Image

ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷന്‍ കുവൈറ്റ് 'പൊന്നോണം 2022' ഫ്‌ളയര്‍ പ്രകാശനം ചെയ്തു

Published on 14 August, 2022
 ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷന്‍ കുവൈറ്റ് 'പൊന്നോണം 2022' ഫ്‌ളയര്‍ പ്രകാശനം ചെയ്തു

കുവൈറ്റ് സിറ്റി: ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷന്‍ കുവൈറ്റ്. (AJPAK) സെപ്റ്റംബര്‍ 16 ന് നടക്കുന്ന 'പൊന്നോണം 2022, കിഴക്കിന്റെ വെനീസ് സമര്‍പ്പണം' ഫ്‌ളയര്‍ പ്രകാശനം ചെയ്തു. കൊറോണ കാലത്തുനടത്തിയ പ്രവര്‍ത്തനത്തില്‍ കുവൈറ്റിലെ ആലപ്പുഴ ജില്ലക്കാരായ ആരോഗ്യ പ്രവര്‍ത്തകരെ ആദരിക്കുന്ന ചടങ്ങാണ് മുഖ്യ പരിപാടി . പരിപാടിയുടെ സ്‌പോണ്‍സര്‍ ആയ ബിഇസി എക്‌സ്‌ചേഞ്ച് സെയില്‍സ് & മാര്‍ക്കറ്റിംഗ് മാനേജര്‍ രാമദാസ് പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ സിറില്‍ ജോണ്‍ ചന്പക്കുളം, പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ മനോജ് പരിമണം എന്നിവര്‍ക്ക് നല്‍കി.

ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷന്‍ പ്രസിഡന്റ് രാജീവ് നടുവിലെമുറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജനറല്‍ കോഓര്‍ഡിനേറ്റര്‍ ബിനോയ് ചന്ദ്രന്‍ സ്വാഗതവും രക്ഷാധികാരി ബാബു പനന്പള്ളി ആശംസകളും ട്രഷറര്‍ കുര്യന്‍ തോമസ് നന്ദിയും രേഖപ്പെടുത്തി. മാത്യു ചെന്നിത്തല, ഹരി പത്തിയൂര്‍, അനില്‍ വള്ളികുന്നം, ബിജി പള്ളിക്കല്‍, പ്രജീഷ് മാത്യു, ബാബു തലവടി, ജിഎസ് പിള്ള, ശശി വലിയകുളങ്ങര,രാഹുല്‍ ദേവ്, പ്രമോദ് ചെറുകോല്‍, ജോമോന്‍ ചെന്നിത്തല,സാം ആന്റണി, ഫ്രാന്‍സിസ് ചെറുകോല്‍, രതീഷ് മാന്നാര്‍, സുരേഷ് വരിക്കോലില്‍, ജോണ്‍ തോമസ് കൊല്ലകടവ് ,രതീഷ് കുട്ടംപേരൂര്‍, അനി പാവൂറേയ്തു, വനിതാ വിഭാഗം ട്രഷറര്‍ ലിസണ്‍ ബാബു, വനിതാ എക്‌സിക്യൂട്ടീവ് അംഗങ്ങളായ അനിതാ അനില്‍, സുനിത രവി, ആനി മാത്യു എന്നിവര്‍ പങ്കെടുത്തു.


പ്രശസ്ത ചലച്ചിത്രതാരം നവ്യ നായര്‍ ഉദ്ഘാടനം ചെയ്യുന്ന ഓണാഘോഷം, മിമിക്രി ചലച്ചിത്ര താരം ജയദേവ് കലവൂര്‍, പ്രശസ്ത നാടന്‍ പാട്ടു കലാകാരന്‍ ആദര്‍ശ് ചിറ്റാര്‍ കുവൈറ്റിലെ പ്രശസ്ത നാടന്‍ പാട്ടു കൂട്ടായ്മ പൊലിക നാടന്‍ പാട്ടു കുട്ടത്തോടൊപ്പം നാടന്‍ പാട്ടുകള്‍ അരങ്ങേറും. തിരുവാതിര, ചെണ്ടമേളം, ഗാനമേള, നിര്‍ത്ത നിര്‍ത്യങ്ങള്‍ അടങ്ങുന്ന വിവിധ കലാപരിപാടികള്‍, വിഭവസമര്ഥമായ ഓണസദ്യയും ഓണാഘോഷപരിപാടികള്‍ക്കു മിഴിവേകും 

സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക