Image

അവിടെ നില്‍ക്കുന്നത് പിശാചാണ്.  വിചാരണക്കിടെ കൊല്ലപ്പെട്ട കുട്ടികളുടെ മാതാവ്.

പി പി ചെറിയാന്‍ Published on 05 August, 2022
അവിടെ നില്‍ക്കുന്നത് പിശാചാണ്.  വിചാരണക്കിടെ കൊല്ലപ്പെട്ട കുട്ടികളുടെ മാതാവ്.

ഡാളസ്: മുസ്ലീമുകളായ രണ്ടുപെണ്‍കുട്ടികള്‍ മുസ്ലീമല്ലാത്ത രണ്ടു ആണ്‍കുട്ടികളെ പ്രണയിച്ചു എന്ന ഒരൊറ്റ കാരണത്താല്‍ ഇരുവരേയും കാറിനകത്തിരുത്തി വെടിവെച്ചു കൊലപ്പെടുത്തിയ ഭര്‍ത്താവിനെ നോക്കി ഇതാ അവിടെ നില്‍ക്കുന്നതു പിശാചാണ് എന്ന് വികാരനിര്‍ഭരമായി സാക്ഷി വിസ്താരത്തിനിടെ കൊല്ലപ്പെട്ട രണ്ടുകുട്ടികളുടെ മാതാവ് പ്രതികരിച്ചത് കോടതിയില്‍ കൂടിയിരുന്നവരുടെ കണ്ണുകളെ ഈറനണിയിച്ചു. 2008 ജനുവരി ഒന്നിനായിരുന്നു ഈ ദാരുണ സംഭവം. ആഗസ്റ്റ് 1ന് ആരംഭിച്ച ആമിന(18), സാറ(17) എന്നിവരുടെ കൊലപാതകത്തിന്റെ കേസ് വിതാസരം നടക്കുന്ന മൂന്നാം ദിവസം ഡാളസ് ഫ്രാങ്ക്ക്രൗലി കോര്‍ട്ടിനുള്ളില്‍ കൊലപാതകം നടന്ന 2008 ജനുവരി ഒന്നിന് ശേഷം ആദ്യമായി മുഖാമുഖം കാണുന്ന ഭര്‍ത്താവിനുനേരെ വിരല്‍ ചൂണ്ടിയാണ് ഭാര്യ ഇത്രയും പറഞ്ഞത്.

കൊലപാതകത്തിനുശേഷം അപ്രത്യക്ഷമായ യാസര്‍ സെയ്ദിനെ ഭാര്യ പട്രീഷ ഓവന്‍സ് പിന്നീട് ഡിവോഴ്‌സ് ചെയ്തിരുന്നു. 12 വര്‍ഷത്തിനുശേഷമാണ് ഇയാള്‍ പിടിയിലായത്.(2202 ല്‍).
1987 ഫെബ്രുവരിയിലാണ് 15 വയസ്സുള്ള തന്നെ 29 വയസ്സുള്ള യാസ്സര്‍ സെയ്ദ് വിവാഹം കഴിച്ചതെന്നും, വിവാഹം കഴിഞ്ഞു ആദ്യ മൂന്നുവര്‍ഷത്തിനുള്ളില്‍ അമാനി, സാറ, ഇസ്ലൈം എന്നീ മൂന്ന കുട്ടികള്‍ക്ക് ജന്മം നല്‍കിയതായും ഇവര്‍ കോടതിയില്‍ പറഞ്ഞു.

പെണ്‍മക്കളുടെ അമുസ്ലീമുമായിട്ടുള്ള സൗഹൃദം താന്‍ അറിഞ്ഞിരുന്നതായും, അതിനെ അനുകൂലിച്ചിരുന്നതായും ഇവര്‍ പറഞ്ഞു. പല സന്ദര്‍ഭങ്ങളിലും ഭര്‍ത്താവില്‍ നിന്നും കുട്ടികളെ രക്ഷിക്കുന്നതിന് വീട്ടില്‍ നിന്ന് ഇറങ്ങി പോകേണ്ടിവന്നിട്ടുണ്ട്. എന്നാല്‍ ഇത്രയും വലിയ ക്രൂരത കാണിക്കുമെന്ന് കരുതിയിരുന്നില്ലെന്നും കോടതിയില്‍ ബോധിപ്പിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക