Image

റ്റൂവുന്പ കാത്തലിക് കമ്യൂണിറ്റിയില്‍ സ്വര്‍ഗാരോപണതിരുനാള്‍ ഓഗസ്റ്റ് 14 ന്

Published on 30 July, 2022
 റ്റൂവുന്പ കാത്തലിക് കമ്യൂണിറ്റിയില്‍ സ്വര്‍ഗാരോപണതിരുനാള്‍ ഓഗസ്റ്റ് 14 ന്

 

ബ്രിസ്‌ബെയ്ന്‍: ഓസ്‌ട്രേലിയയിലെ തെക്കന്‍ സംസ്ഥാനമായ ക്യൂന്‍സ് ലാന്‍ഡിലെ പ്രമുഖ നഗരമായ റ്റൂവുന്പയിലെ കത്തോലിക്കാ സമൂഹം ഓഗസ്റ്റ് 14 നു (ഞായര്‍) പരിശുദ്ധ ദൈവമാതാവിന്റെ സ്വര്‍ഗാരോപണ തിരുനാള്‍ ആഘോഷിക്കുന്നു.


വൈകുന്നേരം നാലിന് റ്റൂവുന്പ ഹോളി നെയിം ദേവാലത്തിലാണ് ചടങ്ങുകള്‍. തിരുനാള്‍ തിരുക്കര്‍മങ്ങള്‍ക്ക് ഫാ. ഡാലിഷ് കോച്ചേരില്‍, ഫാ. ബോണി ഏബ്രഹാം, ഫാ. തോമസ് അരീക്കുഴി എന്നിവര്‍ നേതൃത്വം നല്‍കും. പ്രദക്ഷിണം, ലദീഞ്ഞ്, ചെണ്ടമേളം, ഗാനമേള എന്നിവ തിരുനാളിന്റെ ഭാഗമായിരിക്കും.

വിവരങ്ങള്‍ക്ക്: ഫാ. തോമസ് അരീക്കുഴി (ചാപ്ലെയിന്‍, സെന്റ് മേരീസ് കാത്തലിക് കമ്യൂണിറ്റി) 0407452859.

ജോളി കരുമത്തി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക