Image

സ്വാതന്ത്ര്യദിന വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി വിഡിയോ ആല്‍ബം പുറത്തിറക്കി പ്രവാസി യുവാക്കള്‍

Published on 12 August, 2022
 സ്വാതന്ത്ര്യദിന വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി വിഡിയോ ആല്‍ബം പുറത്തിറക്കി പ്രവാസി യുവാക്കള്‍
കുവൈറ്റ് സിറ്റി : ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി സംഗീത ആല്‍ബം പുറത്തിറക്കി പ്രവാസി യുവാക്കള്‍. കുവൈറ്റിലെ സംഗീതപ്രേമികളുടെ കൂട്ടായ്മയായ മുജ്തബ ക്രിയേഷനാണ് 'ആസാദി ' എന്ന ആല്‍ബം പുറത്തിറക്കുന്നത്. കുവൈറ്റില്‍ പൂര്‍ണമായി ചിത്രീകരിച്ച ആല്‍ബത്തില്‍ ദേശഭക്തിയും ജനങ്ങളുടെ ഒത്തൊരുമയാണ് പ്രമേയം. പ്രവാസലോകത്തെ നിരവധി കലാകാരന്മാരാണ് ആല്‍ബത്തില്‍ ഒന്നിക്കുന്നത്. ആല്‍ബത്തിന്റെ പോസ്റ്റര്‍ പ്രകാശനം മുന്‍ ഡി.ജി.പി ഋഷിരാജ് സിംഗ് നിര്‍വഹിച്ചു. പ്രശസ്ത പിന്നണി ഗായിക അനിത ഷെയ്ഖ്, ശങ്കര്‍ ദാസ് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. നാളെ വൈകീട്ട് സോഷ്യല്‍ മീഡിയയിലൂടെ ആല്‍ബം റിലീസ് ചെയ്യും. ഹബീബുള്ള മുറ്റിച്ചൂര്‍ സംവിധാനവും രതീഷ് സി.വി അമ്മാസ് സഹസംവിധാനവും, ചായഗ്രഹണവും ചെയ്ത ഈ ആല്‍ബത്തില്‍ പ്രശസ്ത പിന്നണി ഗായകനായ സിയ ഉള്‍ ഹഖും അനിത ഷെയ്ഖുമാണ് ഗാനം ആലപിച്ചത്. ബാബു വെളിപ്പറമ്പിന്റേയും ഗഫൂര്‍ കുളത്തൂരിന്റേയും വരികള്‍ക്ക് ഉബൈദ് കോഴിക്കോട് സംഗീതം നല്‍കി. സലിം കോട്ടയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക