Image

സാരഥി കുവൈറ്റ് 'നിറക്കൂട്ട് 2022' അവാര്‍ഡ് നിശ സംഘടിപ്പിച്ചു

Published on 27 July, 2022
 സാരഥി കുവൈറ്റ് 'നിറക്കൂട്ട് 2022' അവാര്‍ഡ് നിശ സംഘടിപ്പിച്ചു

 

കുവൈറ്റ്: സാരഥി കുവൈറ്റിന്റെ അംഗങ്ങളുടേയും കുട്ടികളുടെയും ചിത്രകലാവാസനകളെ പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി നേതൃത്വത്തില്‍ സാരഥി അബാസിയ ഈസ്റ്റ് യൂണിറ്റും അണിയിച്ചൊരുക്കിയ നിറക്കൂട്ട് 2022 കളര്‍ പെയിന്റിംഗ്, പെന്‍സില്‍ ഡ്രോയിംഗ് മത്സരത്തിന്റെ അവാര്‍ഡ്ദാനം ജൂലൈ 22 വെള്ളിയാഴ്ച മെട്രോ മെഡിക്കല്‍ കെയര്‍, ഫര്‍വാനിയ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചു.


സാരഥി കുവൈറ്റിന്റെ 14 പ്രാദേശിക സമിതികളില്‍നിന്നുമുള്ള അംഗങ്ങളും കുട്ടികളും കുവൈറ്റില്‍ നിന്നും, നാട്ടില്‍ നിന്നുമായി നിറക്കൂട്ട് 2022 മത്സരത്തില്‍ പ്രായപരിധി കണക്കാക്കിയുള്ള അഞ്ച് വിഭാഗങ്ങളില്‍ നിന്നുമായി 250 മത്സരാര്‍ഥികള്‍ പങ്കെടുത്തു.

ദൈവദശകാലപനത്തോടെ തുടങ്ങിയ നിറക്കൂട്ട് 2022 അവാര്‍ഡ് ദാന ചടങ്ങില്‍ ജനറല്‍ കണ്‍വീനര്‍ ജുവന രാജേഷ് സ്വാഗതം ആശംസിക്കുകയും പ്രസിഡന്റ് സജീവ് നാരായണന്‍ പരിപാടി ഒദ്യോഗികമായി ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയും ചെയ്തു.

ബഹ്‌റിന്‍ എക്‌സ്‌ചേഞ്ച് മാര്‍ക്കറ്റിംഗ് മാനേജര്‍ രാംദാസ് നായര്‍, മെട്രോ മെഡിക്കല്‍ കെയര്‍ ഗ്രൂപ്പ് അഡ്മിനിസ്‌ട്രേഷന്‍ മാനേജര്‍ ഫൈസല്‍ ഹംസ എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കുകയും വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വഹിക്കുകയും ചെയ്തു.

 

സാരഥി ജനറല്‍ സെക്രട്ടറി ബിജു. സി.വി. ട്രഷറര്‍ അനിത്കുമാര്‍, ട്രസ്റ്റ് സെക്രട്ടറി വിനോദ് സി.എസ്, വനിതാവേദി ചെയര്‍പേഴ്‌സണ്‍ പ്രീത സതീഷ്, വൈസ് പ്രസിഡന്റ് സതീഷ് പ്രഭാകരന്‍, ജോ: ട്രഷറര്‍ ഉദയഭാനു, അബ്ബാസിയ ഈസ്റ്റ് യൂണിറ്റ് കണ്‍വീനര്‍ രതീഷ് കാര്‍ത്തികേയന്‍, വനിതാവേദി കണ്‍വീനര്‍ റീനബിജൂ, സാരഥിയുടെ വിവിധ നേതാക്കള്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിക്കുകയും വിവിധ വിഭാഗങ്ങളില്‍ വിജയികളായവര്‍ക്കുള്ള സമ്മാനദാനം നിര്‍വഹിക്കുകയും ചെയ്തു.

നിറക്കൂട്ട് 2022 ല്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടി ഗുരുചിത്രാജ്ഞലി ചാന്പ്യന്‍സ് ട്രോഫി സാരഥി മംഗഫ് വെസ്റ്റ് യൂണിറ്റും, രണ്ടും, മൂന്നും സ്ഥാനങ്ങള്‍ യഥാക്രമം ഫാഹഫീല്‍, ഹസാവി സൗത്ത് യൂണിറ്റുകള്‍ കരസ്ഥമാക്കി.

കുമാരി അല്‍ക്ക ഓമനക്കുട്ടന്‍, സിബി പുരുഷോത്തമന്‍ എന്നിവര്‍ അവതാരകരായി എത്തിയ ചടങ്ങില്‍ കുവൈറ്റിലെ പ്രമുഖ ചിത്രകാരന്‍മാരായ ആര്‍ട്ടിസ്റ്റ് സുനില്‍ കുളനട, ആര്‍ട്ടിസ്റ്റ് ഹരി വി.പിള്ള എന്നിവരെ ആദരിച്ചു. രാജേഷ് പി വാസു, സനല്‍കുമാര്‍, വിശാഖ്, രാജേന്ദ്രപ്രസാദ് അനന്തു, മിനീഷ്, മണികണ്ഠന്‍, സജു, വിജയന്‍ എന്നിവര്‍ ചടങ്ങുകള്‍ ഏകോപിപ്പിച്ചു.

സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക