Image

സന,  നീ പാടു, ആടു...ആടിപ്പാടൂ...(ലേഖനം: സാം നിലമ്പള്ളില്‍)

Published on 27 August, 2022
സന,  നീ പാടു, ആടു...ആടിപ്പാടൂ...(ലേഖനം: സാം നിലമ്പള്ളില്‍)

ലോകത്തിലെ സന്തോഷവാന്മാരും സന്തോഷവതികളും ജീവിക്കുന്ന രാജ്യമാണ് ഫിന്‍ലന്‍ഡ്. ആ കാര്യത്തില്‍ ഫിന്‍ലണ്ടിന് ലോകത്തില്‍ ഒന്നാം സ്ഥനമാണ്. അവിടുത്തെ പ്രധാനമന്ത്രിയാണ് സന മാരിന്‍ എന്നെ സുന്ദരിക്കുട്ടി. സുന്ദരിക്കുട്ടിയെന്ന് പറയാന്‍ കാരണം അവള്‍ സുന്ദരിയാണ് ചെറുപ്പക്കാരിയാണ്, 35 വയസ്. ഇന്ന് സനയെ അറിയാത്തവര്‍ ലോകത്ത് വളരെ ചുരുക്കം. പ്രശസ്തികിട്ടിയതിന് അവള്‍ റഷ്യന്‍ പ്രസിഡണ്ട് വ്യാഡിമിര്‍ പുടിനോട് കടപ്പെട്ടിരിക്കുന്നു. 

ഫിന്‍ലണ്ടിലെ ജനങ്ങള്‍ സന്തോഷവാന്മാരും സന്തോഷവതികളും ആകാന്‍ കാരണം അവിടെ മതത്തിന്റെ സ്വാധീനമില്ലാത്തതുകൊണ്ടാണ്. മൂരാച്ചികളായ പള്ളീലച്ചന്മാരുടെയും മെത്രാന്മാരുടെയും നിയന്തണില്ലാതെയാണ് ജനങ്ങള്‍ ജീവിക്കുന്നത്. ഇക്കൂട്ടരാണല്ലോ മനുഷ്യരുടെ സന്തോഷം തല്ലിക്കെടുത്തുന്നത്. അങ്ങേലോകത്തില്‍ സന്തോഷം കിട്ടുമെന്ന് വ്യാമോഹിപ്പിച്ച് നിഷ്‌കളങ്കരായ  ജനങ്ങളെ മതത്തിന്റെ വേലിക്കെട്ടിനുള്ളില്‍ തളച്ചിടുന്നു. അവിടെനിന്ന് രക്ഷപെടുന്നവരാണ് സന്തോഷവാന്മാര്‍.

മതത്തിന്റെ കെട്ടുപാടുകളില്‍നിന്ന് രക്ഷപെട്ടാലും ദുര്‍മാര്‍ഗ്ഗത്തിലുടെ സഞ്ചരിക്കുന്നവര്‍ സന്തോഷം ആസ്വദിക്കില്ല. അവനവന് നല്ലതെന്ന് തോന്നുന്ന കാര്യങ്ങള്‍ ചെയ്യുക. നിന്റെ അയല്‍ക്കാരനെ സ്‌നേഹിക്കാന്‍ യേശുപറഞ്ഞത് നല്ലകാര്യമാണ്. ആരുപറഞ്ഞതായാലും നല്ല കാര്യങ്ങള്‍ സ്വീകരിക്കുക. ശര.ിയും തെറ്റും തിരിച്ചറിയാനുള്ള വിവേകബുദ്ധി മനുഷ്യന് ഉണ്ടായിരിക്കണം.

ഫിന്‍ലണ്ടിലെ പ്രധാനമന്ത്രിയെ പറ്റിയാണ് പറഞ്ഞുതുടങ്ങിയത്. പ്രധാനമന്ത്രിയാണെങ്കിലും ചെറുപ്പക്കാരിയായ അവള്‍ക്ക് യാധാസ്ഥികത്തിന്റെ മുഖംമൂടിയണിഞ്ഞ് അരമനക്കുള്ളല്‍ കഴിയാന്‍ സാധ്യമല്ല. അവള്‍ നൈറ്റ് ക്‌ളബ്ബില്‍ പോയി ആടുകയും പാടുകയും ചെയ്തു. അതാണിപ്പോള്‍ അരസികരായ ചില കള്ളപരിഷകള്‍ക്ക് രുചിക്കാതെ വന്നിരിക്കുന്നത്.. സദാചാര പോലീസ് ചമയുന്നവര്‍ കേരളത്തില്‍ മാത്രമല്ല ഉള്ളതെന്ന് ഇപ്പോള്‍ മനസിലായില്ലേ. ഭാഗ്യവശാല്‍ ഇവരുടെ എണ്ണം യൂറോപ്പിലും അമേരിക്കയിലും വളരെ കുറവാണ്. സനയുടെ ബ്‌ളൗസിന്റെ മുന്‍ഭാഗം താഴ്ന്നതാണോ പാവാട മുട്ടിനുമുകളിലാണോ എന്നൊക്കെനോക്കി വെള്ളമിറക്കുന്ന സദാചാര കാവല്‍കാര്‍ നാണിച്ച് തലതാഴ്ത്തട്ടെ. 

സന  നൈറ്റക്‌ളബ്ബില്‍ പോയതിനും അല്‍പം മദ്യം സേവിച്ചതിനും ആടിപ്പാടിയതിനും ആ രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങള്‍ക്കും പരാതിയൊന്നുമില്ല. അവിടുത്തെ സ്ത്രീകള്‍ ഒറ്റക്കെട്ടായിട്ട് സനയുടെ പിന്നിലുണ്ട്. പിന്നെ ആരായിരിക്കും അവളെ ആക്ഷേപിക്കുന്നതെന്ന് മനസിലാക്കാവുന്നതേയുള്ളു. മതമെന്ന വിഷമദ്യംകുടിച്ച് ബോധം നശിച്ചവര്‍. അവര്‍ എന്തും പറയട്ടെ., ഫിന്‍ലണ്ടുപോലുള്ള രാജ്യത്ത് അവരുടെ രോദനങ്ങള്‍ക്ക് ആരും ചെവികൊടുക്കില്ല.

ഒരു രാജ്യത്തിന്റെ ഭരണാധികാരിയുടെ മുന്‍കാല ചരിത്രം തിരയുന്ന സദാചാര കോമരങ്ങള്‍ അയാളുടെ ഭരണത്തെയാണ് വിലയിരുത്തേണ്ടത്. അയാള്‍ നല്ലരീതിയില്‍ ഭരിക്കുയാണെങ്കില്‍ എനിക്ക് സ്വീകാര്യനാണ്. മോശം ഭരണാധികാരി പുണ്യവാളനായിട്ട് എന്തുകാര്യം. ഒരു പുണ്യവാളന്‍ കേരളമുഖ്യമന്ത്രിയായായും രാജ്യത്തിന്റെ പ്രതിരോധ മന്ത്രിയായും വാണരുളിയിട്ട് രാജ്യത്തിന് എന്തുപ്രയോജനം ഉണ്ടായി. കേരളംകണ്ട ഏറ്റവും മോശപ്പെട്ട ഭരണം കാഴ്ചവെച്ച മുഖ്യമന്ത്രി.,  ഇന്‍ഡ്യന്‍ സൈന്യത്തെ പത്തുവര്‍ഷം പിന്നോട്ടടിച്ച പ്രതിരോധമന്ത്രി. അദ്ദേഹം മൂന്നുനേരം കഞ്ഞികുടിച്ചിട്ടും ചെരുപ്പിടാതെ നടന്നിട്ടും എന്തുകാര്യം.. അയാള്‍ പാന്റും കോട്ടുമിട്ട് നടക്കെട്ടെ, മൂന്നുനേരം ചിക്കന്‍ ബിരിയാണി കഴിക്കട്ടെ അല്‍പം മദ്യവും അകത്താക്കട്ടെ നല്ല ഭരണം കാഴ്ച്ചവെച്ചാല്‍ കയ്യടിച്ച് സ്വീകരിക്കണം.
  
അങ്ങനെ ചെയ്തുകളയും ഇങ്ങനെ ചെയ്തുകളയും എന്ന് വിരട്ടിയ പുടിന്റെ ഭീഷണിക്ക് പുല്ലുവിലകല്‍പിച്ച് നേറ്റോയില്‍ചേരാന്‍ ധൈര്യപൂര്‍വ്വം മുന്നോട്ടുനീങ്ങിയ സനക്ക് അഭിനന്ദനങ്ങള്‍. സന മാരിന്‍, നിങ്ങള്‍ ആടുകയും പാടുകയും ചെയ്യു., നല്ലരീതിയില്‍ രാജ്യത്തെ നയിക്കു. എല്ലാവിധ ആശംസകളും നേരുന്നു.


സാം നിലമ്പള്ളില്‍.
samnilampallil@gmail.com.

Sanna Mirella Marin is a Finnish politician

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക