Image

ഒഐസിസി യൂഎസ്എ ഹൂസ്റ്റണ്‍ ; സ്വാതന്ത്ര്യദിനാഘോഷവും മുന്‍ സൈനികരെ ആദരിക്കലും. - ഓഗസ്റ്റ്   14 ന്

പി പി ചെറിയാന്‍ Published on 06 August, 2022
 ഒഐസിസി യൂഎസ്എ ഹൂസ്റ്റണ്‍ ; സ്വാതന്ത്ര്യദിനാഘോഷവും മുന്‍ സൈനികരെ ആദരിക്കലും. - ഓഗസ്റ്റ്   14 ന്

ഹൂസ്റ്റണ്‍: ഇന്ത്യന്‍ സ്വാതന്ത്ര്യ പ്ലാറ്റിനം ജൂബിലി ആഘോഷത്തോടനുബന്ധിച്ച് മാതൃരാജ്യത്തിന്റെ  കര - നാവിക - വ്യോമ സേനകളില്‍ സേവനമനുഷ്ടിച്ചുള്ള ഹൂസ്റ്റണ്‍ നിവാസികളായ  സൈനികരെ ആദരിക്കുന്നു.

ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് യുഎസ്എ (ഒഐസിസിയുഎസ്എ)  ഹൂസ്റ്റണ്‍ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75 - മത് വാര്‍ഷികാഘോഷത്തോടനുബന്ധിച്ചാണ്  ആദരിക്കല്‍ ചടങ്ങു നടത്തപ്പെടുന്നത്.

ഓഗസ്റ്റ് 14 നു ഞായറാഴ്ച വൈകുന്നേരം 5.30 നു മിസ്സോറി സിറ്റിയിലുള്ള  അപ്നാ ബസാര്‍ ഹാളില്‍ ( 2437, FM 1092 Rd, Missouri City, TX 77489) വച്ച് നടക്കുന്ന ചടങ്ങില്‍ പ്രസിഡണ്ട് വാവച്ചന്‍ മത്തായി അദ്ധ്യക്ഷത വഹിയ്ക്കും.

മലയാളികളുടെ അഭിമാനവും ആദരണീയരുമായ  ഫോര്‍ട്‌ബെന്‍ഡ് കൗണ്ടി ജഡ്ജ് കെ.പി.ജോര്‍ജ്, മിസോറി സിറ്റി മേയര്‍ റോബിന്‍ ഇലക്കാട്ട്, ഫോര്‍ട്‌ബെന്‍ഡ് കൗണ്ടി കോര്‍ട്ട് ജഡ്ജ് ജൂലി മാത്യു, സ്റ്റാഫോര്‍ഡ് സിറ്റി പ്രോടെം മേയര്‍ കെന്‍ മാത്യു തുടങ്ങിയ സാമൂഹ്യ സാംസ്‌കാരിക നേതാക്കള്‍  പങ്കെടുത്ത് ആശംസകള്‍ അറിയിക്കും.

ഒഐസിസി യൂഎസ്എ ദേശീയ നേതാക്കളായ ചെയര്‍മാന്‍ ജെയിംസ് കൂടല്‍, പ്രസിഡണ്ട് ബേബി മണക്കുന്നേല്‍, ജനറല്‍ സെക്രട്ടറി ജീമോന്‍ റാന്നി എന്നിവരും പങ്കെടുത്ത് ആശംസകള്‍ അറിയിക്കും. ഹൂസ്റ്റണ്‍ ചാപ്റ്റര്‍ ഭാരവാഹികളോടൊപ്പം ഹൂസ്റ്റണില്‍ നിന്നുള്ള സതേണ്‍ റീജിയണല്‍ ഭാരവാഹികളും സമ്മേളനത്തിന് നേതൃത്വം നല്‍കും.  

ഇന്ത്യയുടെ കര - നാവിക - വ്യോമ സേനകളില്‍ സേവനമനുഷ്ടിച്ചുള്ള ഹൂസ്റ്റണ്‍ നിവാസികളായ മുന്‍ സൈനികര്‍ ഓഗസ്റ്റ് 10 (ബുധന്‍) നു മുമ്പായി ചാപ്റ്റര്‍ ഭാരവാഹികളുമായി ബന്ധപ്പെടണമെന്ന് സംഘാടകര്‍ അറിയിച്ചു.

അന്നേ ദിവസം 4 മണിക്ക് ഹൂസ്റ്റണ്‍ ചാപ്റ്ററിന്റെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെ പങ്കെടുപ്പിച്ചു കൊണ്ട് വിപുലമായ പ്രവര്‍ത്തക സമിതി യോഗവും ഉണ്ടായിരിക്കും.

ഹൂസ്റ്റണിലും പരിസരപ്രദേശങ്ങളിലുമുള്ള എല്ലാ ദേശസ്‌നേഹികളും ഈ സ്വാതന്ത്ര്യ ദിന സമ്മേളനത്തില്‍ പങ്കെടുത്ത് വിജയിപ്പിക്കണമെന്നും ഏവരെയും സഹര്‍ഷം സ്വാഗതം ചെയ്യുന്നുവെന്നും സംഘാടകര്‍ അറിയിച്ചു.  


കൂടുതല്‍ വിവരങ്ങള്‍ക്ക്,

വാവച്ചന്‍ മത്തായി (പ്രസിഡണ്ട്) -  832 468 3322  എസ്
ജോജി ജോസഫ് (ജനറല്‍ സെക്രട്ടറി) - 713 515 8432
തോമസ് വര്‍ക്കി (മൈസൂര്‍ തമ്പി- ട്രഷറര്‍) -281 701 3220    
ബിനോയ് ലൂക്കോസ് തത്തംകുളം (കോര്‍ഡിനേറ്റര്‍) - 804 200 9511

പി പി ചെറിയാന്‍ (ഒ ഐ സി സി യു എസ് എ  നാഷണല്‍ മീഡിയ കോര്‍ഡിനേറ്റര്‍ )

മേരി ചാക്കോ 2022-08-07 10:21:25
ഇപ്പറയുന്ന ഓ ഐ സി സി എന്താണ് ? അമേരിക്കയിൽ കുടിയേറിയവരുടെ ആണൊ? ഇന്ത്യയോടാണ് നിങ്ങള്ക്ക് സ്നേഹമെങ്കിൽ എന്തിനാണ് നിങ്ങൾ ആ രാജ്യത്തെ ഉപേക്ഷിച്ചു ഇവിടേയ്ക്ക് വന്നത്? ആരാണു ദേശ സ്നേഹികൾ (ഏതു ദേശത്തോട് ആണ് നിങ്ങള്ക്ക് സ്നേഹം ?). നിങ്ങൾ ഇപ്പോൾ ജീവിക്കുന്ന നാട് നിങ്ങള്ക്ക് പുരോഗതിക്കുള്ള മാർഗ്ഗം തന്നിട്ടുണ്ടെങ്കിൽ, തരുന്നുണ്ടെങ്കിൽ, നിങ്ങളുടേ അനന്തര തലമുറയ്ക്ക് ശോഭനമായ ഭാവി വാഗ്‌ദാനം ചെയ്യുന്നുണ്ടെങ്കിൽ അതിനു നന്ദി സൂചകമായി നിങ്ങൾ ജീവിക്കുന്ന ചുറ്റുപാടുകൾക്കു വേണ്ടി പ്രവർത്തിക്കു . ഇൻഡ്യയിൽ മനസ്സ് വെച്ച് ഇവിടെ ജീവിച്ചാൽ നിങ്ങൾ നിങ്ങളോടു തന്നെ ചെയ്യുന്ന ചതി ആയിരിക്കും. ഇന്ത്യൻ രാഷ്ട്രീയത്തിന്റെ പുളിപ്പ് ദയവു ചെയ്തു ഒഴിവാക്കൂ .
കേണൽ സുധീർ നായർ 2022-08-07 01:39:06
ഞാനൊരു റിട്ടയർ ചെയ്ത ഇന്ത്യൻ പട്ടാളക്കാരൻ അമേരിക്കയിൽ ജീവിക്കുന്നു. പക്ഷേ കോൺഗ്രസുകാരുടെ മാത്രമായ ഒരു അംഗീകാരം സ്വീകരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഞാൻ എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും അതീതനായ ഒരു ഇന്ത്യൻ അമേരിക്കൻ ആണ്. എന്നാൽ പാർട്ടി അല്ല ഏതെങ്കിലും ഒരു മലയാളി സമാജം ആണ് നടത്തുന്നത് എങ്കിൽ ഞാൻ പോയി അംഗീകാരം മെഡൽ സ്വീകരിക്കുമായിരുന്നു. ഓവർസീസ് ബിജെപി സംഘടിപ്പിച്ചാലും, ഓവർസീസ് LDF സംഘടിപ്പിച്ചാലും ഞങ്ങൾ അവരുടെയൊക്കെ അവാർഡ് സ്വീകരിക്കാൻ പോകുകയില്ല . എന്നാൽ എല്ലാവരെയും പ്രതിനിധാനം ചെയ്യുന്ന ഏതെങ്കിലും മലയാളി സമാജം സംഘടിപ്പിച്ചാൽ ഞങ്ങൾ അവാർഡ് സ്വീകരിക്കാൻ പോകും. ഒരു പാർട്ടിയുടെയും പേരില്ലാത്ത ഏത് സാംസ്കാരിക സംഘടനകൾ സംഘടിപ്പിച്ചാലും ഞങ്ങൾ മെഡൽ സ്വീകരിക്കാൻ പോകും. പിന്നെ ഈ ഓ ഐ സി സി എന്ന ഈ പ്രസ്ഥാനം ഒക്കെ ഒരു തട്ടിക്കൂട്ട് ജനാധിപത്യം ഇല്ലാത്ത സ്വയം അവരോധിക്കപ്പെട്ട ഒരു ഒരു പ്രസ്ഥാനം ആണല്ലോ. പിന്നെ ഈ ചിത്രത്തിൽ കാണുന്ന നാല് മലയാളികളും അമേരിക്കൻ പൗരത്വം എടുത്ത് അമേരിക്കൻ പൊളിറ്റീഷ്യൻ ആണല്ലോ. ഒരു സ്വതന്ത്ര രാജ്യം ആയ ഇന്ത്യൻ പൊളിറ്റിക്സ്, പ്രത്യേകിച്ച് തട്ടിക്കൂട്ട് സംഘടനയായ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പേരിൽ (OICC) ഇടപെടുന്നതും ആവർത്തന അറിവില്ലാ കഥകളും പറയുന്നതും ഒട്ടും ഉചിതമല്ല, സെൽഫ് മെയ്ഡ് നേതാക്കളോടൊപ്പം കുറച്ചു പള്ളിയിൽ അച്ചന്മാരും കാണുമല്ലോ. സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടി ജീവാർപ്പണം ചെയ്ത എല്ലാ സ്വാതന്ത്ര്യസമരസേനാനികൾ ക്കും നമോവാഗം.. ജയ്‌ഹിന്ദ്‌
വറീത് വട്ടംകൊട്ടയിൽ 2022-08-07 23:14:30
ഏതു മതക്കാരനായാലും ഏതു ഭാഷ സംസാരിക്കുന്ന ആളായാലും അതും ഏത് രാജ്യത്ത് നിന്ന് വന്ന ആളായാലും യാതൊരു തരത്തിലുള്ള തിരിച്ചു വേദം, സ്വജനപക്ഷപാതം ഇല്ലാത്ത ആളായിരിക്കണം അമേരിക്കയിലെ ജനപ്രതിനിധികൾ. ആ നിലയിൽ വേണം നമ്മൾ സ്ഥാനാർഥികളെ കണക്കാക്കാൻ. അവർക്ക് ഈ രാജ്യത്തിന് ഈ നാടിന് ഇവിടത്തെ പൊതുജനത്തിന് പൊതുവായി നന്മ ചെയ്യുന്നവർ സേവനം ചെയ്യുന്നവർ ആണോ എന്നാണ് നമ്മൾ നിരീക്ഷിക്കേണ്ടത് . അതു കണക്കാക്കി വേണം നമ്മുടെ വോട്ടു രേഖപ്പെടുത്തേണ്ടത്? അല്ലാതെ മലയാളം മലയാളി അവനെ അവളെ ഇവിടെ പൊക്കി കൗൺസിൽമാൻ, മേയർ ആകാം, ജഡ്ജി ആകാം എന്നൊക്കെ അല്ല നമ്മൾ ചിന്തിക്കേണ്ടത്. നിങ്ങളുടെ സ്വതന്ത്രമായ വീക്ഷണത്തിൽ അവർ അർഹരാണെന്ന് കണ്ടാൽ മാത്രം അവർക്ക് വോട്ട് ചെയ്യുക. അങ്ങനെ തെരഞ്ഞെടുക്കപ്പെടുന്നവരെ എല്ലാം മലയാളി സമാജങ്ങളിൽ ഫൊക്കാനാകളിലും ഫോമാ കളിലും പള്ളികളിലും എല്ലാ വേദികളിലും നമ്മൾ പൊക്കിയെടുത്ത് അവരെ വേദിയിലിരുത്തി ആദരിക്കേണ്ടത് ഇല്ല.. ഒരുത്തൻ ഒരുവൾ എന്തെങ്കിലും ഒന്ന് ആയിക്കഴിഞ്ഞാൽ അവരെ നമ്മൾ തോളിൽ ഇരുത്തി കൊണ്ട് ഓട്ടമായി. അതുപോലെ അവരും എവിടെയും ചാടിക്കേറി ഇഷ്ടപ്പെട്ടവർക്ക് അവാർഡുകൾ വാരിക്കോരി വിതരണം ചെയ്തു വലിയ ആൾ ആകേണ്ടതുമില്ല. ഇപ്പോൾ പല ഇന്ത്യൻ വേദികളിലും അ വർ നമ്മളുടെ ഒത്തിരി സമയം കൈയ്യടക്കി വരുന്നു..
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക