Image

ഇന്റര്‍ പാരീഷ്  സ്‌പോര്‍ട്‌സ് ഫെസ്റ്റിനു ഇന്ന്  തുടക്കം 

മാര്‍ട്ടിന്‍ വിലങ്ങോലില്‍  Published on 05 August, 2022
ഇന്റര്‍ പാരീഷ്  സ്‌പോര്‍ട്‌സ് ഫെസ്റ്റിനു ഇന്ന്  തുടക്കം 

ഓസ്റ്റിന്‍: ഷിക്കാഗോ സീറോ മലബാര്‍ രൂപതയുടെ കീഴില്‍ ടെക്സാസ് - ഒക്ലഹോമ റീജണിലെ സീറോ മലബാര്‍ പാരീഷുകള്‍ പെങ്കെടുക്കുന്ന  ഇന്റര്‍ പാരീഷ് സ്പോര്‍ട്സ് ഫെസ്റ്റിവലിനു  (ഐപിഎസ്എഫ് 2022)  ഇന്ന് തുടക്കം.  ഓഗസ്റ്റ് 5,6,7 തീയതികളിലായി ഓസ്റ്റിനില്‍ പുരോഗമിക്കുന്ന ഈ മെഗാ കായിക മേളയ്ക്ക് ആതിഥ്യമരുളുന്നത് ഓസ്റ്റിന്‍ സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ഇടവകയാണ്. 

എട്ടു പാരീഷുകളില്‍ നിന്നായി രണ്ടായിരത്തിഅഞ്ഞൂറോളം കായിക താരങ്ങള്‍ പങ്കെടുക്കുന്ന ഫെസ്റ്റിന്റെ  ഉത്ഘാടനം ഷിക്കാഗോ സീറോ മലബാര്‍ രൂപതാ മെത്രാന്‍  മാര്‍ ജോയ് ആലപ്പാട്ട്  നിര്‍വഹിക്കും. പങ്കെടുക്കുന്ന പാരീഷുകളുടെ നേതൃത്വത്തില്‍ വര്‍ണ്ണശബളമായ മാര്‍ച്ച് പാസ്റ്റും വൈകുന്നേരം നടക്കും. റൌണ്ട് റോക്ക് സ്‌പോര്‍ട്‌സ് സെന്ററാണ് മത്സരങ്ങളുടെ പ്രധാന വേദി.  പതിനഞ്ചോളം കായിക ഇനങ്ങള്‍ വിവിധ കാറ്റഗറികളിലായി നടക്കും.
 
ഓസ്റ്റിന്‍ ഇടവക വികാരി ഫാ.ആന്റോ ആലപ്പാട്ട്, ഐപിഎസ്എഫ്  ചീഫ് കോര്‍ഡിനേറ്റര്‍ മേജര്‍ ഡോ.അനീഷ് ജോര്‍ജ് എന്നിവര്‍ നേതൃത്വം നല്‍കുന്നു. ഈ  കായിക മേളയുടെ മുഖ്യ സ്‌പോണ്‍സര്‍  ജിബി പാറയ്ക്കല്‍  ( സിഇഓ, പിഎസ്ജി   ഗ്രൂപ്പ്  ഓഫ് കമ്പനീസ് ) ആണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ് സൈറ്റ് : www.ipsfaustin.com

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക