Image

ഓണപ്പാട്ട് (മേരി മാത്യു മുട്ടത്ത്)

Published on 25 August, 2022
ഓണപ്പാട്ട് (മേരി മാത്യു മുട്ടത്ത്)

പൊന്നും ചിങ്ങം പിറന്നല്ലോ
വിണ്ണും മണ്ണും തെളിഞ്ഞല്ലോ!
ഓണം വന്നോണം വന്നോണം വന്നേ
ഓണത്തപ്പനെ എതിരേല്‍ക്കാന്‍
ഓണക്കോടിയുടുക്കേണം.

ഓണപ്പൂക്കളം ഓരോ വീട്ടിലും.
തുമ്പയും കാശിയും തെറ്റിപ്പൂവും
നിരനിരയായത് തീര്‍ത്തല്ലോ.
ഓണത്തുമ്പികളോടിയൊളിക്കും
ഓണത്തല്ലും, ഓണക്കളിയും
ഊഞ്ഞാലാട്ടവും, ഊട്ടിയൊരുക്കും.

വള്ളംകളി തന്‍ ആര്‍പ്പുവിളിയും
എത്ര മനോഹരം, എത്ര സുഖകരം
കടുവാകളിയും, പുലികളിയും.
ഓണസദ്യയൊരുക്കും ഏവരും. 
ഓണസദ്യയ്ക്കുപ്പേരിയും, പാല്‍പായസവും
പിന്നടപ്രഥമന്‍ വേറേയും
സാമ്പാര്‍, അവിയല്‍, ഓലന്‍, തോരന്‍
കാളന്‍, അച്ചാര്‍, ഇഞ്ചിപ്പുളിയും
പച്ചടി, കിച്ചടി ശര്‍ക്കരപുരട്ടിയും
പര്‍പ്പടമില്ലാത്തൊരോണമുണ്ടോ.

ഓണത്തപ്പാ കുടവയറാ, ഓണമുണ്ണാന്‍ വന്നോളൂ
ഓണം നമ്മുടെ ഉത്സവമല്ലേ, സമൃദ്ധിതന്‍ ഉത്സവമല്ലേ!
മാവേലി നാടു വാണിടുംകാലം മാലോകരെല്ലാരും ഒന്നുപോലെ!

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക