Image

ഐ.ആര്‍.എസ്‌ നമ്മുടെ പുറകെ ശക്തമാകുന്നു (ബി ജോൺ കുന്തറ)

Published on 21 August, 2022
ഐ.ആര്‍.എസ്‌ നമ്മുടെ പുറകെ ശക്തമാകുന്നു (ബി ജോൺ കുന്തറ)

ഡെമോക്രാറ്റ്സ് പാസ്സാക്കി ബൈഡൻ ഒപ്പിട്ട, വിലക്കയറ്റ നിയന്ത്രണം എന്നപേരിൽ  ഒരു ട്രില്ലിയനടുത്തു ഡോളർ ചിലവഴിക്കുന്ന ബില്ലിൽ 80 ബില്യണിലേറെ ഇൻറ്റേർണൽ റെവന്യൂ സർവീസിന് നൽകുന്നു അവർക്ക് എൺപത്തി ഏഴായിരം,  പുതിയ നികുതി പിരിവ് ഏജൻറ്റുമാരെ,  നിയമിക്കുന്നതിന്.

ബൈഡൻറ്റെയും പാർട്ടിയുടെയും വീക്ഷണത്തിൽ അമേരിക്കയിൽ ലക്ഷക്കണക്കിന്, നികുതി വെട്ടിക്കുന്നവർ. അവർക്കിനി രക്ഷയില്ല. മറ്റൊരു അപഹാസ്യത ബില്ലിന് നൽകിയിരിക്കുന്ന പേര് വിലക്കയറ്റ നിയന്ത്രണം നിരവധി ധനതത്ത്വശാസ്‌ത്ര വിദഗ്ദ്ധർ പറയുന്നു ഈ പുതിയ ബിൽ വിലക്കയറ്റത്തിൽ ഒരു കുറവും വരുത്തുകില്ല. എന്നാൽ രാജ്യത്തെ ഒരു സാമ്പത്തിക മരവിപ്പിക്കലിലേയ്ക്ക് തള്ളിവിടുവാനുള്ള വഴി തെളിയുന്നു.

ബൈഡൻ പറയുന്നത് നാലു ലക്ഷത്തിനു താഴെ വരുമാനമുള്ളവരെ I R S തൊടില്ല.ഇതിലെ കപടത, സാമ്പത്തിക ശേഷി ഉള്ളവർ ഒട്ടുമുക്കാലും, നികുതി അടക്കുന്നത് നിയമങ്ങളിൽ ഒളിഞ്ഞുകിടക്കുന്ന കള്ളവഴികൾ മനസ്സിലാക്കി റിട്ടേൺ ഫയൽ ചെയ്യുന്ന കണക്കപ്പിള്ളമാർ, വക്കീല്‍ ഇവരെ  ഉപയോഗിച്ചു . അവരെ  പരിശോധിച്ചിട്ടെന്തുകിട്ടാൻ? ബിൽ ഗേറ്റ്‌സോ,ജെഫ് ബസോസോ ഒന്നുമല്ല ഇവിടത്തെ നികുതി തട്ടിപ്പുകാർ.

ഇവിടെ ബലിയാടുകൾ ആകുവാൻ പോകുന്നത് സാധാരണക്കാർ നടത്തുന്ന  ചെറുകിട ബിസ്സിനസുകൾ. ക്യാഷ്‌ ബേസിസിൽ വ്യാപാരങ്ങളും മറ്റു പണികളും നടത്തുന്ന നിരവധി. ഇവർ ജാഗ്രത പാലിക്കേണ്ടിവരും.

പതിനായിരക്കണക്കിനു പുതുതായി നിയമിതരാകുന്ന ഏജെൻറ്റുമാർക്ക് വിപുലമായ അധികാരമാണ് നൽകുന്നത് അവർക്ക് പ്രച്ഛന്നവേഷത്തിൽ സ്ഥാപനങ്ങളെ വ്യക്തികളെ സമീപിക്കാം ഇവർ ഏതുരീതികളിൽ പണമിടപാടുകൾ നടത്തുന്നു എന്നു മനസ്സിലാക്കുന്നതിന് .എല്ലാവരുടെയും ടാക്സ് റിട്ടേൺ സൂഷ്മ പരിശോധനക്ക് വിധേയമാകും. നിങ്ങളുടെ വീടുകളിലും സ്ഥാപനങ്ങളിലും മിന്നൽ പരിശോധനകൾ നടന്നെന്നും വരും.

അതിന് ഒരു ഉദാഹരണം, ചെറിയ പട്ടണങ്ങളിൽ നമുക്കറിയാം സ്പീഡ് ട്രാപ്പുകൾ സ്പീഡ് ലിമിറ്റ്  ലംഘകരെ പിടിക്കുന്നതിന് ഇതിൻറ്റെ ഒരു കാരണം ആ പട്ടണങ്ങളുടെ ഒരു നല്ല വരുമാനമാണ് സ്പീഡിങ് ടിക്കകറ്റിൽ നിന്നുമുള്ള വരുമാനം ഓരോ പോലീസിനും മാസക്കോട്ട നൽകിയിട്ടുണ്ട് പണം ശേഖരിക്കുന്നതിന്.

ഇപ്പോൾ ചെലവഴിക്കുവാൻ തുടങ്ങുന്ന വമ്പിച്ച തുകയിൽ നല്ലൊരു അംശം I R S ന് പുതുതായി ശേഖരിക്കുവാൻ സാധിക്കുമെന്ന് ഇന്നത്തെ കേദ്ര ഭരണം മുന്നിൽ കാണുന്നു. I R S ആയിരിക്കും ഇനിമുതൽ അമേരിക്കയിലെ ഏറ്റവും ശക്തമായ ഭരണ വകുപ്പ്.

News Summary: irs

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക