Image

ഓർമ്മകൾ (കഥ: രമണി അമ്മാൾ )

Published on 09 August, 2022
ഓർമ്മകൾ (കഥ: രമണി അമ്മാൾ )

ശനിയാഴ്ച സ്കൂളില്ലാത്ത കാരണം  കുട്ടികളെ രണ്ടുപേരേയും 
പ്രീ സ്കൂളിലാക്കി ഓഫീസിലേക്ക് അല്പം ധൃതിയിൽ വച്ചുപിടിച്ചു.. 

പഞ്ചിംഗ് സിസ്റ്റമായതുകൊണ്ട് കൃത്യസമയത്തുതന്നെയെത്തണം.

സ്റ്റോപ്പിൽ ആളെയിറക്കാൻ നിർത്തിയ ട്രാൻസ്പോർട്ടു ബസ്സിനെ ഓവർടേക്കുചെയ്തു പാഞ്ഞുവന്ന ഓട്ടോറിക്ഷ എന്റെ വണ്ടിയിൽ
വന്നിടിച്ച്  വണ്ടിയും ഞാനും ഒരടി പൊങ്ങിപ്പോയി പോസ്റ്റിൽ ചെന്നിടിച്ച് ഓടയിലേക്കു  വീണു..

ഓടിയടുത്തവരുടെ കൂട്ടത്തിൽ വായനശാലയ്ക്കടുത്തു താമസിക്കുന്ന, ടിവിയിൽ വാർത്ത വായിക്കുന്ന വിവേകിന്റെ അമ്മ പ്രഭാവതി ടീച്ചറുമുണ്ടായിരുന്നു..
അവർക്കെന്നെ അറിയാമായിരുന്നു. ഓടയിൽ വെളളമില്ലായിരുന്നതു കാര്യമായി.. പൊക്കിയെടുത്ത്നേരെ അടുത്തുളള ജനറൽ ആശുപത്രിയിലേക്ക് ഇടിച്ചിട്ട അതേ ഓട്ടോയിൽതന്നെകൊണ്ടുപോയി.

നെഞ്ചുഭാഗമാണ് പോസ്റ്റിൽ ഇടിച്ചത്..

കൈമുട്ടും കാൽമുട്ടും എവിടെയൊക്കെയോ തട്ടിയിട്ടുണ്ട്..
വീഴ്ചയുടെ ആഘാതം ദേഹം ഒന്നോടെ മരവിപ്പിച്ചു.
പുറമേ കാണാൻ മുറിവുകളോ ചതവുകളോ കണ്ടില്ല. 

നെഞ്ചിന്റെ  എക്സ്റേയിൽ ക്ഷതങ്ങളൊന്നുംതന്നെയില്ല..
"observation,  ഒരു മണിക്കൂറു കിടക്കട്ടെ.. നോക്കാം.. "

ഹസ്ബന്റിനെ വിളിക്കാൻ പ്രഭാവതി ടീച്ചർ
നമ്പർ ചോദിച്ചു..
"കുഴപ്പമൊന്നുമില്ലല്ലോ ടീച്ചർ... പുളളിക്കാരൻ നെയ്യാറ്റിൻകര ഒരു ഒഫീഷ്യൽ ഫങ്ഷനു പോയിരിക്കുവാ..
വിളിച്ചു പറഞ്ഞാൽ വെറുതേ വിഷമിക്കും..
എന്നെ വീട്ടിലേക്കൊന്നാക്കിത്തന്നാൽ മതി.." 

തിരിച്ചു വീട്ടിലേക്കു പോരുമ്പോൾ
റോഡോരം ഒതുക്കിവച്ചിരിക്കുന്ന തന്റെ ഹോണ്ടാ ആക്ടീവ..
കണ്ടിട്ട് ചില്ലറ പണിയുളള ലക്ഷണമാണ്.
"ഇത്രയുമല്ലേ പറ്റിയുളളൂ.. 
ഓട്ടോറിക്ഷക്കാരന്റെ കുറ്റമാണ്..അയാൾ വണ്ടിയുടെ കേടുപാടുകൾ തീർത്ത്  വീട്ടിലെത്തിച്ചുകൊളളും..
കേസിനൊക്കെപോയാൽ
അതിനു തീർപ്പാവാൻ സമയമെടുക്കും..
നാളെയൊക്കെയാവുമ്പോൾ ഇയാൾക്കു നല്ല ബോഡി പെയിനുണ്ടായേക്കും.. 
.ദേഹമാകെ ഉലഞ്ഞതല്ലേ..ഹസ്ബന്റു വന്നിട്ട് 
."തൃവേണി" യിൽ പോയൊന്നു കാണിച്ചേക്കണം..വെച്ചോണ്ടിരുന്നു പിന്നീടൊരു പ്രശ്നമാവേണ്ടാ...."
ടീച്ചർ ഓർമ്മിപ്പിച്ചു..

ആക്സിഡന്റിന്റെ വിവരം ആരോ പറഞ്ഞറിഞ്ഞ്  മീറ്റിംഗ് പാതിയിൽ നിർത്തി അദ്ദേഹം വീട്ടിലേക്കുപോന്നു.
ശരീരത്തിന്റെ വലതു വശം നല്ല ചതവുണ്ടായിരുന്നു. 

ഏഴുദിവസത്തെ ഉഴിച്ചിലും പിഴിച്ചിലും..
മരുന്നും കഷായവും.
പിന്നെയുമേറെനാൾ സ്റ്റെപ്പുകയറുമ്പോഴൊക്കെ
ചെറിയ വിമ്മിഷ്ടം അനുഭവപ്പെട്ടിരുന്നു..

വെറുതെയിരിക്കുമ്പോഴുണ്ടാകുന്ന ചെറിയ ചെറിയ വിമ്മിഷ്ടങ്ങൾ പഴയ ഓർമ്മകളിലേയ്ക്ക് കൂട്ടിക്കൊണ്ടു പോകുന്നു.
അവൾ ഇരിപ്പുവിട്ടെഴുന്നേറ്റ് വീട്ടിനുള്ളിലേക്ക് നടന്നു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക