Image

പ്രവാസി വെല്‍ഫെയര്‍ സൗഹൃദ സംഗമവും മെഡിക്കല്‍ ക്യാന്പും

Published on 02 August, 2022
 പ്രവാസി വെല്‍ഫെയര്‍ സൗഹൃദ സംഗമവും മെഡിക്കല്‍ ക്യാന്പും
മനാമ: സാമൂഹിക ന·ക്ക് കൈകോര്‍ക്കാം എന്ന തലക്കെട്ടില്‍ പ്രവാസി വെല്‍ഫെയര്‍ റിഫ സോണ്‍ അല്‍ ഹിലാല്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി സെന്ററുമായി സഹകരിച്ച് മെഡിക്കല്‍ ക്യാന്പും പ്രവാസി സൗഹൃദ സംഗമവും സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 5 വെള്ളിയാഴ്ച രാവിലെ 8 മുതല്‍ 12 വരെ സല്‍മാബാദിലെ അല്‍ ഹിലാല്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി സെന്ററിലാണ് മെഡിക്കല്‍ ക്യാന്പ് നടക്കുക. ഉച്ചക്ക് 1:30ന് അല്‍ ഹിലാല്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി ഓഡിറ്റോറിയത്തില്‍ പ്രവാസി സൗഹൃദ സംഗമവും നടക്കും. മെഡിക്കല്‍ ക്യാന്പുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് 3613 2948 എന്ന നന്പറിലും സൗഹൃദ സംഗമത്തെക്കുറിച്ചുള്ള വിവരങ്ങള്‍ക്ക് 3559 7784 എന്ന നന്പറിലും ബന്ധപ്പെടാവുന്നതാണ് എന്ന് പ്രവാസി വെല്‍ഫെയര്‍ റിഫ സോണല്‍ പ്രസിഡന്റ് ഫസലുറഹ്മാന്‍ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക