Image

വിമാനടിക്കറ്റ് നിരക്ക് വര്‍ധനയില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണം: കേളി ഉമ്മുല്‍ ഹമാം ഏരിയ സമ്മേളനം

Published on 14 August, 2022
 വിമാനടിക്കറ്റ് നിരക്ക് വര്‍ധനയില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണം: കേളി ഉമ്മുല്‍ ഹമാം ഏരിയ സമ്മേളനം

റിയാദ് : ഗള്‍ഫ് സെക്ടറില്‍ നിന്നുള്ള ടിക്കറ്റ് നിരക്കില്‍ ഭീമമായ വര്‍ദ്ധന വരുത്തി വിമാനക്കന്പനികള്‍ പ്രവാസികളെ കൊള്ളയടിക്കുകയാണെന്നും രണ്ടുമുതല്‍ നാലിരട്ടിവരെയാണ് നിരക്ക് കൂട്ടിയതെന്നും, അവധി കഴിഞ്ഞ് ഗള്‍ഫ് നാടുകളിലെ സ്‌കൂള്‍ തുറക്കുന്നത് മുന്‍കൂട്ടി കണ്ട് നടത്തുന്ന ഇത്തരം കൊള്ളക്ക് തടയിടാന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും ഈടാക്കാവുന്ന വിമാന ടിക്കറ്റ് നിരക്കിന്റെ ഉയര്‍ന്ന പരിധി സംബന്ധിച്ച് ചട്ടങ്ങള്‍ കൊണ്ട് വരണമെന്നും കേളി കലാസാംസ്‌കാരിക വേദി ഉമ്മുല്‍ ഹമാം ഏരിയ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കേളിയുടെ പതിനൊന്നാം കേന്ദ്ര സമേളനത്തിന്റെ മുന്നോടിയായി നടന്ന ഉമ്മുല്‍ ഹമാം ഏരിയയുടെ അഞ്ചാമത് സമ്മേളനം ജ്യോതി പ്രകാശ് നഗറില്‍ നടന്നു.

സംഘാടക സമിതി കണ്‍വീനര്‍ സുരേഷ് പി സ്വാഗതവും, പ്രസിഡന്റ് ബിജു താല്‍കാലിക അധ്യക്ഷനുമായി. കേളി കേന്ദ്ര രക്ഷാധികാരി സമിതി അംഗവും കേളി പ്രസിഡന്റുമായ ചന്ദ്രന്‍ തെരുവത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഷാജഹാന്‍ രക്തസാക്ഷി പ്രമേയവും അക്ബര്‍ അലി അനുശോചന പ്രമേയവും, ഏരിയാ ആക്ടിങ് സെക്രട്ടറി നൗഫല്‍ സിദ്ദിഖ് പ്രവര്‍ത്തന റിപ്പോര്‍ട്ടും, ആക്ടിങ് ട്രഷറര്‍ സുരേഷ് പി വരവ് ചിലവ് കണക്കും, കേളി ജോയിന്റ് സെക്രട്ടറി സുരേഷ് കണ്ണപുരം സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ചന്ദ്രചൂഡന്‍, ബിജു, അക്ബര്‍ അലി (പ്രസീഡിയം), പി.പി ഷാജു, നൗഫല്‍ സിദ്ദിഖ്, സുരേഷ് പി (സ്റ്റിയറിംഗ്), ജാഫര്‍ സാദിഖ്, അനില്‍ കുമാര്‍ ഒ (മിനുട്ട്‌സ്), അബ്ദുല്‍ കരീം, മന്‍സൂര്‍, ഷാജഹാന്‍ (പ്രമേയം), റോയ് ഇഗ്‌നേഷ്യസ്, വിപീഷ് രാജന്‍, അബ്ദുല്‍ ബാസിത് (ക്രഡന്‍ഷ്യല്‍), അബ്ദുല്‍ സലാം, റെജിന്‍ നാഥ് (വളന്റീയര്‍) എന്നിവരടങ്ങുന്ന സബ്കമ്മറ്റികള്‍ സമ്മേളന നടപടി ക്രമങ്ങള്‍ നിയന്ത്രിച്ചു. നൗഫല്‍ സിദ്ദിഖ്, സുരേഷ് പി, കേളി സെക്രട്ടറി ടി ആര്‍ സുബ്രഹ്മണ്യന്‍, കേളി പ്രസിഡന്റ് ചന്ദ്രന്‍ തെരുവത്ത് എന്നിവര്‍ ചര്‍ച്ചക്കുള്ള മറുപടി പറഞ്ഞു. ബിന്ന്യാമിന്‍, ധനേഷ് ചന്ദ്രന്‍, സുഹൈല്‍ എന്നിവര്‍ അവതരിപ്പിച്ച റിയാദ് - തിരുവനന്തപുരം നേരിട്ടുള്ള വിമാന സര്‍വീസ് പുനഃസ്ഥാപിക്കുക, വിമാന ടിക്കറ്റ് നിരക്ക് വര്‍ധനയില്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഇടപെടുക, പ്രവാസികളുടെ പുനരധിവാസത്തിനുള്ള തടസ്സം നീക്കുക എന്നീ പ്രമേയങ്ങള്‍ സമ്മേളനം അംഗീകരിച്ചു.


ബിജു (പ്രസിഡന്റ്), അന്‍സാര്‍ കെ എം, ജാഫര്‍ സാദിഖ് (വൈസ് പ്രസിഡന്റുമാര്‍), നൗഫല്‍ സിദ്ദിഖ് (സെക്രട്ടറി), അബ്ദുല്‍ കരീം, അബ്ദുല്‍ കലാം (ജോ : സെക്രട്ടറിമാര്‍) സുരേഷ് പി (ട്രഷറര്‍), മന്‍സൂര്‍ (ജോ : ട്രഷറര്‍) എന്നിവരെ ഭാരവാഹികളായി സമ്മേളനം തിരഞ്ഞെടുത്തു. കേളി കേന്ദ്ര രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ്, ട്രഷറര്‍ സെബിന്‍ ഇക്ബാല്‍, കേന്ദ്ര കമ്മിറ്റി അംഗം സുകേഷ് കുമാര്‍ എന്നിവര്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു. വിപീഷ് രാജന്‍ ക്രഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട സെക്രട്ടറി നൗഫല്‍ സിദ്ദിഖ് നന്ദി പറഞ്ഞു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക