പുരോഹിതാ
ഞാൻ നിങ്ങളുടെ നരകത്തിന്
കണ്ണു വെക്കുന്നില്ല
ഉമ്മറ വാതിലിൽ വന്ന്
ഒളിഞ്ഞു നോക്കുന്നില്ല
നിങ്ങളുടെ തീക്കൊള്ളികൾ
കട്ടെടുക്കുന്നില്ല
എനിക്കെന്റെ നരകം തന്നേക്കൂ
എന്റെയീ ചെറിയ പാപങ്ങളുടെ
പങ്കു പറ്റാതെ
എനിക്കെന്റെ ദൈവത്തെ
വിട്ട് തന്നേക്കൂ
ഞാനവന്റെ മാത്രം
കോപത്തിൽ വേവുകയും
കരുണയിൽ
ഉയിർക്കൊള്ളുകയും ചെയ്യട്ടെ ...
Poem By Shaleer Ali
ENIKKE ENTE DAIVATHE VITTU THANNEKKU...