Image

മഴ പെയ്തുകൊണ്ടേയിരിക്കുന്നു ( കവിത : ജാസ്മിൻ ജോയ് )

Published on 23 August, 2022
മഴ പെയ്തുകൊണ്ടേയിരിക്കുന്നു ( കവിത : ജാസ്മിൻ ജോയ് )

മഴ പെയ്തുകൊണ്ടേയിരിക്കുന്നു

വ്യസനഭരിതമായ ഒരു സ്വപ്നംപോലെ ...

സങ്കീർണ്ണതകളുടെ ആകാശം,  

ശ്രാവണമേഘങ്ങളുടെ ഗാഢമായ വിന്യാസം,

മൂകമായദിക്കുകൾ..

ഇരുണ്ടമൗനം പടർന്ന പാടം,  

ജീവൻ്റെ അടയാളം പോലെ  

കുളവാഴത്തുരുത്തിൽ ഒരു വയൽ കൊക്ക്

അകലെ കാണുന്ന

ശൂന്യമായ പാതയ്ക്കപ്പുറമാണ് പുഴ

തീരങ്ങളിൽ ഭീതിയുണർത്തിക്കൊണ്ട്

ക്ഷുഭിതയായി ഒഴുകുന്ന പുഴ

ഏതാനും നാളുകൾക്ക് മുൻപ്  

ജീവവാഹിനിയായാണ് അവൾ ഒഴുകിയിരുന്നത്.

പ്രണയഭാവങ്ങൾ നഷ്ടമായ എൻ്റെ മഴയും പുഴയും..

വിഷാദസ്മരണകളിൽ

കാർവർണ സുന്ദരികൾ ദൂതയയ്ക്കുന്നു, 

കാമിനിമഴകൾ

ചിരിതൂകിക്കൊണ്ട് ചിലങ്കയണിയുന്നു,

നൃത്തമാടുന്നു ..

MALAYALAM POEM - JASMIN JOY, MAZHA                                                                                        PEYTHUKONDEYIRIKKUNNU

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക