Image

ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ ക്രോഗ് പാട്രിക് തീര്‍ഥാടനം ജൂലൈ 30 ശനിയാഴ്ച

Published on 28 July, 2022
 ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ ക്രോഗ് പാട്രിക് തീര്‍ഥാടനം ജൂലൈ 30 ശനിയാഴ്ച

 

ഡബ്ലിന്‍: ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ ക്രോഗ് പാട്രിക് തീര്‍ഥാടനം ജൂലൈ 30 ശനിയാഴ്ച നടക്കും. കൗണ്ടി മയോയിലുള്ള ക്രോഗ് പാട്രിക് മലയുടെ ബേസ് സെന്ററിലെ ഗ്രോട്ടോയില്‍ രാവിലെ എട്ടിന് വിശുദ്ധ കുര്‍ബാന. തുടര്‍ന്ന് മലകയറ്റം ആരംഭിക്കും.


അയര്‍ലന്‍ഡിന്റെ സ്വര്‍ഗീയ മദ്ധ്യസ്ഥനായ സെന്റ് പാട്രിക്കിന്റെ പാദസ്പര്‍ശമേറ്റ മലനിരകളിലേയ്ക്ക് അഞ്ചാം നൂറ്റാണ്ടുമുതല്‍ തീര്‍ഥാടകര്‍ പ്രവഹിച്ചിരുന്നു. സമുദ്രനിരപ്പില്‍നിന്ന് രണ്ടായിരത്തി അഞ്ഞൂറ്റി ഏഴ് അടി ഉയരമുള്ള സമുദ്രതീരത്തുള്ള മനോഹരമായ മലയില്‍ സെന്റ് പാട്രിക് നാല്‍പതുദിവസം ഉപവാസത്തില്‍ കഴിഞ്ഞുവെന്ന് വിശ്വസിക്കപ്പെടുന്നു. ന്ധറീക്ക് സണ്‍ഡേ' എന്നറിയപ്പെടുന്ന ജൂലൈ മാസത്തിലെ അവസാന ഞായറാഴചയോടനുബന്ധിച്ചും അല്ലാതെയും ആയിരക്കണക്കിനു വിശ്വാസികള്‍ വ്രതശുദ്ധിയോടെ നഗ്‌നപാദരായി വിശുദ്ധ മലനിരകള്‍ കയറുന്നു.

 


ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ പിതൃവേദിയാണ് തീര്‍ഥാടനത്തിനു നേതൃത്വം കൊടുക്കുന്നത്. തീര്‍ഥാടനത്തൊടനുബന്ധിച്ച് ജൂലൈ 22 മുതല്‍ വൈകിട്ട് 9 നു നൊവേനയും പ്രാര്‍ഥനയും നടന്നുവരുന്നു.

ഏവരേയും തീര്‍ഥാടനത്തിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായും, തീര്‍ഥാടകര്‍ ശനിയാഴ്ച് രാവിലെ 8ന് ക്രോഗ് പാട്രിക് ബേസ് സെന്ററില്‍ ഒത്തുകൂടണമെമെന്നും സഭാ നേതൃത്വം അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : ബെന്നി ജോണ്‍ - 087 323 6132,
ജെയ്‌സണ്‍ ജോസഫ് - 087 134 8726, ബിനു തോമസ് - 089 237 4070.

ജെയ്‌സണ്‍ കിഴക്കയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക