Image

സാൻഡി ഹൂക് കുട്ടിയുടെ കുടുംബത്തിനു നുണ പ്രചാരകൻ അലക്സ് ജോൺസ്  $1.4 മില്യൺ നൽകണം 

Published on 05 August, 2022
സാൻഡി ഹൂക് കുട്ടിയുടെ കുടുംബത്തിനു നുണ പ്രചാരകൻ അലക്സ് ജോൺസ്  $1.4 മില്യൺ നൽകണം 

 

 

സാൻഡി ഹൂക് സ്കൂൾ കൂട്ടക്കൊലയിൽ മരിച്ച ആറു വയസുകാരന്റെ മാതാപിതാക്കൾക്കു വലതു പക്ഷ തീവ്രവാദിയും വ്യാജവാർത്തകളുടെ പ്രചാരകനുമായ അലക്സ് ജോൺസ്‌ $1.4 മില്യൺ നഷ്ടപരിഹാരം നൽകണമെന്നു ടെക്സസിലെ ഓസ്റ്റിനിൽ 12 അംഗ ജൂറി വിധിച്ചു. കണക്ടിക്കട്ടിലെ ന്യൂട്ടണിലുള്ള സ്‌കൂളിൽ 2012ൽ നടന്ന കൂട്ടക്കൊല വ്യാജമാണെന്ന് ഇൻഫോവാർസ് എന്ന തന്റെ വെബ്‌സൈറ്റിൽ പ്രചരിപ്പിച്ച ജോൺസ്‌ കുട്ടിയുടെ കുടുംബത്തിനു കഠിനമായ വേദനയുണ്ടാക്കി എന്നു ജൂറി കണ്ടെത്തി. 

കൂട്ടക്കൊലയിൽ ആറും ഏഴും വയസുള്ള 20 ഫസ്റ്റ് ഗ്രേഡ് വിദ്യാർത്ഥി-വിദ്യാര്ഥിനികളും ആറു സ്ത്രീകളുമാണ് മരിച്ചത്. മരിച്ചവരുടെ കുടുംബങ്ങൾ $150 മില്യൺ ആണ് ജോൺസിൽ നിന്ന് ആവശ്യപ്പെട്ടത്. മാനനഷ്ടം, കരുതിക്കൂട്ടി അടിച്ചേൽപിച്ച വൈകാരിക സമ്മർദം എന്നിവയായിരുന്നു കാരണങ്ങൾ. എന്നാൽ ഓരോ മാനനഷ്ട കേസിലും ജോൺസ്‌ എട്ടു ഡോളർ വീതമേ നൽകേണ്ടതുള്ളൂ എന്ന് അയാളുടെ അഭിഭാഷകർ വാദിച്ചു. $2 മില്യണിലധികം നൽകേണ്ടി വന്നാൽ അയാളുടെ കമ്പനി മുങ്ങിപ്പോകുമെന്നു അവർ വാദിച്ചു. 

ബുധനാഴ്ച കോടതിയിൽ ആദ്യമായി കൂട്ടക്കൊല 100% യഥാർത്ഥമായിരുന്നു എന്ന് ജോൺസ്‌ ആദ്യമായി സമ്മതിച്ചു. തോക്കു നിയന്ത്രണത്തിനു വേണ്ടി നടത്തിയ നാടകമായിരുന്നു അതെന്ന തന്റെ വാദം തികച്ചും നിരുത്തരവാദപരമായിരുന്നു എന്നും അദ്ദേഹം സമ്മതിച്ചു. അതിനു മാപ്പും ചോദിച്ചു.

എന്നാൽ മാപ്പു കൊണ്ട് തീരുന്ന വേദനയല്ല തങ്ങൾ അനുഭവിച്ചതെന്നു കൊല്ലപ്പെട്ട ജെസ്സെ ലെവിസിന്റെ മാതാപിതാക്കൾ നീൽ ഹെൽസിൻ, സ്കാർലെറ്റ് എന്നിവർ പറഞ്ഞു. "നിങ്ങളുടെ നുണകൾ നിർത്താൻ വേണ്ടി നിങ്ങളെ ശിക്ഷിക്കാൻ ആവശ്യപ്പെടുന്നത് എനിക്കു തന്നെ അവിശ്വാസനീയമായി തോന്നുന്നു," ജോൺസിന്റെ മുഖത്ത് നോക്കി ഹെൽസിൻ പറഞ്ഞു. 

 

 

 

 

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക