StateFarm

വിശേഷങ്ങൾ, സുധീർ പണിക്കവീട്ടിലിന്റെ അഞ്ചാമത്തെ  പുസ്തകം

Published on 03 August, 2022
വിശേഷങ്ങൾ, സുധീർ പണിക്കവീട്ടിലിന്റെ അഞ്ചാമത്തെ  പുസ്തകം

പ്രിയമുള്ളവർക്കും, ബന്ധുമിത്രാദികൾക്കും,  അഭ്യുദയകാംക്ഷികള്‍ക്കും പുസ്തകത്തിന്റെ കോപ്പി നേരിട്ടും തപാൽമുഖേനയും എത്തിച്ചുകൊണ്ട്  ശ്രീ സുധീര്‍ പണിക്കവീട്ടിൽ "വിശേഷങ്ങൾ” എന്ന അദ്ദേഹത്തിന്റെ പുസ്തകത്തിന്റെ പ്രകാശനകർമ്മം ആഗസ്റ്റ് ഒന്നിന് സ്വയം നിർവഹിച്ചു. പുസ്തകം സമർപ്പിച്ചിരിക്കുന്നത് പ്രിയ സഹോദരിമാർ രാഗിണി ജെ. തയ്യിലിനും ജയന്തി ആനന്ദിനുമാണ്. കുടുംബാംഗങ്ങളെ  ദുഃഖത്തിലാഴ്ത്തികൊണ്ടു പുസ്തകം ഇറങ്ങുന്നത് കാണാൻ കാത്തുനിൽക്കാതെ  രാഗിണി ഇയ്യിടെ അകാലചരമടഞ്ഞു. പുസ്തകത്തിന്റെ പ്രഥമകോപ്പി ഏറ്റുവാങ്ങിയത്  ഇളയ സഹോദരി ജയന്തിയാണ്. 


പുസ്തകത്തെപ്പറ്റി: പ്രധാന വിശേഷങ്ങളുടെ, ആചാരാനുഷ്ഠാനങ്ങളുടെ വിവരങ്ങളെക്കുറിച്ച്  അറിവു പകരുന്ന രചന. താളുകൾ മറിക്കുമ്പോൾ നിങ്ങൾക്ക് കേൾക്കാം കണ്ണന്റെ ഓടക്കുഴൽ നാദം, ബൈബിൾ സുവിശേഷങ്ങൾ, വിഷുപ്പടക്കങ്ങളുടെ ഒച്ച, പഞ്ചാക്ഷരീമന്ത്രങ്ങൾ, പ്രണയസുധതുളുമ്പുന്ന അനുരാഗപുഷ്പങ്ങളുടെ രാഗശോണിമ, സ്നേഹത്തിന്റെ നൂലിഴകളുമായി വരുന്ന പെങ്ങൾക്കുട്ടികളുടെ ചിരിക്കിലുക്കം, പ്രകൃതി പ്രിയദർശിനിയായി നമ്മെ മോഹിപ്പിക്കുന്നത്, ഓണത്തിന്റെ കൈകൊട്ടിക്കളി അങ്ങനെ ആഘോഷങ്ങളുടെ ആത്മീയതയുടെ ഒരു വർണ്ണപ്രപഞ്ചം നിങ്ങൾക്കായി ഇതിൽ ഒരുക്കിയിരിക്കുന്നു.

കോപ്പികൾ  വി.പി.പിയായും, ഗൂഗിൾ പേ ചെയതും (Google pay number  (91) 8200503542) കരസ്ഥമാക്കാവുന്നതാണ്. പുസ്തകം ഇപ്പോൾ നാട്ടിൽ മാത്രം ലഭ്യമാണ്.

440 പുറങ്ങൾ. വില: 300 രൂപ

കൂടുതൽ വിവരങ്ങൾക്ക് സുധീർ പണിക്കവീട്ടിലുമായി ബന്ധപ്പെടുക.

ശുഭം

 

Abdul Punnayurkulam 2022-08-03 02:04:11
Sudheer self publishing and sending books friends and readers free! As well as writing book reviews for American Malayalees for free. how can an author gets the free will? Where did a writer gets this much tolerance and dedication for literature?
Ammini antony 2022-08-03 13:01:48
Congratulation Sudhir. May more Visheshangal come from your pen. May your mind travel to greater diementions to enthrall your readers again Wishing you all the best
Easow Mathew 2022-08-03 13:59:20
Congratulations to Sudhir on publishing the new book, Viseshangal. Very anxious to read the content. Wish you all the BEST in your efforts of enriching the Malayalam literature!
ജി . പുത്തൻകുരിശ് 2022-08-03 14:43:14
ആനയും അമ്പാരിയും വെടികെട്ടുമില്ലാതെ ഒരു പുസ്തക പ്രകാശനം!. കേരളത്തിലെ സാഹിത്യ ആചാര്യന്മാരേയോ രാഷ്ട്രീയക്കാരേയോ ഒന്നും കണ്ടില്ല! എന്തിനു പറയുന്നു സുധീറിനെയും കണ്ടില്ല. ഇ മലയാളി ഇല്ലായിരുന്നെങ്കിൽ ഇങ്ങനെ ഒരു സംഗതി നടന്നതായി അറിയാനും കഴിയില്ലായിരുന്നു. ഇന്നത്തെ കാലത്ത് സാഹിത്യ കച്ചവടത്തിന്റെ ഭാഗമാണ് സുധീർ ബഹിഷ്‌കരിച്ച മേൽപ്പറഞ്ഞ പല നാട്ടുനടപ്പുകളും . എന്തുകൊണ്ടായിരിക്കാം അദ്ദേഹം അങ്ങനെ ചെയ്യാൻ കാരണം ? എന്റെ ഒരു നിഗമനം, ശുദ്ധ സാഹിത്യത്തോടുള്ള പ്രതിബദ്ധതയും ശുദ്ധ സാഹിത്യം അനാവശ്യമായ കടപ്പാടുകൾക്കൊണ്ടു മലീമസമാകാൻ പാടില്ലെന്നുള്ള നിര്ബന്ധവും ആയിരിക്കാം എന്നാണ് . പുസ്തകം സ്വയം പ്രകാശനം ചെയ്യുമ്പോൾ, ആ കർമ്മത്തിന് ഒരാളെ വിളിച്ചിരുന്നെങ്കിൽ, തന്റെ പുസ്തകത്തെ കുറിച്ച് ആ വ്യക്തി എന്ത് പറയുന്നു എന്നുള്ള ഉത്കണ്ഠയും അവരോടുള്ള കാടാപ്പാടും ഒഴിവാക്കാമല്ലോ എന്നുള്ളതും ഒരു കാരണമായിരിക്കാം. എന്തായാലും അദ്ദേഹം എന്റെയോ വായനക്കാരുടെയോ അംഗീകാരത്തിന് വേണ്ടി അല്ല എഴുതുന്നത് നേരെമറിച്ച് തന്റെ പ്രവർത്തിയിലുള്ള ആത്മ വിശ്വാസവും അത് മറ്റുള്ളവർക്കും പ്രയോജനപ്പെടുമായിരിക്കും എന്നുള്ള നന്മ നിറഞ്ഞ ഒരു മനോഭാവവും ഉള്ളത് കൊണ്ടാണ്. വിജ്ഞാന ദാഹിയായ അദ്ദേഹം ഒരു നല്ല വായനക്കാരനാണ് എന്നത് അദ്ദേഹത്തിന്റ രചനകളിലും ലേഖനത്തിൽ നിന്നും സുവ്യക്തമാണ്. ഞാൻ നേരിട്ട് കണ്ടിട്ടില്ലാത്ത ഇദ്ദേഹത്തെ, അദ്ദേഹത്തിന്റ രചനകളിലൂടെ സുപരിചിതനാണ് . അദ്ദേഹത്തിന്റ ഈ കൃതി, നമ്മളുടെ എല്ലാം ജീവിതത്തെ രൂപപ്പെടുത്തിയതും രൂപപ്പെടുത്തിക്കൊണ്ടിരിക്കുന്നതുമായ പല ഘടകങ്ങളെ കോർത്തിണക്കിയുള്ളതാണ് എന്ന് മനസിലാക്കുന്നു. മനുഷ്യ രാശിയുടെ സാംസ്കാരികവും സാഹിത്യപരവുമായ ഉന്നമനത്തിനും അഭിവൃദ്ധിക്കും അദ്ദേഹത്തിന്റ ഈ കൃതി പ്രയോചനപ്പെടട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. ആശംസകളോടെ ജി . പുത്തൻകുരിശ്
Sreedevikrishnan 2022-08-03 20:32:34
Hearty congratulations to Mr. Sudheer for his ‘Viseshangal’-another feather to his cap. May his contributions enrich Malayalam literature more and more.
എ സി ജോർജ്ജ്, ഹ്യൂസ്റ്റൻ, ടെക്സാസ് 2022-08-04 00:48:01
സുധീർ പണിക്കവീട്ടിൽ സാറിൻറെ സഹോദരിയുടെ വേർപാടിൽ അനുശോചനവും പ്രാർത്ഥനയും അർപ്പിക്കുന്നു. അതുപോലെ അദ്ദേഹത്തിൻറെ അഞ്ചാമത്തെ പുസ്തക പ്രകാശന വേളയിൽ അനുമോദനങ്ങൾ, ആശംസകൾ. എന്ന് സുഹൃത്ത് എ സി ജോർജ്ജ്, ഹ്യൂസ്റ്റൻ, ടെക്സാസ്
JG 2022-08-04 01:56:57
Congratulations sir
Ninan Mathulla 2022-08-04 10:54:32
Sorry to hear about the death of Mr. Sudhir's sister. May God give him peace and courage. Congratulations on the publishing of another book! Great effort is behind publishing a book. Likes to read the book before commenting on the contents. Best wishes.
Sudhir Panikkaveetil 2022-08-04 14:53:43
അഭിനന്ദനങ്ങൾ ഇവിടെ എഴുതിയ, മറ്റു മാധ്യമങ്ങളിലൂടെ അറിയിച്ച എല്ലാ പ്രിയപ്പെട്ടവർക്കും എന്റെ ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു. നമ്മുടെ സുഖത്തിലും വിഷമത്തിലും ആരൊക്കെ കൂടെയുണ്ടാകുമെന്നറിയാൻ ഇത്തരം അവസരങ്ങൾ സഹായകമാകുന്നു.
BENNY 2022-08-04 22:57:06
Congratulations, Sudhir. I will buy a copy on my trip to Kerala. Publisher?
Babu Parackel 2022-08-05 02:36:01
സഹോദരിയുടെ അകാല വേർപാടിൽ അനുശോചനങ്ങൾ!പുസ്തക പ്രസിദ്ധീകരണത്തിന് അഭിനന്ദനങ്ങൾ! കൂടുതൽ കൂടുതൽ കലാസൃഷ്ടികൾ ആ തൂലികയിൽ നിന്നും ഇനിയും ജനിക്കട്ടെ എന്നാശംസിക്കുന്നു!
Deepa Vishnu 2022-08-10 22:32:02
പുതിയ പുസ്തകത്തിന് സ്നേഹപൂർണ്ണമായ അഭിനന്ദനങ്ങൾ, ആശംസകൾ, Sudhir. സഹോദരിയുടെ വേർപാടിൽ അനുശോചനം.🙏
Thomas T Oommen 2022-08-11 02:04:40
പുസ്തക പ്രകാശനത്തിന് അഭിനന്ദനങ്ങൾ. സഹോദരിയുടെ വേർപാടിലുള്ള അനുശോചനം അറിയിക്കുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക