Image

കവിതാ സമാഹാരം പ്രകാശനം ചെയ്തു

Published on 01 August, 2022
 കവിതാ സമാഹാരം പ്രകാശനം ചെയ്തു

 

മാവേലിക്കര: കുവൈറ്റ് ഇന്ത്യന്‍ സ്‌കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിനി കെസിയ സൂസന്‍ സാജന്റെ 'ലോക് ഡൗണ്‍ അണ്‍ ലോക്ഡ് ' എന്ന ഇംഗ്ലീഷ് കവിതാ സമാഹാരം പ്രമോദ് നാരായണന്‍ എംഎല്‍എ പ്രകാശനം ചെയ്തു.പ്രവാസി എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ സാം പൈനുംമൂട് പുസ്തകം ഏറ്റുവാങ്ങി. കാര്‍ട്ടൂണിസ്റ്റും സാംസ്‌കാരിക പ്രവര്‍ത്തകനുമായ പ്രൊഫ. വി.സി. ജോണ്‍ അധ്യക്ഷനായിരുന്നു.

ലോക് ഡൗണ്‍ കാലത്ത് അടിച്ചമര്‍ത്തപെട്ട വികാരങ്ങള്‍ കവിഞ്ഞൊഴുകുന്ന വായനാനുഭവമാണ് പുസ്തകം സമ്മാനിച്ചതെന്ന് പ്രഫ. വി.സി.ജോണ്‍ സാക്ഷ്യപ്പെടുത്തി. ഭാഷയുടെ സൗന്ദര്യത്താലും പ്രമേയങ്ങളുടെ പ്രത്യേകതകളാലും അമൂല്ല്യ സത്യങ്ങള്‍ കണ്ടെത്താന്‍ കവിതകള്‍ക്ക് കഴിയുന്നു.

തീവ്രമായ അനുഭവങ്ങളല്ല പിന്നെയോ, സ്വഭാവികമായ അനുഭൂതികളാണ് കെസിയ സൂസന്‍ സാജന്റെ കവിതകളുടെ മുഖമുദ്രയെന്നും ബി. അബുരാജ് ( SIET Director) അഭിപ്രായപ്പെട്ടു. പുസ്തകം പരിചയം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക