Image

അണികളില്ലാത്ത നേതാക്കൾ കോൺഗ്രസ് വിടുമ്പോൾ (ജെ.എസ്. അടൂർ)

Published on 27 August, 2022
അണികളില്ലാത്ത നേതാക്കൾ കോൺഗ്രസ് വിടുമ്പോൾ (ജെ.എസ്. അടൂർ)

കപിൽ സിബൽ, ഗുലാം നബി ആസാദ്... ഇവരൊക്കെ കോൺഗ്രസിൽ നിന്ന് പോകുമ്പോൾ കൂടെ പോകാൻ അണികൾ ഒന്നും കാണില്ല.
Many of them have a great past innings and less of an inspired future.
കാരണം ഡൽഹി ഡർബാർ നേതാക്കൾ ആരും സ്വന്തമായി എന്തെങ്കിലും ജനകീയ ബേസ് ഇല്ലാത്തവരാണ്.  അവരിൽ പലരുടെയും രാഷ്ട്രീയം തുടങ്ങന്നതും അവസാനിക്കുന്നതും അവരവിൽ തന്നെ.
പക്ഷെ അതു കൊണ്ഗ്രെസ്സ് ഒപ്ടിക്സിന് ദോഷമാണ്. കൊൻഗ്രസ്സിന്റ ഏറ്റവും പരിചിതമായ പൊതു മുഖങ്ങളും പരിചയ സമ്പന്നരായ നേതാക്കളും പോകുമ്പോൾ കൊണ്ഗ്രെസ്സ് വീണ്ടും ക്ഷീണിക്കുന്നു എന്ന പൊതു ധാരണയുണ്ടാക്കും
അതെ സമയം കോൺഗ്രസിന്റെ പുഷ്‌ക്കല കാലത്തു അധികാരവു അധികാര. കസേരകളും ആവോളം അനുഭവിച്ചു. തെരെഞ്ഞടുപ്പിൽ മത്സരിക്കാതെ ഡൽഹി ഡർബാർ പിടിപാടു കൊണ്ടു സ്ഥിരം രാജ്യസഭയിൽ സുഖമായി ഇരുന്നു ഭരണ സുഖം അനുഭവിച്ചവർ ഇപ്പോൾ കൊണ്ഗ്രെസ്സ് അധികാരത്തിൽ നിന്ന് അകലെയാകുമ്പോൾ ഒന്നും പുതിയതായി നേടുവാൻ ഇല്ലാത്ത വണ്ടിയിൽ നിന്ന് ഇറങ്ങുന്നവർ. ഇക്കഴിഞ്ഞ മാസങ്ങൾ വരെ രാജ്യസഭയിൽ ഇരുന്നവർ അതു കിട്ടാതെ വരുമ്പോൾ പോകുന്നത് എന്ത് കൊണ്ടു എന്നത് ആലോചിക്കണ്ടതാണ്. പദവിയും എം പി യൊ മന്ത്രി യൊ ഒന്നുമില്ലാതെ രാഷ്ട്രീയത്തിൽ പ്രവർത്തിപ്പിക്കാൻ നേതാക്കൾക്ക് കഴിയാത്തത് എന്ത് കൊണ്ടാണ്?
ഒന്നും നേടാതെ അധികാരത്തിൽ ഒന്നുമാകാതേ പാർട്ടിക്കു വേണ്ടി പ്രവർത്തിക്കുന്ന ആയിരകണക്കിന് കഴിവുള്ള കൊണ്ഗ്രെസ്സ് നേതക്കളുണ്ട്.. അവരിൽ ഒരുപാട് പേർക്ക് കൊണ്ഗ്രെസ്സ് ഒരു വിചാരധാരായും വികാരവുമാണ്. എം എൽ എ യും എം പി യും മന്ത്രിയുമൊന്നുമാകതെ കൊണ്ഗ്രെസ്സിനെ നെഞ്ചിലേട്ടുന്നവർ.
പക്ഷെ പലപ്പോഴും അങ്ങനെയുള്ള യഥാർത്ഥ കോണ്ഗ്രസുകരാണ് ഇപ്പോഴും കൊണ്ഗ്രെസ്സിനെ പല സംസ്ഥാനങ്ങളിലും നിലനിർത്തിയത്. ഒന്നും ആകാൻ ആഗ്രഹിക്കാത്ത സാധാരണ കോൺഗ്രെസ്സുകാരും കോടിക്കണക്കിന് അനുഭാവികളുമാണ് കോൺഗ്രെസ്സിനെ നിലനിർത്തുന്നത്.
അല്ലാതെ ഉത്തരം താങ്ങി നിർത്തുന്നത് തങ്ങളാണ് എന്നപല്ലിയുടെ മിഥ്യധാരണയുള്ള നേതാക്കൾ അല്ല.
കോൺഗ്രസിൽ നിന്ന് കൂടുതൽ നേതാക്കൾ പോകുമ്പോൾ പാർട്ടി എത്ര പുതിയ നേതാക്കളെ എവിടെയൊക്കെ  കൊണ്ടു വന്നു? കൊണ്ടു വരുന്നു എന്നതാണ് പ്രശ്നം. ഹാർദിക് പാട്ടേലിനെ പോലെയുള്ളവരെ കൊണ്ടു വന്നു സ്ഥാനാഹോരണം ചെയ്തതിന്റെ തിക്ത ഫലവും കണ്ടു. പ്രത്യേകിച്ച് പഞ്ചാബിൽ
സസ്‌പെൻഡഡ് അനിമേഷനാണ് പ്രശ്നം.  അതു സംഘടനയുടെ പല തലത്തിൽ പല അസ്വസ്ഥതകളും അനിശ്ചിതത്വവുമുണ്ടാക്കുന്നുണ്ട്. അടിസ്ഥാന തലത്തിൽ ഒരുപാട് കൊണ്ഗ്രെസ്സുകാർ ഇതൊക്കെ കണ്ടു ദുഃഖത്തിലാണ്.
കൊണ്ഗ്രെസ്സ് അടിയിൽ നിന്ന് സംഘടന കെട്ടിപ്പടുത്തു അടി തട്ടിൽ നിന്നുള്ള ജനകീയ നേതാക്കൾ വരണം.
വലിയ ജന പിന്തുണ ഇല്ലാത്ത ഡൽഹി ഡർബാർ നേതാക്കൾ പോയത് കൊണ്ടു ഷീണിക്കുകയൊ വന്നത് കൊണ്ടു പുഷ്ടിപ്പെടുകയൊ ഇല്ല.
സംഘടന റീബൂട്ട് ചെയ്തു പുതിയ  രാഷ്ട്രീയ ഇമേജിനേഷനാണ് ആവശ്യം. ഭാരത് ജോഡോ യാത്ര മാറ്റത്തിന്റെ തുടക്കമാകുമെന്നു പ്രത്യാശിക്കാം..
പ്രത്യാശയുടെ രാഷ്ട്രീയം കോൺഗ്രസിലും രാജ്യത്തിനും ഇന്ത്യൻ ജനായത്ത ഭവിക്കുമാവശ്യമാണ്.

congress party leaders leave

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക