കും. യുണൈറ്റഡ് നേഷന്‍സ് അസോസിയേഷന്‍ ഓസ്‌ട്രേലിയ ക്വീന്‍സ്ലന്‍ഡ് ഡിവിഷനും പീസ് കീപ്പേഴ്‌സ് ഓസ്‌ട്രേലിയയും എര്‍ത് ചാര്‍ട്ടര്‍ ഓസ്‌ട്രേലിയയും ആഗ്‌നസ് ആന്റ് തെരേസ പീസ് ഫൗണ്ടേഷനും സംയുക്തമായിട്ടാണ് ഡോക്യുമെന്ററി പ്രദര്‍ശനം സംഘടിപ്പിക്കുന്നത്.


വിവിധ രാജ്യങ്ങളുടെ കോണ്‍സുലേറ്റ് പ്രതിനിധികള്‍, യുണൈറ്റഡ് നേഷന്‍സ് അസോസിയേഷന്‍ ഓസ്‌ട്രേലിയ ക്വീന്‍സ്ലാന്‍ഡ് ഡിവിഷന്‍ പ്രതിനിധികള്‍, ഓസ്‌ട്രേലിയന്‍ ചലച്ചിത്ര രംഗത്തെ പ്രമുഖര്‍, സര്‍ക്കാര്‍ പ്രതിനിധികള്‍, സല്യൂട്ട് ദി നേഷന്‍സ് ഇന്റര്‍നാഷണല്‍ ചീഫ് കോ ഓര്‍ഡിനേറ്റര്‍ ക്ലം കാംബെല്‍ എന്നിവര്‍ പങ്കെടുക്കും.

വിവിധ മേഖലകളിലെ വിദഗ്ധര്‍ ഉള്‍പ്പെട്ട വിധി കര്‍ത്താക്കളും ലോക റെക്കോര്‍ഡ് അധികൃതരും പരിപാടികള്‍ക്ക് സാക്ഷ്യം വഹിക്കും.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക